പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, November 13, 2011

ചെറുവേലിക്കുന്ന്‌ പടിഞ്ഞാറേത്തുറ കാടുകയറി നശിയ്ക്കുന്നു

പെരുമ്പാവൂറ്‍: വാഴക്കുളം പഞ്ചായത്തിലെ പടിഞ്ഞാറെത്തുറ കാടുകയറി നശിയ്ക്കുന്നു. 
ചെറുവേലിക്കുന്ന്‌ പ്രദേശത്തെ പ്രധാന ജലസ്രോതസായ ഈ തുറ ശുചീകരിച്ച്‌ ചുറ്റുമതില്‍ കെട്ടിസംരക്ഷിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഏഴേക്കറോളം വരുന്ന വിശാലമായ തുറയില്‍ മാലിന്യം നിറഞ്ഞ്‌ കിടക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക്‌ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും പരാതിയുണ്ട്‌. ഇതിനു പുറമെ പലയിടത്തും കൈയ്യേറ്റങ്ങളും നടന്നിട്ടുണ്ട്‌. ഒരു വര്‍ഷം മുമ്പ്‌ തുറ ശുചീകരിച്ചെങ്കിലും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്‌. തുറയുടെ സംരക്ഷണം പഞ്ചായത്ത്‌ ഏറ്റെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 
പൌരസമിതിയുടെ ആഭിമുഖ്യത്തില്‍ വായു-ജലസംരക്ഷണം ആവശ്യപ്പെട്ട്‌ പ്രദേശത്ത്‌ സമര പ്രഖ്യാപന സമ്മേളനം നടത്തിയിരുന്നു. തുറയുടെ സംരക്ഷണത്തിന്‌ നടപടി ഉണ്ടായില്ലങ്കില്‍ പൌരസമിതി ആഭിമുഖ്യത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ പൌരസമിതി ഭാരവാഹികള്‍ മുന്നറിയിപ്പ്‌ നല്‍കി. 
മംഗളം 13.11.11

No comments: