മംഗളം (08.01.10)
പെരുമ്പാവൂറ്‍: പ്രവാചകരുടെ അനന്തരാവകാശികളായ ഉലമാക്കള്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിയ്ക്കുന്നതെന്ന് പാണക്കാട് ഹൈദരലി തങ്ങള്‍ അഭിപ്രായപ്പെട്ടു. അവര്‍ക്ക് പെന്ഷന്, പ്രൊവിഡണ്റ്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച തആവുനുല്‍ഖദം വെല്‍ഫയര്‍ അസോസിയേഷണ്റ്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അസോസിയേഷണ്റ്റെ ആസ്ഥാന മന്ദിരമായ തഖ്വാ സെണ്റ്ററിണ്റ്റെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ച് പ്രസംഗിയ്ക്കുകയായിരുന്നു തങ്ങള്‍.
വി എം മൂസാ മൌലവി, കെ പി ധനപാലന് എം പി, എം എല്‍ എ മാരായ എം എം മോനായി, വി കെ ഇബ്രാഹിം കുഞ്ഞ്, സാജുപോള്‍, മുന്‍ മുനിസിപ്പല്‍ ചെയര്മാന്മാരായ ടി പി ഹസന്, അഡ്വ.എന്‍ സി മോഹനന്, തഖ്വ സെണ്റ്റര്‍ സെക്രട്ടറി പി എ അബ്ദുള്‍ ഹമീദ് മൌലവി, തൊടിയൂറ്‍ മുഹമ്മദ് കുഞ്ഞ്, അബ്ദുള്‍ ജബ്ബാര്‍ കാമില്‍ സഖാഫി, പാനിപ്ര ഖാലിദ് ബാഖവി, മുഹമ്മദ് വെട്ടത്ത്, പാച്ചല്ലൂറ്‍ അബ്ദുള്‍ സലിം, ബഷീര്‍ വഹബി, സാലിഹ് മരയ്ക്കാര്‍, എം പി അബ്ദുള്‍ ഖാദര്‍, സുബൈര്‍ സബാഹി, എം യു ഇബ്രാഹിം, കെ എം സുബൈര്‍, ടി എ അബ്ദുള്‍ റഷീദ്, ടി എച്ച് അന്‍സാര്‍ അമാനി, എം എ സെയ്ദാലി, കെ എം എ സലാം, എന്‍ വി സി അഹമ്മദ്, എസ് ഷറഫ്, പി എച്ച് അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ജബ്ബാര്‍ മുടിക്കല്‍, നൌഷാദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ദുആമജ്ലിസിന് സി കോയാക്കുട്ടി മുസലിയാര്‍ നേതൃത്വം നല്കി.
No comments:
Post a Comment