റയോണ്‍പുരം 110 കെ. വി സബ്സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ 220 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്നും ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വൈദ്യതി വിതരണത്തിന് പുതിയ പദ്ധതി ആവിഷ്കരിയ്ക്കുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നഗരസഭയില്‍ വൈദ്യുതി ബോര്‍ഡ് നിര്‍മ്മിച്ച റയോണ്‍പുരം 110 കെ.വി സബ്സ്റ്റേഷണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സബ്സ്റ്റേഷന് വേണ്ടി ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചപ്പോള്‍ തകര്‍ന്നു പോയ റോഡുകള്‍ പുനരുദ്ധരിയ്ക്കാന്‍ കെ.എസ്.ഇ.ബി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു.. മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ബോര്‍ഡ് ചെയര്‍മാന്‍ ടി.എം മനോഹരന്‍, മെമ്പര്‍ ബാബുപ്രസാദ്, എം മുഹമ്മദാലി റാവുത്തര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, കെ.എ ഭാസ്കരന്‍, വൈസ് ചെയര്‍പേഴ്സണ്‍ റോസിലി വറുഗീസ്, എം.പി അബ്ദുള്‍ ഖാദര്‍, ദാനിയേല്‍ വറുഗീസ്, ബാബു ജോസഫ്, വി.പി ശശീന്ദ്രന്‍, എസ് ശിവശങ്കരപ്പിള്ള, ബീവി അബൂബക്കര്‍, ബിജു ജോണ്‍ജേക്കബ്, കെ.ഹരി, എം.എന്‍ കനകലത, ഷാജി സലിം, ആബിദ പരീത്, ജി. സുനില്‍കുമാര്‍, ചീഫ് എന്‍ജിനിയര്‍ എന്‍.എം ബാബുക്കുട്ടന്‍ എന്നിവര്‍ സംസാരി
പെരുമ്പാവൂറ്‍ നഗരസഭ, കാലടി, ഒക്കല്‍ എന്നി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക, മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക എന്നി ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടപ്പിലാക്കിയ പദ്ധതിയാണിത്. മംഗളം 20.11.2011
No comments:
Post a Comment