മംഗളം 15.01.10
പെരുമ്പാവൂറ്‍: എല്‍.ഡി.എഫ് തീരുമാനമെന്നാല്‍ സി.പി.എം തീരുമാനമല്ലെന്ന് സി പി ഐ. നഗരസഭ വൈസ്ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ചേരിതിരിഞ്ഞ സി പി ഐ-സി പി എം നേതൃത്വത്തിണ്റ്റെ പ്രസ്താവന യുദ്ധം സജീവമായി. സി.പി.എം ഏകപക്ഷീയമായി എടുത്ത് എല്‍.ഡി.എഫില്‍ അടിച്ചേല്‍പ്പിയ്ക്കുവാന്‍ ശ്രമിക്കുന്ന തീരുമാനം നടപ്പാക്കുവാന്‍ സി.പി.ഐ യ്ക്കു ബാദ്ധ്യതയില്ലെന്ന ടൌണ്‍ ലോക്കല്‍ സെക്രട്ടറി എന്‍ അനില്‍കുമാര്‍ തുറന്നടിച്ചു.
ഘടകകക്ഷികള്‍ മുന്നണി മര്യാദ അനുസരിച്ച് ചര്‍ച്ച ചെയ്തു എടുക്കുന്ന തീരുമാനമാണ് എല്‍.ഡി.എഫ് തീരുമാനം. അതുകൊണ്ട് തന്നെ സി.പി.എം ലോക്കല്‍ സെക്രട്ടറിമാരുടെ സി.പി.ഐ നിലപാടു വ്യക്തമാക്കണമെന്നുള്ള പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. മുന്‍ വൈസ് ചെയര്മാന് ഇ.എസ് സുഗണനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് എല്‍.ഡി.എഫ് തീരുമാനപ്രകാരമായിരുന്നു. അതേ സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ യു.ഡി.എഫും എല്‍.ഡി.എഫ് നയം ശരിയാണെന്ന് അംഗീകരിക്കുകയും അവരുടെ തന്നെ വൈസ്ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ സി.പി.എം അവിശ്വാസത്തില്‍ നിന്നും വിട്ടു നില്ക്കാന് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. അതിനാലാണ് ഏതു വിധേയനേയും വൈസ് ചെയര്‍മാനെ താഴെ ഇറക്കുക എന്ന മുന്‍ എല്‍.ഡി.എഫ് തീരുമാന പ്രകാരം സി.പി.ഐ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്.
ഈ വിഷയം എല്‍.ഡി.എഫില്‍ സി.പി.ഐ ഉന്നയിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടായ തീരുമാനം എടുക്കുന്നതില്‍ വീഴ്ച്ച വന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ റ്റി.വി പത്മനാഭന് ഖേദം പ്രകടിപ്പിക്കുകയും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായും സി പി ഐ പത്രക്കുറിപ്പില്‍ പറയുന്നു.
വൈസ് ചെയര്മാന് തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ധാരണപ്രകാരം സി.പി.ഐ ആണ് മത്സരിക്കേണ്ടത്. എന്നാല്‍ ഈ ധാരണയെ മറികടന്ന് സി.പി.എം ഏരിയാ കമ്മിറ്റി ഏകപക്ഷീയമായി സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സി.പി.ഐയ്ക്കുമെല് അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് എല്‍.ഡി.എഫ് സംവിധാനത്തിന് യോജിച്ച നടപടിയായിരുന്നില്ല. മുന്നണി രാഷ്ട്രീയത്തിണ്റ്റെ മാന്യത പുലര്‍ത്താതെ എല്‍.ഡി.എഫിനെ ശിഥിലീകരിയ്ക്കുവാന്‍ ശ്രമിക്കുന്ന സി.പി.എമ്മിണ്റ്റെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് തിരുത്തണമെന്നും സി.പി.എം ലോക്കല്‍ സെക്രട്ടറിമാര്‍ വ്യാജ പ്രസ്താവന നടത്തി സ്വയം അപഹാസ്യരാവാന്‍ ശ്രമിക്കരുതെന്നും സി.പി.ഐ ടൌണ്‍ ലോക്കല്‍ സെക്രട്ടറി എന്‍. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment