മാതൃഭൂമി 23.01.10
കിഴക്കമ്പലം: നിര്‍ദിഷ്ട കാക്കനാട്- തങ്കളം നാലുവരിപ്പാത നടപ്പാക്കാനുള്ള തീരുമാനം വന്നതോടെ നടപടി ഊര്‍ജിതമാക്കിയെങ്കിലും റൂട്ട് ഏതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ഭൂവുടമകള്‍ ആശങ്കയിലായി. റോഡിണ്റ്റെ സര്‍വ്വേ ജോലികള്‍ ലാല്‍ ബഹദൂറ് ശാസ്ത്രി സെണ്റ്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ മേല്‍നോട്ടത്തില്‍ വര്‍ഷങ്ങല്‍ക്ക് മുന്‍പേ പൂര്‍ത്തിയാക്കിയിരുന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ തങ്കളം മുതല്‍ മുനിയറ വരെയും കാക്കനാട് മുതല്‍ വീഗാലാണ്റ്റ് വരെയും റോഡിണ്റ്റെ അതിര്‍ത്തികള്‍ കല്ലിട്ടു തിരിച്ചു തുടങ്ങി.ഇവിടെ സ്ഥലമെടുപ്പിനുള്ള പണവും സര്‍ക്കാര്‍ അനുവദിച്ചു.
എന്നാല്‍ ബാക്കി ഭാഗങ്ങളിലേക്കുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഭൂവമകള്‍ക്ക് ഇതു സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. പലയിടത്തായി കല്ലിട്ടുണ്ടെങ്കിലും റോഡ് ഏതുഭാഗത്തുകൂടി പോകുമെന്ന കാര്യത്തിലാണ് അവ്യക്തത നില നില്‍ക്കുന്നത്. ഇതിനിടെ, റോഡിണ്റ്റെ റൂട്ട് ചിലര്‍ക്ക് മനസിലായ സാഹചര്യത്തില്‍ അവര്‍ക്ക് ഏറ്റവും ഗുണപ്രദമായ പ്രദേശത്തുകൂടി മാറ്റണമെന്ന ആഗ്രഹവുമായി പലരും രംഗത്തുണ്ട്. റൂട്ട് മാറ്റിയെടുക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങളോടെ വകുപ്പുമന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പേ സര്‍വേ ജോലികള്‍ പൂര്‍ത്തിയായതിനാല്‍ റൂട്ട് മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല.
റോഡിണ്റ്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അതിനിടെ ഹൈവേ മാറ്റി വിടുന്നതിനും റൂട്ട് അറിഞ്ഞശേഷം റോഡരികില്‍ സ്ഥലം വാങ്ങിയിടുന്നതിനും റിയല്‍ എസ്റ്റേറ്റ് മാഫിയകളും രംഗത്തുണ്ട്.
2 comments:
is it through Mannur junction?
അല്ല. തൃവേണി, കീഴില്ലം, കൂഴൂറ്, ഐരാപുരം വഴി
Post a Comment