പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, November 13, 2011

കണ്ടന്തറയില്‍ വീടുകളില്‍ മോഷണം; സ്വര്‍ണാഭരണവും പണവും കവര്‍ന്നു

പെരുമ്പാവൂറ്‍: കണ്ടന്തറയില്‍ വീടുകള്‍ കുത്തിത്തുറന്ന്‌ മോഷ്ടാക്കള്‍ സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും കവര്‍ന്നു. 
പ്രൈവറ്റ്‌ ബസ്റ്റാന്‍ഡ്‌ റോഡിന്‌ സമീപം ചിറക്കക്കുടി സുബൈറിണ്റ്റെ വീടില്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന്‌ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ്‌ മോഷണം. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുബൈറിണ്റ്റെ ഭാര്യയുടെ കഴുത്തില്‍ നിന്ന്‌ രണ്ടുപവണ്റ്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും ഷര്‍ട്ടിണ്റ്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയും മോഷണം പോയി. 
പട്ടരുമഠം ഹസണ്റ്റെ വീട്ടിലും മൂത്തേടം അബ്ദുല്‍ റഹ്മാണ്റ്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഇരുവീട്ടിലും പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നിരിക്കുന്നത്‌. ഹസണ്റ്റെ വീട്ടില്‍ മോഷ്ടാക്കള്‍ അടുക്കളയിലിരുന്ന ഭക്ഷണം കഴിച്ചാണ്‌ മടങ്ങിയിരിക്കുന്നത്‌. പരാതിയെ തുടര്‍ന്ന്‌ പെരുമ്പാവൂറ്‍ പൊലീസ്‌ സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു.
മംഗളം 4.11.2011

No comments: