പെരുമ്പാവൂര്‍: ഉപജില്ലാ സ്കൂള്‍ കലോത്സവം ചേരാനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുമെന്ന് സാജുപോള്‍ എം.എല്‍.എ, സ്വാഗതസംഘം ചെയര്മാന് ബാബു ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 2 ന് വൈകിട്ട് 3 ന് മന്ത്രി കെ ബാബു കലാമേള ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന് എം.പി, എം.എല്‍എ മാരായ സാജുപോള്‍, വി.പി സജീന്ദ്രന്, മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുക്കും.
സമാപന സമ്മേളനം ഡിസംബര്‍ 5 ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും.
നഗരസഭാ അതിര്‍ത്തിയില്‍ നിന്നും സമീപത്തുള്ള എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി 83 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കലാമേളയില്‍ പങ്കെടുക്കും. 9 വേദികളിലായി 276 മത്സര ഇനങ്ങളുണ്ട്. അയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കും.
കലാമേളയുടെ നടത്തിപ്പിനായി സാജുപോള്‍ എം.എല്‍.എ മുഖ്യ രക്ഷാധികാരിയായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ലോട്ടറി ക്ഷേമ ബോര്‍ഡ് ചെയര്മാന് ബാബു ജോസഫ് (ചെയര്മാന്), ചേരാനല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ചിന്നമ്മ എ.കെ (ജനറല്‍ കണ്‍വീനര്‍), ഹെഡ്മിസ്ട്രസ് എം.എം ഷീല (ജോ. കണ്‍വീനര്‍) എന്നിവരാണ് സ്വാഗത സംഘം ഭാരവാഹികള്‍.
മംഗളം 27.11.2013
No comments:
Post a Comment