പെരുമ്പാവൂര്‍: സി.പി.എം ഏരിയാ കമ്മിറ്റിയുടേയും പി.ആര് ശിവന് സാംസ്കാരിക പഠന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണ സമ്മേളനവും പിണറായി വിജയന് സ്വീകരണവും സംഘടിപ്പിക്കും.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ 30 ന് ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പി.ജി അനുസ്മരണവും പി.ആര് ശിവന് നാടകോത്സവ സാംസ്കാരിക പതിപ്പിന്റെ പ്രകാശനവും പിണറായി വിജയന് ഉദ്ഘാടനം ചെയ്യും യു.ഡി.എഫ് കെട്ടിപ്പൊക്കിയ ലാവലിന്‍ കേസില്‍ വിചാരണ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിണറായി വിജയന് സ്വീകരണം നല്‍കുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ എന്‍.സി മോഹനന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജോസഫ് ഓടയ്ക്കാലി രചിച്ച സൂസന്ന എന്ന നോവല്‍ ഇതേ വേദിയില്‍ പ്രകാശനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എം ദിനേശ്മണി, പി രാജീവ് എം.പി, വി.പി ശശീന്ദ്രന്, സാജുപോള്‍ എം.എല്‍.എ, പി.കെ സോമന് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
എം.ഐ ബീരാസ്, കെ.ഇ നൗഷാദ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മംഗളം 27.11.2013
No comments:
Post a Comment