മംഗളം 16.01.10
പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പുതിയ വാര്‍ഡുതല വിഭജനത്തിലെ അപാകതകള്‍ പരിഹരിയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്രി യോഗം ആവശ്യപ്പെട്ടു.
വാര്‍ഡ് വിഭജനം ഭൂമിശാസ്ത്രപരമായ അതിര് വരമ്പുകള്‍ പാലിക്കാതെയാണെന്നും പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കും വിധമാണ്് വാര്‍ഡ് വിഭജനം നടത്തിയതെന്നും യോഗം വിലയിരുത്തി. നിലവിലുള്ള വാര്‍ഡുകളുടെ അതിര്‍വരമ്പുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. ആയതിനാല്‍ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയത ഉടന്‍ പരിഹരിക്കണമെന്നും വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിച്ച് ബന്ധപ്പെട്ട അധികാരികള്‍, പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സഞ്ചരിച്ച് വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്റ്റ് അലി മൊയ്തീണ്റ്റെ അദ്ധ്യക്ഷതയില്‍ ബ്ളോക്ക് പ്രസിഡണ്റ്റ് ജോണ്സണ് തോപ്പിലാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആയിരുന്ന റ്റി.എം അലിയാരുടെ ഒന്നാം ചരമവാര്‍ഷികമായ ഫെബ്രുവരി ൧ ന് അനുസ്മരണ സമ്മേളനം നടത്തുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ബ്ളോക്ക് വൈസ് പ്രസിഡണ്റ്റ് ജോജി ജേക്കബ്, മണ്ഡലം വൈസ് പ്രസിഡണ്റ്റ് നജീബ്, ബ്ളോക്ക് ഭാരവാഹികളായ സജി, കദീഷ്, അബൂബക്കര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു
No comments:
Post a Comment