മംഗളം 22.01.10
പെരുമ്പാവൂറ്‍: വിവിധ അക്കാദമികളും സാംസ്കാരിക സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക യാത്രയ്ക്ക് പെരുമ്പാവൂരില്‍ സ്വീകരണം നല്‍കി. സ്വീകരണ പരിപാടി പ്രശസ്ത നോവലിസ്റ്റ് കെ എല്‍ മോഹനവര്‍മ്മ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.
യാത്രയുടെ ജനറല്‍ കണ്‍വീനര്‍ പുരുഷന്‍ കടലുണ്ടിയെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി കെ ഐഷ പൊന്നാട ചാര്‍ത്തി സ്വീകരിച്ചു. പി ജെ ആണ്റ്റണിയുടെ ഇങ്ക്വിലാബിണ്റ്റെ മക്കള്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സേവ്യര്‍ പുല്‍പ്പാട് പ്രസംഗിച്ചു. കൂടാതെ കഥാകൃത്ത് അശോകന്‍ ചെരുവില്‍, ഡോ ലിസി മാത്യു, വിനോദ് വൈശാഖി, ടി എന്‍ എന്‍ നമ്പ്യാര്‍ എന്നിവരും സംസാരിച്ചു. തുടര്‍ന്ന് ചിത്ര-പുസ്തക പ്രദര്‍ശനവും നടന്നു.
No comments:
Post a Comment