പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, October 30, 2011

പ്ളൈവുഡ്‌ കമ്പനികളുണ്ടാക്കുന്ന മലിനീകരണം പെരുമ്പാവൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂട്ടസത്യഗ്രഹം നടത്തി

പ്രൊഫ. എസ്‌ സീതാരാമന്‍
പെരുമ്പാവൂറ്‍: പ്രാണവായുവും ജലവും ശുദ്ധജല ശ്രോതസ്സും മലിനപ്പെടുത്തി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്ന പ്ളൈവുഡ്‌ നിര്‍മ്മാണ കമ്പനികള്‍ പാര്‍പ്പിട മേഖലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആക്ഷന്‍ കൌണ്‍സിലിണ്റ്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരത്തിന്‌ തുടക്കമായി. സുഭാഷ്‌ മൈതാനിയില്‍ നടന്ന പരിസ്ഥതി പ്രവര്‍ത്തകരുടെ കൂട്ട സത്യാഗ്രഹം പ്രൊഫ. എസ്‌ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു. 
ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട്‌, മുവാറ്റുപുഴ, ആലുവ, കോതമംഗലം താലൂക്കുകളിലെ പ്ളൈവുഡ്‌ കമ്പനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ രൂക്ഷമായ മലിനീകരണത്തിണ്റ്റെ പിടിയിലാണെന്നും പ്ളൈവുഡ്‌ കമ്പനികളില്‍ ശുചീകരണം നടത്തി മലിനീകരണം നിസ്സാരവല്‍ക്കരിക്കാനാണ്‌ അധിക്യതര്‍ ശ്രമിക്കുന്നതെന്നും പ്രൊഫ. എസ്‌ സീതാരാമന്‍ കുറ്റപ്പെടുത്തി. പ്ളൈവുഡ്‌ വ്യവസായവും മലിനീകരണവും എന്ന വിഷയത്തില്‍ ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. 
കമ്പനികളും അന്യസ്ഥാനതൊഴിലാളികളുടെ ലേബര്‍ക്യാമ്പുകളും പാര്‍പ്പിട മേഖലകളില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കാനും രാത്രികാല പ്രവര്‍ത്തനം പൂര്‍ണ്ണമായും നിരോധിക്കാനും ഗ്രാമസഭകളില്‍ തീരുമാനമെടുക്കുമെന്നും ഇതിനായി വിശേഷാല്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട്‌ ആവശ്യപ്പെടുമെന്നും ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ വറുഗീസ്‌ പുല്ലുവഴി അറിയിച്ചു.
യോഗത്തില്‍ ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ ശിവന്‍ കദളി, ഷാഹുല്‍ ഹമീദ്‌ നെല്ലിക്കുഴി, കെ.ആര്‍ നാരായണപിള്ള, ജി ക്യഷ്ണകുമാര്‍, എം.കെ ശശിധരന്‍പിള്ള, ടി.കെ സാബു, പി.ഇ രാമന്‍, എ.ഡി റാഫേല്‍, പി മത്തായി, എം.എം അലിയാര്‍, സലിം ഫാറൂഖി, ടി.കെ രാജീവ്‌ എന്നിവര്‍ പ്രസംഗിച്ചു. 
മംഗളം 30.10.11

No comments: