പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ മാനേജരും എഴുത്തുകാരനുമായിരുന്ന പി.ജി ഗോവിന്ദ പിള്ളയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നാളെ നടക്കും. ഇതോടൊപ്പം ദേശീയ അദ്ധ്യാപക അവാര്‍ഡ്ജേതാവ് ഡോ. സനല്‍കുമാറിനെ ആദരിക്കുകയും ചെയ്യും.
സ്കൂള്‍ ഹാളില്‍ ഉച്ചയ്ക്ക് 2 ന് നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര മാനവശേഷി വികസന മന്ത്രി ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നിരൂപകനും എഴുത്തച്ഛന് പുരസ്കാര ജേതാവുമായ പ്രൊഫ. എന്‍.കെ സാനു പി.ജി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഡോ. സനല്‍കുമാറിനെ ശശി തരൂര്‍ ആദരിക്കും. കൂടാതെ ശ്രേഷ്ഠാ ഭാഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി മലയാള വിഭാഗം തയ്യാറാക്കിയ പി.ജി സ്മരണിക പ്രൊഫ. എം.കെ സാനു പ്രകാശനം ചെയ്യും. യോഗത്തില്‍ കെ.പി ധനപാലന് എം.പി അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്, എം.എല്‍.എമാരായ സാജുപോള്‍, വി ശിവന്‍കുട്ടി, സ്കൂള്‍ മാനേജര്‍ എം.ജി രാധാകൃഷ്ണന്, മുനിസിപ്പല്‍ ചെയര്മാന് കെ.എം.എ സലാം, മുന്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. എന്‍.സി മോഹനന്, റിട്ട. പ്രിന്‍സിപ്പാള്‍ കെ ഇന്ദിരാവതി അമ്മ, രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, പി.ടി.എ പ്രസിഡന്റ് സി.വി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ സിസിലി തോമസ്, പ്രിന്‍സിപ്പാള്‍, എസ് ജ്യോതിഷ്കുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.എസ് ലത, അലുമിനി പ്രസിഡന്റ് കെ.എം മത്തായി, ജയകേരള റസി. അസോ. പ്രസിഡന്റ് ടി.എന്‍ മുരുകേശന്, പ്രോഗ്രാം കണ്‍വീനര്‍ കെ.സി സജീവന് എന്നിവര്‍ പ്രസംഗിക്കും.
മംഗളം 20.11.2013
No comments:
Post a Comment