പെരുമ്പാവൂര്‍: ബുദ്ധിമാന്ദ്യമുള്ള പത്തുവയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തിനാലു വയസ്സുകാരന് പോലീസ് പിടിയിലായി.
വേങ്ങൂര്‍ പണ്ടിക്കുടി പത്രോസ് (63) വിനെയാണ് ഇന്നലെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം.
തയ്ക്കാന്‍ കൊടുത്തത് വാങ്ങാന്‍ അയല്‍വീട്ടിലേയ്ക്ക് പോയ കുട്ടിയെ പത്രോസ് തന്റെ വീട്ടിലേക്ക് വിളിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. വളരെ നേരം കഴിഞ്ഞും കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ചു പോയ പിതാവാണ് സംഭവം നേരിട്ടു കാണുന്നത്. പത്രോസിന്റെ വീടിന്റെ മുന്നില്‍ കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
പത്രോസ് വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. ഇയാള്‍ക്ക് പേരക്കുട്ടികളും ഉണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മംഗളം 7.11.2013
No comments:
Post a Comment