പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എ.പി.കെ പോളിമേഴ്സ് എന്ന സ്ഥാപനത്തിനെതിരെ വല്ലം ചൂണ്ടി പൗരസമിതിയുടെ നേതൃത്വത്തില്‍ 17 ന് പ്രതിഷേധ സമ്മേളനം നടത്തും.
ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെ നാളുകളായി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നു വരികയാണ്. ഇതിനിടയില്‍ അതീവ രഹസ്യമായി കോഴ കൊടുത്ത് സംഘടിപ്പിച്ച സമ്മതപത്രങ്ങളുടെ അടിസ്ഥാനത്തില്‍ കമ്പനി അധികൃതര്‍ അനുകൂലമായ ഹൈക്കോടതി വിധി സമ്പാദിക്കുകയായിരുന്നുവെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് 2012 ഒക്ടോബറില്‍ പഞ്ചായത്തു കമ്മിറ്റി ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കമ്പനിക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നും സമരസമിതി പ്രസിഡന്റ് കെ.എസ്.എം മൊയ്തീന്, സെക്രട്ടറി സി.കെ സുധീര്‍, പി.എസ് അബ്ദുള്‍ റഹ്മാന് എന്നിവര്‍ പറയുന്നു.
മംഗളം 13.11.2013
No comments:
Post a Comment