മംഗളം 29.01.10
പെരുമ്പാവൂറ്‍: മേഖലയിലെ വിവിധക്ഷേത്രങ്ങള്‍ പുനരുദ്ധരിയ്ക്കുന്നതിണ്റ്റെ ഭാഗമായി തിരുവിതാംകൂറ് ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ് ടൌണിലെത്തി.
ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ഇരിങ്ങോള്‍ ഭഗവതി ക്ഷേത്രം, ഇരവിച്ചിറ ക്ഷേത്രം, പെരുമ്പാവൂറ്‍ അമ്പലച്ചിറ തുടങ്ങിയ ഇടങ്ങളില്‍ കമ്മീഷണര്‍ സന്ദര്‍ശിച്ചു. പുനരുദ്ധാരണത്തിന് വേണ്ടി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുന്നതിണ്റ്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. മൂന്നുമാസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
സാജു പോള്‍ , വി.കെ ഐഷടീച്ചര്‍, പ്രേംജി.എച്ച്.പട്ടേല്‍, അഡ്വ.എന്‍.സി മോഹനന്, ടി.പി ഹസ്സന്, ബാബു ജോണ്‍, പോള്‍ പാത്തിക്കല്‍, എം.പി സദാനന്ദന് തുടങ്ങിയ ജനപ്രതിനിധികളും ക്ഷേത്രം ഭാരവാഹികളായ റ്റി.കെ ബാബു, സി അനില്‍കുമാര്‍, എന്‍.രംഗനാഥന്, പി.എന്‍ ഗോപാലകൃഷ്ണ പിള്ള, എം.കെ സുരേഷ് കുമാര്‍, എം.എന്‍ ബൈജു, ചീഫ് എന്‍ജിനീയര്‍ രവികുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു
No comments:
Post a Comment