പെരുമ്പാവൂറ്‍: രായമംഗലം പഞ്ചായത്ത് ഭരണ സമിതി പ്ളൈവുഡ് കമ്പനി ഉടമകളുമായി ഒത്തുകളിക്കുന്നുവെന്ന് സമരസമിതി.
പ്ളൈവുഡ് കമ്പനികളില്‍ നിന്ന് ജനത്തെ രക്ഷിയ്ക്കുന്നില്ലെങ്കില്‍ പഞ്ചായത്തോഫീസ് സ്തംഭിപ്പിക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തുവരാനാണ് പരിസ്ഥിതി സംരക്ഷണ ആക്ഷന്‍ കൌണ്‍സില്‍ പഞ്ചായത്തുതല പ്രവര്‍ത്തക സമ്മേളനത്തിണ്റ്റെ തീരുമാനം.
പ്ളൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തിരുന്നു. പരിസ്ഥിതി സംഘടനകളുടേയും റസിഡണ്റ്റ്സ് അസോസിയേഷനുകളുടെയും പ്രക്ഷോഭത്തെ തുടര്‍ന്നാണ് സമീപവാസികളുടെ ഉറക്കം കെടുത്തുകയും രാപ്പകലില്ലാതെ മലിനീകരണത്തിനിടയാക്കുകയും ചെയ്യുന്ന പ്ളൈവുഡ് കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത് സമിതി തീരുമാനമെടുത്തത്. എന്നാല്‍ ഇനിയും അത് നടപ്പാക്കിയിട്ടില്ല. തീരുമാനം നടപ്പാക്കിയാല്‍ അത് മറ്റ് ഗ്രമപഞ്ചായത്തുകളും പിന്‍ തുടരാന്‍ നിര്‍ബന്ധിതരാകുമെന്ന് മുന്‍കൂട്ടികണ്ട് പ്ളൈവുഡ് ലോബികളുടെ സ്വാധീനത്തിനുവഴങ്ങിയാണ് പഞ്ചായത്തധിക്യതര്‍ തീരുമാനം മരവിപ്പിച്ചിരിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പറയുന്നു.
രേഖകളിലും തൊഴിലാളികളുടെ എണ്ണത്തിലും ക്യത്രിമം കാണിക്കുന്നതു കൊണ്ടാണ് കമ്പനികള്‍ക്ക് രാത്രികാലങ്ങളിലും പ്രവര്‍ത്തിയ്ക്കുവാന്‍ സാധിക്കുന്നത്. 12-ല്‍ താഴെ തൊഴിലാളികളെവച്ച് ൮ മണിക്കൂറ്‍ സമയത്തേക്ക് ഒരു ഷിഫ്റ്റിന് അനുവാദം വാങ്ങിയിട്ടുള്ള കമ്പനികള്‍ പോലും 80 നും 300 നും ഇടയില്‍ തൊഴിലാളികളെ നിയമിച്ചും ഒന്നില്‍ കൂടുതല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചും 24 മണിക്കൂറും ഉല്‍പ്പാദനം നടത്തുന്നത് ഗ്രാമപഞ്ചായത്തധിക്യതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്.
തൊഴിലാളികളുടെ എണ്ണം രേഖകളില്‍ കുറച്ചു കാണിക്കുന്നതുകൊണ്ട് തൊഴില്‍ കരം ഇനത്തില്‍ വന്‍തുകയാണ് പഞ്ചയത്തുകള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമലംഘനം വഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തൊഴില്‍ കരം ഭരണ സമിതിയില്‍ നിന്നീടാക്കാനും കമ്പനി തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം പുറത്തുകൊണ്ടു വരാനും ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെയുള്ള നിയമ സ്ഥാപനങ്ങളെ സമീപിക്കുമെന്നും ആക്ഷന്‍ കൌണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.
കൂട്ടുമഠം പാഞ്ചജന്യം ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം ആക്ഷന്‍ കൌണ്‍സില്‍ കേന്ദ്ര സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. രാജന്‍ കിടങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. കെ.സി മുരളീധരന്‍, ജി. ക്യഷ്ണകുമാര്‍, അഡ്വ. എ.പി പോള്‍, ശിവന്‍കദളി, കെ.ആര്‍ നാരായണപിള്ള, കെ.എസ് അജിത്കുമാര്‍, കെ.കെ വര്‍ക്കി, എന്‍.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി രാജന്‍ കിടങ്ങോത്ത്(പ്രസിഡണ്റ്റ്), അഡ്വ. കെ.സി മുളീധരന്‍, ഡി പൌലോസ്, അഡ്വ. എ.പി പോള്‍, ജി മനോജ്, വിജു ജോസഫ് (വൈസ് പ്രസിഡണ്റ്റുമാര്‍), എന്‍ ശിവശങ്കരന്‍ നായര്‍ (സെക്രട്ടറി), പി.ടി. രാജീവ് പള്ളിക്കല്‍, ജീവരാജന്‍ എ.ആര്‍, സാജു തരിയന്‍ (ജോയിണ്റ്റ് സെക്രട്ടറിമാര്‍), പി.കെ ശശി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
മംഗളം 13.11.11
No comments:
Post a Comment