പെരുമ്പാവൂറ്‍: രാഷ്ട്രീയ പകപോക്കലിണ്റ്റെ പേരില്‍ കൂവപ്പടി പഞ്ചായത്തിലെ ആറാട്ടുകടവില്‍ മണല്‍തൊഴിലാളിയെ മര്‍ദിച്ചതായി പരാതി. കൂവപ്പടി പാലാട്ടി വീട്ടില്‍ ഫ്രാന്‍സി(40)സിനാണ് മര്‍ദ്ദനമേറ്റത്.
ഇയാള്‍ പെരുമ്പാവൂറ്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. തൊഴിലാളിയെ സഹപ്രവര്‍ത്തകരായ അഞ്ചോളം പേര്‍ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിയ്ക്കാന്‍ സഹകരിച്ചതോടെയാണ് സി.ഐ.ടി.യു അംഗമായ ഫ്രാന്‍സിസ് ഇടതുപക്ഷ നേതാക്കളുടെ കണ്ണിലെ കരടായത്. ഇതേതുടര്‍ന്ന് സി.ഐ.ടി.യു ഫ്രാന്‍സിസിനെ മണല്‍ വാരല്‍ ജോലിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഫ്രാന്‍സിസ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചു.വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കടവില്‍ തൊഴിലെടുക്കാന്‍ ചെന്നപ്പോഴാണ് തന്നെ സഹതൊഴിലാളികള്‍ മര്‍ദ്ദിച്ചതെന്ന് ഫ്രാന്‍സിസ് പറയുന്നു.
മംഗളം 04.11.2011
No comments:
Post a Comment