16.01.10
പെരുമ്പാവൂറ്‍: കേരള പുലയന്‍ മഹാസഭ പത്തൊമ്പതാം സംസ്ഥാന സമ്മേളനം നാടിളക്കി മറിച്ച ശക്തി പ്രകടനത്തോടെ സമാപിച്ചു.
പെരുമ്പാവൂറ്‍: കേരള പുലയന്‍ മഹാസഭ പത്തൊമ്പതാം സംസ്ഥാന സമ്മേളനം നാടിളക്കി മറിച്ച ശക്തി പ്രകടനത്തോടെ സമാപിച്ചു.
ഇന്നലെ വൈകിട്ട് മൂന്നിന് ബോയ്സ് ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനം അക്ഷരാര്‍ത്ഥത്തില്‍ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചു. പച്ചയും നീലയും നിറങ്ങളുള്ള നൂറുകണക്കിന് പതാകകള്‍ പാറിച്ച്, നാടന്‍പാട്ടുകളുടേയും തനതു കലാരൂപങ്ങളുടേയും ആരവങ്ങളോടെ ആയിരങ്ങള്‍ പ്രകടനത്തില്‍ അണിചേര്‍ന്നു. തങ്ങളെ ഇക്കാലമത്രയും ചൂഷണം ചെയ്ത രാഷ്ട്രീയകക്ഷികള്‍ക്കും ഉപരിവര്‍ഗ്ഗങ്ങള്‍ക്കുമെതിരെയുള്ള താക്കീതായി പ്രകടനം മാറി.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം സാജു പോള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്റ്റ് കെ ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി കെ ഐഷ, മുന്‍ ചെയര്‍മാന്‍ ടി പി ഹസന്‍, പി എം വേലായുധന്‍, കെ കെ ഗോപി, സി കെ അയ്യപ്പന്‍ കുട്ടി, ടി പി ചന്ദ്രന്‍, അഡ്വ.ടി സി പ്രസന്ന, പി സി തമ്പി എന്നിവര്‍ പ്രസംഗിച്ചു. വാക്കനാട്ടു രാഘവന്‍ നഗറില്‍ (അപ്പൂസ് ഓഡിറ്റോറിയം) വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കെ.കെ ഗോപി, വര്‍ക്കിംഗ് പ്രസിഡണ്റ്റ് എ.കെ ദാമോദരന്‍, ജനറല്‍ സെക്രട്ടറി ഡോ.പി.പി വാവ , (കെ.പി.വൈ.എം പ്രസിഡണ്റ്റ് റ്റി.പി ചന്ദ്രന്‍ , ഒ.പി അയ്യപ്പന്‍, പി.പി ശിവന്‍ , കെ.റ്റി അയ്യപ്പന്‍കുട്ടി, അഡ്വ.റ്റി.സി പ്രസന്ന, പി.സി തമ്പി, സി.വി രാജ്, പി.എ സുകുമാരന്‍, പി.സി രാജി , സി.കെ അയ്യപ്പന്‍കുട്ടി എന്നിവര്‍ പങ്കെടുത്തിരുന്നു.
No comments:
Post a Comment