പുനരധിവസിപ്പിയ്ക്കണമെന്ന് യുവമോര്‍ച്ച
പെരുമ്പാവൂറ്‍: പെരിയാര്‍വാലി പെരുമ്പാവൂറ്‍ ബ്രാഞ്ചിണ്റ്റെ കീഴില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിയ്ക്കാന്‍ നീക്കം. അതേസമയം കുടിയൊഴിപ്പിയ്ക്കുന്നവരെ പുനരധിവസിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച രംഗത്തെത്തി.
കനാല്‍ മലിനമാകുന്നു, സര്‍ക്കാര്‍ ഭൂമിയില്‍ ക്യഷി ചെയ്യുന്നു എന്നി കാരണങ്ങള്‍ കാണിച്ച് മൂന്നു ദിവസത്തിനകം സ്ഥലമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ്് അധികൃതര്‍ നോട്ടീസ് നല്കിയിരിയ്ക്കുന്നത്. എന്നാല്‍ കാലാകാലങ്ങളായി ഇവിടെ താമസിച്ചുവരുന്ന നിര്‍ദ്ധനരും സാധാരണക്കാരുമായ ആളുകളെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികളും ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച പെരുമ്പാവൂറ്‍ മണ്ഡലം കമ്മിറ്റി രംഗത്തു വന്നിരിയ്ക്കുന്നത്.
ഈ കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കുവാനുള്ള എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് മാറി മാറി വരുന്ന ഭരണകര്‍ത്താക്കള്‍ തന്നെയാണ്. വീടു വയ്ക്കാനുള്ള സഹായം നല്‍കുകയും വീടിന് നമ്പറിട്ട് നല്‍കുകയും വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതേ ഭരണ കര്‍ത്താക്കളുടെ പ്രതിനിധ്യമുള്ള യോഗങ്ങളാണ് ഇവരെ തെരുവിലേയ്ക്കിറക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിയ്ക്കുന്നതെന്ന് മണ്ഡലം പ്രസിഡണ്റ്റ് പ്രകാശ് കെ. റാം, ജനറല്‍ സെക്രട്ടറി കെ.ജി സുമേഷ് എന്നിവര്‍ കുറ്റപ്പെടുത്തുന്നു.
ഭരണ കര്‍ത്താക്കളുടെ കപടമുഖം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ശക്തിയായി പ്രതികരിക്കണമെന്നും ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരുംദിവസങ്ങളില്‍ ഭരണകേന്ദ്രത്തിലേയ്ക്ക് ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിയ്ക്കാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മംഗളം 4.11.2011
No comments:
Post a Comment