മംഗളം (7.1.10)
പെരുമ്പാവൂറ്‍: വിഘടനവാദികളെ ഒറ്റപ്പെടുത്തി സമൂഹ നന്മ ലാക്കാക്കി പ്രവര്‍ത്തിയ്ക്കുന്ന കൂട്ടായ്മകള്‍ ഉണ്ടാവേണ്ടത് ഇന്നത്തെ കാലഘട്ടത്തിണ്റ്റെ ആവശ്യമാണെന്ന് ജസ്റ്റീസ് അബ്ദുള്‍ റഹിം അഭിപ്രായപ്പെട്ടു. തുരുത്തിപ്ളി സെണ്റ്റ് മേരീസ് വലിയ പള്ളിയിലെ കുടുംബയൂണിറ്റുകളുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തില്‍ അതിഷ്ഠിതമായ കുടുംബ ബന്ധങ്ങള്‍ ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായി മനുഷ്യനെ പരസ്പരം ബഹുമാനിയ്ക്കാനും അതുവഴി ജീവിതത്തില്‍ മുന്നേറാനും ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൌലോസ് മോര് ഐറേനിയസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സാജു പോള്‍ എം എല്‍ എ, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് ഷീള റെജി, സഭാ വര്‍ക്കിങ്ങ് കമ്മിറ്റിയംഗം ഷെവലിയാര്‍ ടി ടി ജോയി, പള്ളി വികാരി ബഹന്നാന് പതിയാരത്തു പറമ്പില്‍, സഹവികാരി ഫാ വര്‍ഗ്ഗീസ് മണ്ണാറമ്പില്‍ ,പള്ളി ട്രസ്റ്റി എം പി ജോര്‍ജ്, എ കുര്യാക്കോസ്, സെക്രട്ടറി കെ വൈ യാക്കോബ്, എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment