പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച താമസസ്ഥലം ഒരുക്കുന്നവര്‍ക്ക് ഉപഹാരം നല്‍കാന്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വകുപ്പ് സ്റ്റാന്റിങ്ങ് കമ്മിറ്റി തീരുമാനിച്ചു.
വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, കീഴ്മാട്, എടത്തല, ചൂര്‍ണ്ണിക്കര പഞ്ചായത്തുകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തും. മോശം ചുറ്റുപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കെട്ടിട ഉടമസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ചെയര്‍മാന്‍ ബാബു സെയ്താലി അറിയിച്ചു.
ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി-മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍, ചിക്കന്‍ ഫാമുകള്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
യോഗത്തില്‍ സുറുമി അലി, നബീസ സിദ്ധിഖ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.അനില കുമാരി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയി ജോസഫ്, സുമ കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു. ബാബു സെയ്താലി അദ്ധ്യക്ഷത വഹിച്ചു.
മംഗളം 8.11.2013
No comments:
Post a Comment