ദേശാഭിമാനിക്ക് പിണറായിയുടെ 'പരസ്യ' പിന്തുണ
പെരുമ്പാവൂര്‍: സി.പി.എമ്മിന് എതിരെ പുതിയതായി പൊടിതട്ടിയെടുത്തിരിക്കുന്ന പുതിയ ആരോപണങ്ങള്‍ പ്ലീനം സ്‌പെഷ്യലാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്ടെ ഖനന വിവാദവും ദേശാഭിമാനിയില്‍ വന്ന പരസ്യത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങളും പാര്‍ട്ടിയെ നന്നാക്കാനല്ല, തകര്‍ക്കാനുള്ളതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പി.ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തില്‍ സൃഷ്ടിക്കുന്ന ജീര്‍ണതയില്‍ നിന്ന് പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും മോചിപ്പിക്കാനുള്ള സംഘടനാ ശുദ്ധീകരണമാണ് പ്ലീനം ലക്ഷ്യമിട്ടത്. പ്ലീനം എല്ലാ അര്‍ത്ഥത്തിലും പുത്തന്‍ സന്ദേശങ്ങളാണ് നല്‍കിയത്. അത് പാര്‍ട്ടിയിലേക്ക് പുതിയ ജനവിഭാഗത്തെ ആകര്‍ഷിക്കുമെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. പി.ആര്‍ ശിവന്‍ സാംസ്‌കാരിക പഠനകേന്ദ്രം തയ്യാറാക്കിയ സാംസ്‌കാരിക പതിപ്പിന്റെ പ്രകാശനവും പിണറായി നിര്‍വ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
.പുരോഗമന കലാസാഹിത്യ സംഘം മേഖല കമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച റോസന്ന എന്ന നോവല്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ ദിനേശ്മണി പ്രകാശനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍, സാജുപോള്‍ എം.എല്‍.എ സംസ്ഥാന കമ്മിറ്റിയംഗം സി.എന്‍ മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം പി.കെ സോമന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, കെ.ഡി ഷാജി, പി.എം സലീം, ലോക്കല്‍ സെക്രട്ടറി കെ.ഇ നൗഷാദ്, ഡോ. കെ.എ ഭാസ്‌കരന്‍, ഡോ. വിജയന്‍ നങ്ങേലില്‍ എന്നിവര്‍ പങ്കെടുത്തു.
മംഗളം 1.12.2013