മംഗളം (05.01.2010)
പെരുമ്പാവൂറ്‍: സംയുക്ത കര്‍ഷക താലൂക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ ആസിയാന്‍ കരാറിനെതിരെ ടെലഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. കര്‍ഷക കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി പോള്‍ ടി വര്‍ക്കി ഉദ്ഘാടനം ചെയ്തു. വി പി ബഹന്നാന് അദ്ധ്യക്ഷത വഹിച്ചു. ടി കെ മോഹനന്, വി പി ശശീന്ദ്രന്, സാജു പോള്‍ എം എല്‍ എ, പി കെ സോമന്, എന്‍ സി മോഹനന്, കെ പി റെജി മോന്, ജബ്ബാര്‍ തച്ചയില്‍, അഹമ്മദ് തോട്ടത്തില്‍, അബ്ദുള്‍ അസീസ്, ഗോവിന്ദപ്പണിയ്ക്കര് തുടങ്ങിയവര്‍ പ്രസംഗിച്ചു. തോമസ് വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് മൂലന്, എ സി പാപ്പുകുഞ്ഞ്, കെ ഇ നൌഷാദ്, ബി മണി, സെബാസ്റ്റ്യന്‍, പികെ സിദ്ദിഖ് എന്നിവര്‍ നേതൃത്വം നല്കി.
No comments:
Post a Comment