പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, November 13, 2011

പ്ളൈവുഡ്‌ കമ്പനികള്‍ക്കെതിരെ നൂലേലിയില്‍ കര്‍മ്മസമിതിയായി

പെരുമ്പാവൂറ്‍: സമീപവാസികള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുകയും ജലസ്രോതസുകള്‍ മലിനീകരിക്കുകയും ചെയ്യുന്ന നൂലേലിയില്‍ പ്രവര്‍ത്തിക്കുന്ന പ്ളൈവുഡ്‌ കമ്പനി മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു. 
കമ്പനിയുടെ സമീപമുള്ള നമ്പ്യാര്‍ചിറങ്ങര ക്ഷേത്രക്കുളത്തിലേക്കാണ്‌ പ്ളൈവുഡ്‌ കമ്പനിയില്‍ നിന്നുള്ള മലിനജലവും ലേബര്‍ ക്യാമ്പില്‍ നിന്നും ഉള്ള മനുഷ്യ വിസര്‍ജ്യങ്ങളും ഒഴുകി എത്തുന്നത്‌. ഇതു തടയാന്‍ കമ്പനി ഉടമ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ നാട്ടുകാര്‍ പ്രക്ഷോഭ രംഗത്തെത്തിയത്‌. ഈ കമ്പനിയോടു ചേര്‍ന്ന്‌ നാലു പുതിയ വാന്‍ പ്ളൈവുഡ്‌ കമ്പനികള്‍ക്കുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
ഈ കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന്‌ പുതുതായി രൂപീകരിച്ച കര്‍മ്മ സമിതി ഗ്രാമപഞ്ചായത്ത്‌ അധിക്യതരോടും ജില്ലാ കളക്ടറോടും ആവശ്യപ്പെട്ടു. മാനവ ദീപ്തി സംസ്ഥാന പ്രസിഡണ്റ്റ്‌ വറുഗീസ്‌ പുല്ലുവഴി പ്ളൈവുഡ്‌ വ്യവസായത്തിണ്റ്റെ ദൂഷ്യവശങ്ങളെക്കുറിച്ച്‌ ക്ളാസെടുത്തു. ഇ.വി ജയപ്രകാശ്‌ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാനവദീപ്തി സെക്രട്ടറി എം.കെ ശശിധരന്‍പിള്ള, എന്‍.എ കുഞ്ഞപ്പന്‍, ജിക്യഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
കര്‍മ്മസമിതി ഭാരവാഹികളായി ഇ.വി ജയപ്രകാശ്‌ (പ്രസിഡണ്റ്റ്‌), രാജേഷ്‌ കെ.ആര്‍ (സെക്രട്ടറി), ദിനേശ്‌ വി.എന്‍ (വൈസ്‌ പ്രസിഡണ്റ്റ്‌), സൈജ പി.കെ (ജോയിണ്റ്റ്‌ സെക്രട്ടറി), രജീഷ്‌ ഇ.ബി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മംഗളം 3.11.2011

No comments: