10.1.10
പെരുമ്പാവൂറ്‍: മതതീവ്രവാദത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ മതനിരപേക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാമി വിവേകാന്ദജയന്തി ദിനമായ ജനുവരി 12 ന് എ.ഐ.വൈ.എഫ് മതേതരത്വ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും.
സി.പി.ഐ സംസ്ഥാന അസിസ്റ്റണ്റ്റ് സെക്രട്ടറി കെ.ഇ ഇസ്മയില്‍ എം.പി മതേതരത്വ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. ഡോ.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാടുഡെ അസോസിയേറ്റ് എഡിറ്ററുമായ എം.ജി രാധാകൃഷ്ണന്‍, സ്വാതന്ത്യസമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ എസ്.ശിവശങ്കരപ്പിളള , സി.പി.ഐ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്‍, സാജു പോള്‍ എം.എല്‍.എ , ബാബു പോള്‍ എം.എല്‍.എ, കെ.കെ അഷറഫ്, അഡ്വ.കെ.എന്‍ സുഗതന്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് സെക്രട്ടറി പി എസ് അഭിലാഷ് അറിയിച്ചു.
No comments:
Post a Comment