മാതൃഭൂമി (09.01.10)
പെരുമ്പാവൂറ്‍: ട്രാവന്കൂറ് റയോണ്‍സിണ്റ്റെ പുനരുദ്ധാരണം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ഈ മാസം ൩൦-നകം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ മിഡ്ലാണ്റ്റ് ഗ്രൂപ്പിന് നിര്‍ദ്ദേശം നല്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ റയോണ്‍സ് മറ്റാരെയെങ്കിലും ഏല്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
വ്യവസായവകുപ്പു മന്ത്രി എളമരം കരീം കഴിഞ്ഞദിവസം മിഡ്ലാണ്റ്റ് ഗ്രൂപ്പിണ്റ്റെ സാരഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിച്ചേരാനാണ് ഒരു മാസം സമയം അനുവദിച്ചിട്ടുള്ളത്. പലവട്ടം ചര്‍ച്ച ചെയ്തിട്ടും യൂണിയനുകളുമായി ഒത്തുതീര്‍പ്പിലെത്താന്‍ മിഡ്ലാണ്റ്റ് ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ല. എല്ലാ തൊഴിലാളികളേയും പിരിച്ചുവിട്ട ശേഷം പിന്നീട് ആവശ്യമുള്ളവരെ പ്രവേശിപ്പിക്കാം എന്ന മിഡ്ലാണ്റ്റിണ്റ്റെ നിര്‍ദ്ദേശം യൂണിയനുകള്‍ അഗീകരിക്കുന്നില്ല. ജനുവരി ൩൦ നകം തൊഴിലാളി യൂണിയനുകളുമായി മന്ത്രിയും ചര്‍ച്ച നടത്തും.
ഈ സര്‍ക്കാരിണ്റ്റെ കാലത്ത് റയോണ്‍സ് ഏറ്റെടുക്കാന്‍ എത്തിയ രണ്ടാമത്തെ പ്രമോട്ടറാണ് മിഡ്ലാണ്റ്റ് ഗ്രൂപ്പ് . മുന്‍പ് ഇലഞ്ഞിക്കല്‍ ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും പിന്നീട് അവര്‍ തന്നെ ഒഴിവാകുകയാണുണ്ടായത്.
No comments:
Post a Comment