പെരുമ്പാവൂര്‍: പൗരസ്ത്യ സുവിശേഷസമാജത്തിന്റെ നവതി ആഘോഷവും സമാജദിനാഘോഷവും നടത്തി. ഇതോടനുബന്ധിച്ചു ചേര്‍ന്ന പൊതുസമ്മേളനം ഏലിയാസ് മോര് യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് മോര് ക്രിസോസ്റ്റമോസ് മാര്‍ക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സാജുപോള്‍ എം.എല്‍.എ മുഖ്യ പ്രഭാഷണവും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ആത്തുങ്കല്‍ ഗീ വറുഗീസ് കോര്‍ എപ്പിസ്കോപ്പയുടെ അനുസ്മരണ പ്രഭാഷണവും നടത്തി. നവതി ആഘോഷങ്ങളോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന അഞ്ച് ഭവനങ്ങള്‍ക്കുള്ള ഫണ്ട് വിതരണം മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം നിര്‍വ്വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ റോയി കെ വറുഗീസ്, എ.വി ജേക്കബ് കോര്‍ എപ്പിസ്കോപ്പ, ഔസേഫ് പാത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ, ഗീവറുഗീസ് കോര്‍ എപ്പിസ്കോപ്പ മുളയാംകോട്ട്, ഫാ. കുര്യാക്കോസ് കാവണാട്ടേല്, ഷെവ. പി.പി പൗലോസ് പടയാട്ടില്‍, എ.സി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 7.11.2013
No comments:
Post a Comment