മംഗളം 23.01.10
പെരുമ്പാവൂറ്‍: കാക്കനാട്-കോതമംഗലം നാലുവരിപാതയുടെ 17 കിലോമീറ്റര്‍- 19 കിലോമീറ്റര്‍ ചെയിനേജ് അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള ഗുരുതരമായ അപാകതകള്‍ പരിഹരിക്കണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
നിലവില്‍ എട്ടുമീറ്റര്‍ വീതിയുള്ള കീഴില്ലം- മാനാറി റോഡിണ്റ്റെ സിംഹഭാഗവും ഉപയോഗിക്കാതെ തള്ളിക്കളഞ്ഞ് അലൈന്‍മെണ്റ്റില്‍ അനാവശ്യ വളവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രം പല വീടുകള്‍ നഷ്ടപ്പെടുകയും വളരെയധികം ഭൂമി ഉപയോഗയോഗ്യമല്ലാതെ പാഴായിപ്പോവുകയും ചെയ്തു. ഇക്കാര്യത്തില്‍ ചില വ്യക്തികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് വേണ്ടി അവിഹിത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. അലൈന്‍മെണ്റ്റിലുണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ചുമാത്രമേ റോഡിണ്റ്റെ നിര്‍മ്മാണം തുടങ്ങാവൂ എന്ന് ബന്ധപ്പെട്ട അധികാരികളോടും ജനപ്രതിനിധികളോടും യോഗം ആവശ്യപ്പെട്ടു.
അതേ സമയം കാക്കനാട്- കോതമംഗലം നാലുവരിപ്പാത നാടിണ്റ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാലുവരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിന് ചെയര്മാന് പി യു കോരുത്, സെക്രട്ടറി അഡ്വ.ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment