മംഗളം 10.01.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിണ്റ്റെ പുതിയ കെട്ടിടം, ഐ.പി- ഒ.പി വിഭാഗം എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30-ന് നടക്കും. കെട്ടിട ഉദ്ഘാടനം ഗതാഗതവകുപ്പുമന്ത്രി ജോസ് തെറ്റയില്‍ നിര്‍വ്വഹിയ്ക്കും.
ഒ.പി വിഭാഗം ഉദ്ഘാടനം കെ.പി ധനപാലന് എം.പി, ഐ.പി വിഭാഗം ഉദ്ഘാടനം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന് എന്നിവര്‍ നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് ടി.വി അനിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ആര്.എം രാമചന്ദ്രന്, കേരള ഫീഡ്സ് ചെയര്മാന് എസ്.ശിവശങ്കരപിള്ള, ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്റ്റ് വി.പി ശശീന്ദ്രന്, ലെമണ്‍ഗ്രാസ് സൊസൈറ്റി കുറുപ്പംപടി പ്രസിഡണ്റ്റ് പോള്‍ ഉതുപ്പ്, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് രാജപ്പന് എസ്.തെയ്യാരത്ത്, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിബി ബെന്നി, കെ.എന്‍ ശാരദ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.പി പത്മകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.സി വര്‍ഗീസ്, എന്‍.ആര്.എച്ച്.എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ബീന ആര്, സി.എച്ച്.സി വേങ്ങൂറ്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.കെ രാധാമണി, കീഴില്ലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്റ്റ് ഇ.വി ജോര്‍ജ്, കുറുപ്പംപടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്റ്റ് എ.എന്‍ കൃഷ്ണദാസ്, സി.ഡി.എസ് ചേര്‍പേഴ്സണ്‍ ബിന്ദു ഗോപാലകൃഷ്ണന്, ബെനിഫിഷറി കമ്മിറ്റി കണ്‍വീനര്‍ ആര്.ശ്രീധരന് കര്‍ത്താ, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.അപര്‍ണ്ണ .സി.വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്റ്റ് ജോയി പൂണേലി അറിയിച്ചു.
1 comment:
It is a good news.. Rayamangalam had a bad hospital infra structure..good move.. thanks suresh chetta for reporting this..
One more thing.. can you do something about this news?
http://anoopv.blogspot.com/2010/01/localisation-of-problem.html
Post a Comment