പെരുമ്പാവൂര്‍: നിരവധി ആനക്കുട്ടികളുടെ മരണത്തിന് സാക്ഷ്യം വഹിച്ച കോടനാട് ആനക്കളരിയില്‍ വീണ്ടും ഒരു ആനക്കുട്ടി കൂടി രോഗാവസ്ഥയില്‍. ഇതിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
ഒമ്പതു വയസ്സു പ്രായമുള്ള അഞ്ജനയെന്ന ആനക്കുട്ടിയ്ക്കാണ് രോഗബാധ. എരട്ടകെട്ട് അഥവ പിണ്ഡക്കെട്ട് എന്ന രോഗം ബാധിച്ചിട്ട് ഇതിനോടകം ഒരാഴ്ച പിന്നിട്ടു .രോഗത്തിന് ശമനമില്ല.
2007 ല്‍ വേട്ടാമ്പാറയിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലെ കിണറ്റില്‍ നിന്നാണ് അഞ്ജനയെ വനം വകുപ്പിന് ലഭിക്കുന്നത്. അന്ന് ഒന്നര വയസ്സായിരുന്നു പ്രായം.
ഒരു കാലത്ത് 22 ആനകള്‍ വരെയുണ്ടായിരുന്ന കോടനാട് ഇതിനോടകം എട്ട് ആനക്കുട്ടികള്‍ ചരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്നത് സുനിത, ആശ, പാര്‍വ്വതി, അഞ്ജന എന്നി പിടിയാനകളും ഹരിപ്രസാദ്, നീലകണ്ഠന്‍ എന്നി കൊമ്പനാനകളുമാണ്. ഇതില്‍ അഞ്ജനയ്ക്കാണ് ഇപ്പോള്‍ രോഗബാധ.
മംഗളം 11.10.2013
No comments:
Post a Comment