മംഗളം (05.01.10)
പെരുമ്പാവൂറ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിണ്റ്റെ 125-ാ ജന്മദിനാഘോഷം കാരാട്ടുപള്ളിക്കരയില്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ഷിപ്പ് ഉദ്ഘാടനം കെ പി സി സി സെക്രട്ടറി ടി പി ഹസനും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിയ്ക്കല്‍ ഡി സി സി വൈസ് പ്രസിഡണ്റ്റ് ഒ ദേവസിയും നിര്‍വ്വഹിച്ചു. അര്‍ബന്‍ ബാങ്ക് പ്രസിഡണ്റ്റ് ഇ എസ് രാജന് അദ്ധ്യക്ഷത വഹിച്ചു. ദാനിയേല്‍ വര്‍ഗ്ഗീസ്, എന്‍ എ റഹിം, റോയി കല്ലുങ്കല്‍, വി കെ ഐഷ, പി എ സുകുമാരന്‍, കെ എം എ സലാം, ഷാജി സലിം, ബാബു ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment