മംഗളം(09.01.10)
പെരുമ്പാവൂറ്‍: നിയോജകമണ്ഡലത്തിണ്റ്റെ പ്രധാന റോഡുകള്‍ ഉള്‍പ്പെടുന്ന 160 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പില്‍ നിന്നും പിടിച്ചെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പിണ്റ്റെ നടപടി റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് (ഐ) പെരുമ്പാവൂറ്‍ ബ്ളോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ബഡ്ജറ്റ് വഴി റോഡിന് ലഭിക്കുന്ന തുക എല്ലാ വാര്‍ഡുകളിലേക്കും വീതം വെച്ചു നല്‍കുമ്പോള്‍ ലക്ഷക്കണക്കിന് രൂപ വേണ്ടിവരുന്ന വലിയ റോഡുകളുടെ പണി നടപ്പാക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. ഈ റോഡുകള്‍ പൊതുമരാമത്തുവകുപ്പില്‍ തന്നെ നിലനിര്‍ത്തുന്നതിന് എം.എല്‍.എയും സര്‍ക്കാരും തയ്യാറാകണമെന്ന് ബ്ളോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പാലക്കാട്ടുതഴം പാലത്തിണ്റ്റെ ടോള്‍ പിരിവ് നീക്കം ഉപേക്ഷിച്ചതിനെ യോഗം സ്വാഗതം ചെയ്തു. പെരുമ്പാവൂറ്‍ ടി.ബിയില്‍ കൂടിയ ബ്ളോക്ക് കമ്മറ്റി യോഗം ജില്ലാ പ്രസിഡണ്റ്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡണ്റ്റ് ജോണ്‍സണ്‍ തോപ്പിലാന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിയാസ്, ജില്ലാ സെക്രട്ടറിമാരായ എല്‍ദോ മാത്യു, ബെയ്സ് പോള്‍, അജു മാത്യു, കെ.പി അയ്യപ്പന്‍, ബ്ളോക്ക് സെക്രട്ടറിമാരായ ബേസില്‍ ബേബി, ബൈജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment