പെരുമ്പാവൂര്‍: ജില്ലയിലെ മണല്‍ കടവുകള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ല മണല്‍ തൊഴിലാളി യൂണിയന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ എം.സി റോഡും കോലഞ്ചേരിയില്‍ ദേശീയ പാതയും ഉപരോധിച്ചു.
പെരുമ്പാവൂരില്‍ നടന്ന ഉപരോധം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസ്സന് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ പേരു പറഞ്ഞ് ജില്ലിയില്‍ അടച്ചിട്ടിരിക്കുന്ന അംഗീകൃത മണല്‍കടവുകള്‍ സര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോട്ടറി ക്ഷമനിധി ബോര്‍ഡ് ചെയര്മാന് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ എം.എല്‍.എ, സി.ഐ.ടി.യു നേതാക്കളായ അഡ്വ. എന്‍.സി മോഹനന്, എം.ഐ ബീരാസ്, കെ.ഡി ഷാജി, ടി.ഐ ശശി, എം.കെ കുഞ്ചു, സി.കെ സലീം കുമാര്‍, ബി.എം.എസ് നേതാക്കളായ എം.എ ഷാജി, ടി.എ അശോകന്, പി.എച്ച് ബാബു, എം.ജി ശശി, എ.ഐ.ടി.യു.സി നേതാക്കളായ സി.വി ശശി, എം.ആര് ശശി, പി.ടി പ്രസാദ്, ഇ.ടി പൗലോസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ ഡേവിഡ് തോപ്പിലാന്‍, പി.പി അല്‍ഫോന്‍സ് മാഷ്, വി.ഇ റഹീം, ഷിജു, ജോസ് വറുഗീസ്, എം.ഐ ദേവസിക്കുട്ടി, ടി.പി ചെറിയാന്, കെ.ടി.യു.സി നേതാക്കളായ പോള്‍ വറുഗീസ്, കെ.പി ബാബു, വിന്‍സെന്റ് റാഫേല്‍, ഷിജു പൂണോളി, ടി.ഡി സ്റ്റീഫന്‍, ആന്റണി കിടങ്ങേന് തുടങ്ങിയവര്‍ സംസാരിച്ചു.
മംഗളം 23.11.2013
No comments:
Post a Comment