മംഗളം (07.01.2010)
പെരുമ്പാവൂറ്‍: ആസിയാന്‍ കരാറിണ്റ്റെ പേരില്‍ ഇടതു പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്യൂണിസ്റ്റ് ചൈനയുമായുള്ള ഹിഡന്‍ അജണ്ട ഇതിനു പിന്നിലുണ്ടെന്നും കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ്.
ആസിയാന്‍ കരാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ബലം നല്‍കുമെങ്കിലും ഉചിതമായ പ്രതിവിധികള്‍ കണ്ടെത്തിയില്ലെങ്കില്‍ അത് കേരള സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതം സൃഷ്ടിക്കും.കരാറിലെ ദോഷകരമായ വ്യവസ്ഥകള്‍ക്ക് അതിലെ തന്നെ പരിരക്ഷാവ്യവസ്ഥകള് ഉപയോഗിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള കര്‍ഷക യൂണിയന് ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്റ്റ് ടി.സി സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ബേബി വട്ടക്കുന്നേല്‍, പാര്‍ട്ടി നേതാക്കളായ ബേബി തോമസ് മൈലാടി, കുരുവിള മാത്യൂസ്, പ്രയേഷ്.കെ.മാത്യു, എബ്രഹാം പൊന്നുംപുരം, എ.എ.വി കെന്നഡി, ജോയി ജോസഫ്, കെ.പി ബാബു, ബിജു മാറാച്ചേരി, സലോമി ബേബി, ജാന്‍സി ജോര്‍ജ്, മീങ്കുന്നം ഐപ്പ്, ബേബി തെക്കേക്കുന്നേല്‍, അസീസ് എമ്പാശേരി, സി വര്‍ഗീസ് ചുള്ളി, ബാബു കളമ്പാട്ടുകുടി, ആണ്റ്റണി കിടങ്ങേന്, എന്‍.ടി കുര്യച്ചന്, ടി.എ റാഫേല്‍, ജയിംസ് ഇന്തിക്കുഴ, ഷിജു പൂണോളി, ബേബി പാറപ്പുറം എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment