മുന്‍ധാരണ പ്രകാരം ഇനി ജാന്‍സി ജോര്‍ജ്
പെരുമ്പാവൂറ്‍: മുന്‍ ധാരണ പ്രകാരം കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡണ്റ്റ് ലീലാമ്മ രവി രാജിവച്ചു. ഇനി കേരള കോണ്‍ഗ്രസി (എം)ണ്റ്റെ ജാന്‍സി ജോര്‍ജിന് അവസരം.
ശനിയാഴ്ച രാവിലെയാണ് ലീലാമ്മ രവി പ്രസിഡണ്റ്റ് പി.വൈ പൌലോസിന് രാജികത്ത് നല്‍കിയത്. അന്നു തന്നെ അത് ഇലക്ഷന് കമ്മീഷന് ഫാക്സ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ജാന്‍സി ജോര്‍ജ് സ്ഥാനമേല്‍ക്കുമെന്നാണ് സൂചന.
മുന്‍ധാരണ പ്രകാരം വൈസ് പ്രസിഡണ്റ്റായ കോണ്‍ഗ്രസിണ്റ്റെ ലീലാമ്മ രവി എട്ടിന് രാജിവയ്ക്കേണ്ടതായിരുന്നു. ആദ്യത്തെ ഒരു വര്‍ഷം വൈസ് പ്രസിഡണ്റ്റ് സ്ഥാനം കോണ്‍ഗ്രസ് (ഐ)യ്ക്കും തുടര്‍ന്നുള്ള നാലുവര്‍ഷം കേരള കോണ്‍ഗ്രസി (എം)നും എന്ന് ഇരു കക്ഷികളും പരസ്പരം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ലീലാമ്മ രവി വയ്ക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തി. പഞ്ചായത്ത് ഭരണസമിതിയുടെ വാര്‍ഷികത്തിന് ശേഷം ലീലാമ്മ രവി രാജിവയ്ക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് പ്രതിഷേധം അടങ്ങിയത്.
അതനുസരിച്ചാണ് ഇപ്പോള്‍ വൈസ്പ്രസിഡണ്റ്റ് രാജിവച്ചിരിയ്ക്കുന്നതും. എന്നാല്‍ ഇനിയുള്ള നാലുവര്‍ഷവും കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡണ്റ്റ് പദവി നല്കാന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തയ്യാറല്ല. സംസ്ഥാന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും നിയോജക മണ്ഡലം കണ്‍വീനര്‍ തോമസ് കുരുവിളയും പ്രാദേശിക നേതൃത്വവുമായി ആലോചിയ്ക്കാതെ തയ്യാറാക്കിയ ഉടമ്പടിയായിരുന്നു അതെന്നാണ് ആരോപണം. ഒരു വര്‍ഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് വൈസ് പ്രസിഡണ്റ്റ് സ്ഥാനം തങ്ങള്‍ക്ക് വീണ്ടും വിട്ടുനല്‍കണം എന്നാണ് കോണ്‍ഗ്രസ് നിലപാട്.
അതേസമയം മുദ്രപത്രത്തില്‍ എഴുതി തയ്യാറാക്കിയ എഗ്രിമെണ്റ്റ് അനുസരിച്ച് കേരള കോണ്‍ഗ്രസിന് നാലു വര്‍ഷം പൂര്‍ണമായി ലഭിയ്ക്കണമെന്നാണ് അവരുടെ ആവശ്യം. മാത്രവുമല്ല രണ്ടാം കക്ഷിയ്ക്ക് വൈസ് പ്രസിഡണ്റ്റ് പദവിയെന്നത് യു.ഡി.എഫിണ്റ്റെ പൊതുനിലപാടാണ്. ഇതില്‍ വെള്ളം ചേര്‍ത്താണ് കോണ്‍ഗ്രസ് കഴിഞ്ഞ ഒരു വര്‍ഷക്കാലം വൈസ് പ്രസിഡണ്റ്റ് പദവി കൈവശം വച്ചതെന്നും അവര്‍ പറയുന്നു.
ആകെ ഇരുപത് സീറ്റുകളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ യു.ഡി.എഫിന് പതിന്നാലു പേരുടെ അംഗബലമാണ് ഉള്ളത്. ഇതില്‍ മൂന്നു പേര് കേരള കോണ്‍ഗ്രസ് അംഗങ്ങളാണ്. ബാക്കിയുള്ള പതിനൊന്നില്‍ രണ്ടുപേരാകട്ടെ, കോണ്‍ഗ്രസ് വിമതരായി നിന്ന് ജയിച്ചവരാണ്. കോണ്‍ഗ്രസ് സമ്മര്‍ദ്ദം തുടരുന്ന സാഹചര്യത്തില്‍, ഒരു വര്‍ഷത്തിന് ശേഷം വൈസ് പ്രസിഡണ്റ്റ് പദവി ഒഴിയണമെങ്കില്‍ ഇപ്പോള്‍ ഒരു സ്ഥിരം സമിതി അദ്ധ്യക്ഷ പദവി കൂടി തങ്ങള്‍ക്ക് നല്‍കേണ്ടി വരുമെന്ന ആവശ്യമാണ് കേരള കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നതെന്നറിയുന്നു.
മംഗളം 21.11.2011
No comments:
Post a Comment