പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, November 21, 2011

അദ്ധ്യാപകനെയും ഭാര്യയേയും മര്‍ദിച്ചതായി പരാതി; പ്രതികളെ പിടികൂടാത്തതിനെതിരെ പി.ഡി. പി പ്രകടനം

പെരുമ്പാവൂറ്‍: മൌലൂദുപുര അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ റിസര്‍ച്ച്‌ സെണ്റ്ററിലെ അധ്യാപകനേയും ഭാര്യയേയും മര്‍ദിച്ചതായി പരാതി. കുറ്റവാളികളെ പോലീസ്‌ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ പി.ഡി. പി പ്രകടനം നടത്തി.
കോഴിക്കോട്‌ സ്വദേശി അന്‍വര്‍ഷാ (24) , ഭാര്യ ഉമൈബത്ത്‌ (19) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. ഇവരെ പെരുമ്പാവൂറ്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇവര്‍ വാടകക്കു താമസിക്കുന്ന വീടിണ്റ്റെ ഉടമ തണ്ടേക്കാട്‌ തച്ചേരുകുടി വീട്ടില്‍ അസീസ്‌ (60) മര്‍ദിച്ചതായാണ്‌ പരാതി. പകല്‍ സമയത്ത്‌ ഭാര്യയോട്‌ അപമര്യാദയായി പെരുമാറിയത്‌ ഭര്‍ത്താവ്‌ അന്‍വര്‍ഷാ ചോദിക്കാന്‍ ചെന്നപ്പോഴായിരുന്നു മര്‍ദ്ദനം. 
അതേസമയം പ്രതികള്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും പെരുമ്പാവൂറ്‍ പൊലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ പി.ഡി.പി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി എട്ടിന്‌ ടൌണില്‍ പ്രകടനം നടത്തി. അസീസിനെ പെരുമ്പാവൂറ്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അസീസിനു പുറമെ അനുജനും മറ്റൊരാളും പ്രതികളുണ്ടെന്ന്‌ പി.ഡി.പി പ്രവര്‍ത്തകര്‍ പറയുന്നു. പ്രതി അസീസിണ്റ്റെ അനുജന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പി.എ ആണന്നും ആ സ്വാധീനം ഉപയോഗിച്ച്‌ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ്‌ പൊലീസ്‌ നടത്തുന്നതെന്നും പി.ഡി.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. 
പി.ഡി.പി പൊലീസ്‌ സ്റ്റേഷന്‍ ഉപരോധനത്തിന്‌ മുതിര്‍ന്നെങ്കിലും അടുത്ത ദിവസം മുഴുവന്‍ പ്രതികളേയും പിടികൂടാമെന്ന പൊലീസിണ്റ്റെ ഉറപ്പില്‍ പിരിഞ്ഞു പോവുകയായിരുന്നു. പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മദനിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌ അല്‍ഫുര്‍ഖാല്‍ ഖുര്‍ആന്‍ റിസര്‍ച്ച്‌ സെണ്റ്റര്‍. 
മംഗളം 14.11.2011

No comments: