പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, November 22, 2011

പെരുമ്പാവൂരില്‍ അനധികൃത മണല്‍വാരല്‍ വ്യാപകം

പമ്പു ഹൌസുകള്‍ക്ക്‌ ഭീഷണി  
പെരുമ്പാവൂറ്‍: നഗരസഭ അതിര്‍ത്തിയില്‍ അനധികൃത മണല്‍വാരല്‍ വ്യാപകമായി. ഇതേ തുടര്‍ന്ന്‌ വല്ലം വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ പമ്പു ഹൌസുകള്‍ തകര്‍ച്ചാ ഭീഷണിയിലായി. 
നഗരസഭ- വാട്ടര്‍ അതോറിറ്റി അധികൃതരും പരാതിയുമായി രംഗത്തുവന്നതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന മണല്‍ വാരലാണ്‌ ഇപ്പോള്‍ വീണ്ടും തുടങ്ങിയിരിയ്ക്കുന്നത്‌. പോലീസ്‌ വാഹനവും മണലുമെല്ലാം തുടര്‍ച്ചയായി പിടിച്ചെടുത്തതിനെ തുടര്‍ന്നാണ്‌ ഇവിടെ മണല്‍വാരല്‍ നിര്‍ത്തിവച്ചിരുന്നത്‌.
പ്രദേശത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ ആഭിമുഖ്യമുള്ള സംഘടനയുടെ ഓഫീസ്‌ കേന്ദ്രീകരിച്ചാണ്‌ അനധികൃത മണല്‍വാരല്‍ വീണ്ടും തുടങ്ങിയതെന്ന്‌ നഗരസഭ കൌണ്‍സിലര്‍ എന്‍.എ ലുക്മാന്‍ പറയുന്നു. രാത്രി കാലത്തു വാരിശേഖരിയ്ക്കുന്ന മണല്‍ പലപ്പോഴും പട്ടാപകലാണ്‌ കടത്തിക്കൊണ്ടു പോകുന്നത്‌. ഇതു പോലീസിണ്റ്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയുണ്ടാവുന്നില്ല. കാരണം ഇതിന്‌ ഭരണ കക്ഷിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ട്‌ എന്നതാണെന്നും ലുക്മാന്‍ ആരോപിച്ചു. 
നഗരസഭയിലെ അംഗീകൃത മണല്‍ക്കടവുകളായ മക്ക കടവും വല്ലം കടവും അടഞ്ഞു കിടക്കുകയാണ്‌. ഈ കടവുകള്‍ തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാനുള്ള ശ്രമത്തിനും അനധികൃത മണല്‍ വാരല്‍ ലോബി തുരങ്കം വയ്ക്കുകയാണ്‌. 
മംഗളം 18.11.2011

No comments: