മംഗളം (6.1.10)
മണല്‍ വഴിയില്‍ത്തള്ളി
പെരുമ്പാവൂറ്‍: പട്രോളിങ്ങിന്നിടയില് അനധികൃത മണല്‍ ടിപ്പര്‍ പിന്തുടര്‍ന്ന എ എസ് ഐയെ തടഞ്ഞുവച്ച് വാഹനം മാറ്റി.
ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. അനധികൃതമായി മണല്‍ കടത്തിയ ലോറി കോടനാട് എ.എസ്.ഐ ജോസ് ആണ് തടഞ്ഞത്. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് എ എസ് ഐ ബൈക്കില്‍ ടിപ്പറിനെ പിന്തുടര്ന്നു. ഓണമ്പിള്ളിയില്‍ വച്ച് ബൈക്കിലെത്തിയ യുവാവ് എ.എസ്.ഐയുടെ ബൈക്കിനു മുന്നില്‍ തണ്റ്റെ വാഹനം സിനിമാ സ്റ്റൈലില്‍ വട്ടംവയ്ക്കുകയായിരുന്നു. ഈ സമയം ടിപ്പറിലുണ്ടായിരുന്നവര്‍ മണല്‍ വഴിയില്‍ത്തള്ളി കടന്നുകളഞ്ഞു.
ഇതിന്നിടയില്‍ ബൈക്കില്‍ എത്തിയ യുവാവും ഓടിരക്ഷപ്പെട്ടു. ഇയാളുടെ പള്‍സര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒക്കല്‍ പഞ്ചായത്തിലെ പാണംകുടി കടവില്‍ നിന്നാണ് അനധികൃതമായി മണല്‍ കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇങ്ങനെ മണല്‍ കടത്തുമ്പോള്‍ പോലീസിനെ പറ്റി സൂചന നല്കാന് നിയോഗിയ്ക്കുന്നവരില് ഒരാളാണ് എ എസ് ഐയെ തടഞ്ഞത്. ഇയാളെ പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ കസ്റ്റഡിയിലാവുമെന്നും പോലീസ് പറയുന്നു. മണല്‍ കടത്തിയ ടിപ്പറിനെ പറ്റിയും വിവരം ലഭിച്ചിട്ടുണ്ട്.
No comments:
Post a Comment