മംഗളം 13.1.10
പെരുമ്പാവൂറ്‍ നഗരസഭ
പെരുമ്പാവൂറ്‍: മേഖലയിലെ കോണ്‍ഗ്രസ്- സി.പി ഐ കൂട്ടുകെട്ടിനെതിരെ സി പി എം രംഗത്ത്.
മുനിസിപ്പല്‍ വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ സി പി ഐ അംഗങ്ങള്‍ വിട്ടുനിന്നതും പി ഡി പി അംഗം യു ഡി എഫിനെ പിന്തുണച്ചതും രാഷ്ട്രീയ അവിശുദ്ധബന്ധത്തിണ്റ്റെ ഭാഗമാണെന്നാണ് സി പി എം ടൌണ്‍ ഈസ്റ്റ്-വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ സംയുക്ത പ്രസ്താവനയിലൂടെ വിശദീകരിയ്ക്കുന്നത്.
ഇ എസ് സുഗുണനെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ അനുകൂലിയ്ക്കേണ്ടെന്നായിരുന്നു എല്‍.ഡി.എഫ് തീരുമാനം. എന്നാല്‍ യു ഡി എഫ് നേതാക്കളുടെ താത്പര്യം സംരക്ഷിയ്ക്കാന്‍ സി.പി.ഐ അവിശ്വാസത്തെ പിന്തുണച്ചു. ഇപ്പോള്‍ വൈസ് ചെയര്മാന് സ്ഥാനത്തേയ്ക്കുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാതെ സി പി ഐ വിട്ടു നില്‍ക്കുകയും ചെയ്തു. ഇത് മുന്നണി മര്യാദയല്ല.
പ്രതിപക്ഷത്തിരുന്ന് വൈസ്ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി സി പി ഐ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും പെരുമ്പാവൂറ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി പി ഐ ഇതേ നിലപാടാണ് എടുത്തതെന്നും സി പി എം കുറ്റപ്പെടുത്തി. യു.ഡി.എഫ് -സി പി ഐ കൂട്ടുകെട്ടിണ്റ്റെ തെളിവായി സി പി ഐ നേതാവ് അരുണ്‍കുമാര്‍ ബാങ്ക് പ്രസിഡണ്റ്റായ കാര്യവും സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സി പി എമ്മിനെ പി ഡി പി പിന്തുണച്ചതിനെ വിമര്‍ശിയ്ക്കുന്ന യു ഡി എഫ്, മുനിസിപ്പാലിറ്റിയില്‍ അവരുടെ പിന്തുണ നേടിയതിണ്റ്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കണമെന്നും സെക്രട്ടറിമാരായ ജി സുനില്‍ കുമാര്‍, കെ ഇ നൌഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment