മംഗളം (6.01.10)
പെരുമ്പാവൂറ്‍: തീവ്രവാദ ബന്ധമുള്ളവരുമായി സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി സി പി എം കൂട്ടുപിടിയ്ക്കുന്നത് കേരളത്തിന് അപകടം ചെയ്യുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് (ഐ) ഒക്കല്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്റ്റ് സി ജെ ബാബു അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സി ജനറല്‍ സെക്രട്ടറി ബെന്നി ബഹന്നാന്, കെ ജെ ഹരി, ഡോ.ടി എസ് ജോയി എന്നിവര്‍ ക്ളാസുകള്‍ എടുത്തു. സ്വാതന്ത്യ്രസമര സേനാനികളെ കെ പി സി സി സെക്രട്ടറി ടി പി ഹസന് പൊന്നാട ചാര്‍ത്തി ആദരിച്ചു. കെ പി ധനപാലന് എം പി, ഡി സി സി പ്രസിഡണ്റ്റ് വി ജെ പൌലോസ്, ഡാനിയേല്‍ മാസ്റ്റര്‍, ഒ ദേവസി, നബീസ അബൂബക്കര്‍, പി കെ മുഹമ്മദ് കുഞ്ഞ്, എം പി മത്തായി, ടി എന്‍ സുരേന്ദ്രന്, കെ എസ് ഷംസുദ്ദീന്, പി ബി മുഹമ്മദലി, സരോജനി സുരേന്ദ്രന്, ബേബി തോപ്പിലാന്‍, അന്‍വര്‍ മുണ്ടേത്ത്, ടി ആര് പൌലോസ്, എ പി കൃഷ്ണന് നായര്‍, പോളി തോമസ്, ജോസ് വര്‍ഗ്ഗീസ്, സി വി ലാസര്‍, കെ പി പൈലി, കെ എ മുഹമ്മദ്, പോളി കോച്ചിലാന്‍, കെ പി ഡേവിസ്, ഇ എസ് ഇബ്രാഹിം, എം വി ബെന്നി, എന്‍ ബി അലിക്കുഞ്ഞ്, നിക്സണ് വര്‍ഗ്ഗീസ്, സിസിലി ഇയ്യോബ്, എ ഡി ഷിജു എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment