പെരുമ്പാവൂര്‍: വിദേശത്തു നിന്ന് എത്തുന്ന മകളെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുംവഴി കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് മാതാവ് മരിച്ചു.
കീഴില്ലം 606 മാറാച്ചേരി (ചേലാട്ട്) വീട്ടില്‍ എബ്രഹാമിന്റെ ഭാര്യ സൈനു (65) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.45 ന് കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്കൂളിന് സമീപമായിരുന്നു അപകടം. സൈനു സംഭവസ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ എബ്രഹാമിനെ എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനുവിന്റെ സംസ്കാരം പിന്നീട്.
ദുബൈയിലുള്ള ഇളയമകള്‍ സോണിയെ കൊണ്ടുവരാനാണ് എബ്രഹാമും ഭാര്യയും പോയത്. സോണിയുടെ ഭര്‍ത്താവിന്റെ പിതാവിനെ ഒപ്പം കൂട്ടാന്‍ കുന്നക്കുരടിയിലേക്ക് പോകുംവഴിയായിരുന്നു അപകടം. വഴി ചോദിക്കാനായി നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച മാരുതി 800 കാര്‍ നിശ്ശേഷം തകര്‍ന്നു.
മറ്റു മക്കള്‍: ആഷ (വനിത സഹകരണ ബാങ്ക്, തൃക്കളത്തൂര്‍), നിഷ (സൗദി). മരുമക്കള്‍: മാത്യൂസ് വര്‍ക്കി (പ്രസിഡന്റ്, പായിപ്ര ഗ്രാമപഞ്ചായത്ത്), ഷൈബു (സൗദി അറേബ്യ), എല്‍ദോസ് (ദുബൈ).
മംഗളം 28.11.2013
No comments:
Post a Comment