മംഗളം 21.01.10
കേട്ടതും കേള്‍ക്കാത്തതും പെരുമ്പാവൂറ്‍:ലോകത്ത് ഏറ്റവും വില കൂടിയ പെയിണ്റ്റിങ്ങുകള്‍ വിന്‍സണ്റ്റ് വാന്‍ഗോഗിണ്റ്റേതാണ്. പക്ഷെ, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിണ്റ്റെ ഒറ്റപെയിണ്റ്റിങ്ങുപോലും വിറ്റുപോയിട്ടില്ലെന്നതും ചരിത്രം.
കലാകാരന്മാരുടെ സ്ഥിതി നമ്മുടെ നാട്ടിലും തഥൈവ. അടുത്തിടെ പെരുമ്പാവൂരില്‍ അന്തരിച്ച കഥാകൃത്ത് കെ എം ജോഷി ഇനി ഏതു പാര്‍ട്ടിക്കാരനാകും എന്നതാണ് ഇന്നത്തെ ചിന്താവിഷയം. നിരവധി കഥകളെഴുതിയിരുന്ന ജോഷിയുടെ ഒരു പുസ്തകം പുറത്തുവരുന്നത് അദ്ദേഹത്തിണ്റ്റെ മരണശേഷമാണ്. പുസ്തക പ്രകാശനം ആഘോഷമായി. പങ്കെടുത്ത വലിയ നേതാക്കളൊക്കെ പറഞ്ഞത് ഒറ്റക്കാര്യം. ജോഷി നമ്മുടെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു (?). പക്ഷെ, ഒരു എഴുത്തുകാരനാണ് എന്നറിയുന്നത് മരണശേഷം മാത്രം.
നാട്ടുകാരന് കൂടിയായ ഒരു സംസ്ഥാന നേതാവ് പ്രസംഗിച്ചത് താഴെപ്പറയും മട്ടിലാണ്. (കഥകള്‍ മാത്രം എഴുതിയിരുന്ന) ശ്രീമാന്‍ ജോഷി നിരവധി ഉപന്യാസങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതാറുണ്ടായിരുന്നെങ്കിലും (ദൈവാധീനം കൊണ്ട്) ഞാന്‍ ഒന്നു പോലും വായിച്ചിട്ടില്ല.
വെള്ളയുടുപ്പിട്ട് അലക്കിത്തേച്ചുവന്ന നേതാക്കള്‍ സത്യത്തില്‍ കൂട്ടത്തോടെ ആ ചടങ്ങിനെത്തിയതു പോലും എതിര്‍പാര്‍ട്ടിക്കാരനായ എം എല്‍ എ പ്രകാശനത്തിണ്റ്റെ അണിയറശില്പിയായി രംഗത്ത് എത്തിയതിനാലാണ്. എഴുത്തുകാരനെ സാഹിത്യ പ്രസാധക സഹകരണ സംഘത്തിനു പരിചയപ്പെടുത്തിയതും പുസ്തക പ്രസിദ്ധീകരണത്തിന് വഴി തെളിച്ചതും ഒടുവില്‍, തിരുവനന്തപുരത്ത് നടക്കാനിരുന്ന പ്രകാശന ചടങ്ങ് പെരുമ്പാവൂരിലാക്കിയതും എം എല്‍ എയുടെ താത്പര്യ പ്രകാരമാണെന്നറിഞ്ഞതോടെ, ഒറ്റയ്ക്കും തെറ്റയ്ക്കുമായി വീണുകിട്ടിയ കഥാകൃത്തിനെ എതിര് പാര്‍ട്ടി കൊണ്ടുപോവുമോ എന്നാണ് നേതാക്കളുടെ ആധി. സര്‍വ്വമാന എഴുത്തുകാരുടെ പേറ്റണ്റ്റും ആ പാര്‍ട്ടിയ്ക്ക് എന്നതാണല്ലോ നാട്ടുനടപ്പ്.
ഭാര്യ തെരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ച് കൌണ്‍സിലര്‍ ആയിപ്പോയെന്നുകരുതി കെ എം ജോഷി, തന്നെ ഒരു പാര്‍ട്ടിയ്ക്കും തീറെഴുതിയിട്ടില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കറിയാം.
മാനവമൈത്രിയും പുകസയും കെ എം ജോഷിയ്ക്ക് നിറം കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും പെരുമ്പാവൂരിലുള്ളവര്‍ ഒരു കാര്യം നോക്കിയിരിയ്ക്കുകയാണ്. ജോഷിയുടെ ഭാര്യയ്ക്ക് മുന്‍ വ്യവസ്ഥ പ്രകാരം നല്‍കാമെന്ന് ഏറ്റിരുന്ന നഗര സഭ ചെയര്‍പേഴ്സണ്‍ സ്ഥാനം കൊടുക്കുമോ എന്ന്. അതോ, ഭരണ കാലാവധി കഴിയുമ്പോഴായിരിയ്ക്കുമോ നേതാക്കള്‍ വാഗ്ദാനം കൊടുത്ത കഥ ഓര്‍മ്മിയ്ക്കുക?
2 comments:
Vere Paniyonnumille?
Vaakkalle maataan patoo?
Post a Comment