പെരുമ്പാവൂറ്‍: റോഡ് മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. പുല്ലുവഴിയില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന ഇടുക്കി ചെറുതോണി കണ്ണാലില്‍ വീട്ടില്‍ ചാക്കോ കുര്യന്‍ (ബാബു-51) ആണ് മരിച്ചത്.
ഭാര്യയെ ഓഫീസില്‍ വിട്ട ശേഷം ബൈക്ക് റോഡരികില്‍ വച്ച് പുല്ലുവഴിയിലുള്ള തയ്യല്‍ക്കടയിലേയ്ക്ക് റോഡു മുറിച്ച് കടക്കുമ്പോള്‍ എം.സി റോഡിലായിരുന്നു അപകടം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കീഴില്ലം പാറേത്തുമുകള്‍ പള്ളിയില്‍.
ഭാര്യ: ആശ. (എല്‍.ഐ.സി പെരുമ്പാവൂറ്‍ ബ്രാഞ്ചിലെ അസിസ്റ്റണ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍)മക്കള്‍: നിവ്യ (സി. എ വിദ്യാര്‍ത്ഥിനി, ബാംഗ്ളൂറ്‍), അശ്വിന്‍, ആല്‍ഡ്രിന്‍ (വിദ്യാര്‍ത്ഥികള്‍, സെണ്റ്റ് തോമസ് സ്കൂള്‍, മൂവാറ്റുപുഴ)
മംഗളം 5.11.2011
No comments:
Post a Comment