Tuesday, July 31, 2012

ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകള്‍ തകര്‍ന്നു

ഇന്ന്‌ വെങ്ങോല പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കും  

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകള്‍ താറുമാറായി. ഇവ എത്രയും വേഗം പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട്‌ കോളനി നിവാസികള്‍ ഇന്ന്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കും. 
ഗ്രാമപഞ്ചായത്തിലെ പതിനേഴ്‌, പതിനെട്ട്‌ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഓണംവേലി-വട്ടത്തറ, ഓണംവേലി-പരന്നപാറ റോഡുകളാണ്‌ ഗതാഗത യോഗ്യമല്ലാതായത്‌. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ടാറുചെയ്ത ഈ റോഡുകളില്‍ പീന്നീട്‌ അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല. 
അറുപത്തിരണ്ടോളം കുടുംബങ്ങള്‍ അധിവസിയ്ക്കുന്ന ഓണംവേലി പട്ടികജാതി കോളനിയിലേയ്ക്കുള്ള റോഡുകളാണ്‌ ഇവ. ടാറിംഗ്‌ പൂര്‍ണമായും ഇളകിയനിലയിലുള്ള ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുഷ്ക്കരമാണ്‌. മഴക്കാലമായതോടെ റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കോളനിയിലെ വിദ്യാര്‍ത്ഥികളും വയോധികരും അടക്കം നൂറുകണക്കിനാളുകള്‍ പ്രതിദിനം ആശ്രയിയ്ക്കുന്ന റോഡിനാണ്‌ ഈ ദുര്‍ഗതി.
റോഡിനിരുവശത്തും കാനകള്‍ നിര്‍മ്മിച്ച്‌ അടിയന്തിരമായി ടാര്‍ ചെയ്യണമെന്നാണ്‌ കോളനി നിവാസികളുടെ ആവശ്യം. നാളുകളായി അധികൃതര്‍ക്കു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അവഗണനയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ്‌ റോഡു നിര്‍മ്മാണത്തിനുവേണ്ടി ഇവിടെ കര്‍മ്മസമിതി രൂപീകരിച്ച്‌ സമരപരിപാടികള്‍ ആവിഷ്ക്കരിച്ചത്‌. കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ രാവിലെ 8 മുതല്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിയ്ക്കുമെന്ന്‌ കര്‍മ്മ സമിതി നേതാക്കള്‍ അറിയിച്ചു. 

മംഗളം 31.07.2012

Sunday, July 29, 2012

കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ കുട്ടികള്‍ക്കുള്ള വാര്‍ഡ്‌ തുറന്നു

പെരുമ്പാവൂര്‍: എന്‍.ആര്‍.എച്ച്‌.എം പദ്ധതി ഫണ്ടുപയോഗിച്ച്‌ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ്‌ വാര്‍ഡ്‌ സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു. 
ആരോഗ്യ വകുപ്പ്‌ ആശുപത്രിയിലേക്ക്‌ അനുവദിച്ചിട്ടുള്ള പുതിയ ആംബുലന്‍സിണ്റ്റെ ഫ്ളാഗ്‌ ഓഫ്‌ മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്‌, വൈസ്‌ ചെയര്‍പേഴ്സണ്‍ റോസിലി വറുഗീസ്‌, മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്ക്കരന്‍, ഹെല്‍ത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബിജുജോണ്‍ ജേക്കബ്‌, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഹസീന, എന്‍.ആര്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ബീന, താലൂക്ക്‌ ഹെഡ്ക്വാര്‍ട്ടേഴ്സ്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ഷാനിമോള്‍, കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 
40 ലക്ഷം രൂപ ചെലവഴിച്ചാണ്‌ നവീകരണം നടത്തിയിട്ടുള്ളതെന്ന്‌ ചെയര്‍മാന്‍ അറിയിച്ചു. 
മംഗളം 29.07.2012

Saturday, July 28, 2012

റബര്‍ വ്യാപാരികളില്‍ നിന്ന്‌ ഒരു കോടിയിലേറെ തട്ടിയെടുത്തു മുങ്ങിയ യുവാവിനെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു

പെരുമ്പാവൂര്‍ : കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള റബര്‍ വ്യാപാരികളില്‍ നിന്ന്‌ ഒരു കോടിയിലേറെ തട്ടിയെടുത്ത്‌ മുങ്ങിയ യുവാവിനെതിരെ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ആലുവ-കുന്നത്തുനാട്‌ റബര്‍ മാര്‍ക്കറ്റിങ്ങ്‌ സൊസൈറ്റിയില്‍ നിന്ന്‌ മാത്രം, വണ്ടിച്ചെക്ക്‌ നല്‍കി 50  ലക്ഷം രൂപയുടെ റബര്‍ ഷീറ്റാണ്‌ ഇയാള്‍ തട്ടിയെടുത്തത്‌...
സംഘത്തിണ്റ്റെ ഇടപാടുകാരനായ കല്ലട ട്രേഡേഴ്സ്‌ ഉടമ കൊമ്പനാട്‌ കല്ലട വീട്ടില്‍ ഷൈബു തോമസാണ്‌ പണം നല്‍കാതെ മുങ്ങിയത്‌. ഭാര്യയുമൊത്ത്‌ മാര്‍ച്ച്‌ 28-ന്‌ ഇയാള്‍ നാടുവിടുകയായിരുന്നു. ഇയാള്‍ക്കെതിരെ പെരുമ്പാവൂറ്‍ പോലീസ്‌ കേസെടുത്തിരുന്നു. 
2004 മുതല്‍ സൊസൈറ്റിയില്‍ നിന്ന്‌ റബര്‍ ഷീറ്റ്‌ വിലയ്ക്കെടുക്കുന്ന കല്ലട ട്രേഡേഴ്സ്‌ ഒടുവില്‍ നല്‍കിയ നല്‍കിയ ചെക്ക്‌ ബാങ്ക്‌ പണമില്ലാത്തതിനാല്‍ മടക്കുകയായിരുന്നു. കിലോ ഗ്രാമിന്‌ 200 രൂപ പ്രകാരം മുപ്പതു ടണ്‍ റബര്‍ ഷീറ്റാണ്‌ സൊസൈറ്റി കല്ലട ട്രേഡേഴ്സിന്‌ കഴിഞ്ഞ മാസം 23-ന്‌ നല്‍കിയത്‌. ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കരാര്‍. ഇതിന്‌ ഉറപ്പായി ചെക്ക്‌ നല്‍കുകയും ചെയ്തു.
 ആകെ നല്‍കേണ്ട അറുപത്‌ ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം 26-ന്‌ നല്‍കി. ഇതിനിടയില്‍ കരാര്‍പ്രകാരമുള്ള മുപ്പതു ടണ്ണില്‍ 25 ടണ്‍ റബര്‍ ഷീറ്റും ഷൈബു സംഘത്തില്‍ നിന്ന്‌ കൊണ്ടു പോയിരുന്നു. സാമ്പത്തിക വര്‍ഷം സമാപിയ്ക്കുന്നതിനാല്‍ 30-ന്‌ നിര്‍ബന്ധമായും ബാക്കി പണം അടയ്ക്കണമെന്ന്‌ സംഘം അധികൃതര്‍ ആവശ്യപ്പെട്ടു. മുപ്പത്തിയൊന്നിനും ഷൈബു പണം അടയ്ക്കാത്തതിനാല്‍ കല്ലട ട്രേഡേഴ്സിണ്റ്റെ 5004028 രൂപയുടെ ചെക്ക്‌ ബാങ്കിന്‌ നല്‍കുകയായിരുന്നു.
കണ്ണൂറ്‍ ജില്ലയിലെ അയ്യാകുന്നം പഞ്ചായത്തില്‍ ഏഷ്യന്‍ ട്രേഡേഴ്സ്‌ എന്ന പേരില്‍ റബര്‍ വ്യാപാരം നടത്തുന്ന സമീര്‍ എന്നയാളില്‍ നിന്നും ഇയാള്‍ 50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്‌. ഈ കേസില്‍ കരിക്കോട്ടക്കരി പോലീസ്‌ സ്റ്റേഷനില്‍ സൈബു തോമസിനെതിരെ കേസുണ്ട്‌. 
കല്ലട ട്രേഡേഴ്സ്‌ മറ്റു ചില സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും വന്‍തുക നല്‍കാനുണ്ടെന്നും പോലീസ്‌ പറയുന്നു. 
 മംഗളം 28.07.2012

Friday, July 27, 2012

വെങ്ങോല വില്ലേജ്‌ ഓഫീസ്‌-കരിയിലകുളം റോഡ്‌ തകര്‍ന്നു

ടാറിങ്ങില്‍ അപാകത 

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത്‌ ഇരുപത്തിമൂന്നാം വാര്‍ഡിലെ വെങ്ങോല വില്ലേജ്‌ ഓഫീസ്‌-കരിയിലകുളം റോഡ്‌ തകര്‍ന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള ഫണ്ട്‌ ഉപയോഗിച്ച്‌ പുനര്‍ നിര്‍മ്മിച്ച റോഡിണ്റ്റെ ടാറിങ്ങിലെ അപാകതയാണ്‌ റോഡ്‌ തകരാനുള്ള കാരണമെന്ന്‌ നാട്ടുകാര്‍. 
പതിന്നാലു ലക്ഷം രൂപയോളം മുടക്കി ഈ റോഡ്‌ പുനര്‍നിര്‍മ്മിച്ചിട്ട്‌ രണ്ടുമാസം പിന്നിടും മുമ്പാണ്‌ ഇത്‌ ഗതാഗതയോഗ്യമല്ലാതാവുന്നത്‌. കരാര്‍ പ്രകാരം ജോലികള്‍ പൂര്‍ത്തിയാക്കാത്തതും ടാറിങ്ങില്‍ സംഭവിച്ച അപാകതയുമാണ്‌ റോഡ്‌ തകരാന്‍ കാരണമായതെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
ഇവിടെ എസ്റ്റിമേറ്റ്‌ പ്രകാരം പണികള്‍ നടത്താത്തതിനെതിരെ നാട്ടുകാര്‍ ടാറിങ്ങ്‌ സമയത്തുതന്നെ പരാതിയുമായി രംഗത്തു വന്നിരുന്നു. കരാറില്‍ ഉള്ളതിനേക്കാള്‍ നൂറു മീറ്റര്‍ കൂടുതലായി റോഡ്‌ ടാറു ചെയ്യുമെന്ന്‌ കരാറുകാരനും വാര്‍ഡു മെമ്പറും അന്ന്‌ വാഗ്ദാനം ചെയ്തിരുന്നു. സമീപത്തുള്ള ക്രഷര്‍ ഉടമകളില്‍ നിന്ന്‌ പണം സംഭാവനയായി സ്വീകരിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിയ്ക്കാനായിരുന്ന പദ്ധതി. ഇതിനായി മൂന്നു ക്രഷര്‍ ഉടമകളില്‍ നിന്നായി ഏഴു ലക്ഷം രൂപയോളം ബന്ധപ്പെട്ടവര്‍ വാങ്ങിയെങ്കിലും അതില്‍ നിന്നും ഒരു രൂപപോലും ടാറിങ്ങിനായി ചെലവഴിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
 നൂറുകണക്കിന്‌ ആളുകള്‍ ആശ്രയിയ്ക്കുന്ന ഈ റോഡിണ്റ്റെ നിര്‍മ്മാണത്തിലെ അപാകതയെ സംബന്ധിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ അറയ്ക്കപ്പടി വല്ലേജ്‌ കമ്മിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. വെങ്ങോല പഞ്ചായത്തിലെ കരാര്‍ ജോലികളെല്ലാം കരാറുകാരനായ ഒരു മെമ്പറുടെ ബിനാമിയെക്കൊണ്ട്‌ ചെയ്യിയ്ക്കുന്നതായും ആക്ഷേപമുണ്ട്‌. 
ടാറിങ്ങ്‌ അപാകത പരിഹരിച്ച്‌ റോഡ്‌ സഞ്ചാരയോഗ്യമാക്കിയില്ലെങ്കില്‍ ശക്തമായ ജനകീയ സമരത്തിന്‌ നേതൃത്വം കൊടുക്കാനാണ്‌ ഡി.വൈ.എഫ്‌.ഐ തീരുമാനം. 
മംഗളം 27.07.2012

Thursday, July 26, 2012

ആദ്യ കാവ്യസമാഹാരം അണിയറയിലൊരുങ്ങുന്നതിനിടയില്‍ അണ്ണന്‍ വടേരിയുടെ സര്‍ഗ ജീവിതത്തിന്‌ വിരാമം

 സുരേഷ്‌ കീഴില്ലം 

പെരുമ്പാവൂര്‍ :  ആദ്യ കാവ്യസമാഹാരം അണിയറയിലൊരുങ്ങുന്നതിനിടയില്‍ അണ്ണന്‍ വടേരിയുടെ നീണ്ടകാലത്തെ സര്‍ഗജീവിതത്തിന്‌ വിരാമം. കവിയും നാടകകൃത്തുമായിരുന്ന അണ്ണണ്റ്റെ മൃതദേഹം ഇന്ന്‌ സംസ്കരിയ്ക്കും.
ആര്യസൂക്തം
എന്ന നാടകത്തില്‍
വൃദ്ധബ്രാഹ്മണണ്റ്റെ
വേഷത്തില്‍ 
 
സാംസ്കാരികസദസുകളിലെ പതിവു സാന്നിദ്ധ്യമായിരുന്ന അണ്ണന്‍ വടേരിയെന്ന, കോടനാട്‌ വടേരി പറമ്പില്‍ രവി (62) യെ ചൊവ്വാഴ്ചയാണ്‌ വീടിനടുത്തുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ കരുതുന്നു. 
പലപ്പോഴായി എഴുതിയ 128 കവിതകളില്‍നിന്നും മികച്ച അമ്പതെണ്ണം തെരഞ്ഞെടുത്ത്‌ അണ്ണന്‍ വടേരിയുടെ അമ്പതു കവിതകള്‍ എന്ന പേരില്‍ പുറത്തിറക്കാനിരിക്കെയായിരുന്നു മരണം. നിരവധി സ്റ്റേജ്‌ നാടകങ്ങളിലൂടേയും റേഡിയോ നാടകങ്ങളിലൂടേയും ശ്രദ്ധേയനായ അണ്ണന്‍ വടേരി കുറേക്കാലമായി കവിത രചനയിലായിരുന്നു ശ്രദ്ധ ഊന്നിയിരുന്നത്‌. ഓണക്കളിപ്പാട്ട്‌, ശാസ്താംപാട്ട്‌ തുടങ്ങിയവയും അണ്ണണ്റ്റേതായുണ്ട്‌..
കോടനാട്‌ സര്‍ഗ്ഗവേദി
 സംഘടിപ്പിച്ച
സാംസ്കാരിക
കൂട്ടായ്മയില്‍
അണ്ണന്‍ വടേരി
കവിത ചൊല്ലുന്നു.
സംസ്ഥാനത്തിണ്റ്റെ വിവിധഭാഗങ്ങളില്‍ വന്‍സൌഹൃദ വലയമുണ്ടാക്കിയെടുത്ത ഇദ്ദേഹത്തെ സ്നേഹിതര്‍ അണ്ണനെന്നാണ്‌ വിളിച്ചിരുന്നത്‌. അത്‌ പിന്നീട്‌ അദ്ദേഹം സ്വന്തം പേരായി സ്വീകരിയ്ക്കുകയായിരുന്നു. ഭാര്യയും മക്കളും പോലും അദ്ദേഹത്തെ അങ്ങനെതന്നെയാണ്‌ വിളിച്ചിരുന്നത്‌.. ..
കോടനാട്‌ കേന്ദ്രമായി സര്‍ഗവേദിയെന്ന പേരില്‍ ഒരു സാംസ്കാരിക കൂട്ടായ്മ അദ്ദേഹം രൂപീകരിച്ചിരുന്നു. എല്ലാമാസവും മൂന്നാമത്‌ ഞായറാഴ്ച ഈ വേദിയുടെ ആഭിമുഖ്യത്തില്‍ ഒരുപറ്റം സഹൃദയര്‍ കഴിഞ്ഞ 18 മാസമായി അണ്ണണ്റ്റെ നേതൃത്വത്തില്‍ ഒത്തു ചേരാറുണ്ടായിരുന്നു. ഇവിടെ നിന്ന്‌ അണ്ണന്‍ വടേരി മുഖ്യപത്രാധിപരായി സര്‍ഗവസന്തമെന്നപേരില്‍ ഒരു ചെറുപ്രസിദ്ധീകരണവും തുടങ്ങി. 
ഇടപ്പിള്ളി ചെങ്ങമ്പുഴ പാര്‍ക്കിലെ കാവ്യമൂല, കാലടി ബുധസംഗമം, കോതമംഗലം സുവര്‍ണരേഖ, തൃക്കാരിയൂ ര്‍   സമന്വയവേദി, മൂവാറ്റുപുഴ സാഹിതീ സംഗമം തുടങ്ങിയ കൂട്ടായ്മയിലൊക്ക അണ്ണന്‍ ആദ്യാവസാനക്കാരനായിരുന്നു. തുടങ്ങുംമുമ്പ്‌ എത്തുക എന്നതും പൂര്‍ത്തിയായശേഷം മാത്രം മടങ്ങുക എന്നതും ഇദ്ദേഹം നിര്‍ബന്ധപൂര്‍വ്വം സൂക്ഷിച്ചു. സ്വന്തം രചനകള്‍ വായിച്ചശേഷം ധൃതിയില്‍ മടങ്ങാന്‍ തുടങ്ങുന്നവരോട്‌ മറ്റുള്ളവരേക്കൂടി കേള്‍ക്കാനുള്ള മര്യാദ കാട്ടണമെന്ന്‌ അണ്ണന്‍ പതിവായി ശഠിച്ചു. ചൊവ്വാഴ്ച അടിമാലിയിലെ ഒരു കവിയരങ്ങില്‍ സംബന്ധിക്കാനിരിക്കെയായിരുന്നു വിയോഗം.
 തൃശൂര്‍  വ്യാസകലാകേന്ദ്ര ഉള്‍പ്പടെ പല പ്രൊഫഷണല്‍ നാടകസമിതികളിലും അംഗമായിരുന്ന അണ്ണന്‍ നാടക കലാകാരന്‍മാരുടെ സംഘടനയായ സ്റ്റേജ്‌ ആര്‍ട്ടിസ്റ്റ്‌ വര്‍ക്കേഴ്സ്‌ അസോസിയേഷണ്റ്റയും നന്‍മയുടേയും സംസ്ഥാനതല ഭാരവാഹിയായിരുന്നു. കോടനാട്‌ നവകേരള വായനശാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 
കലാകാരന്‍മാര്‍ക്കുള്ള സര്‍ക്കാരിണ്റ്റെ പെന്‍ഷന്‍ വാങ്ങിയിരുന്ന ഇദ്ദേഹത്തെ നാളുകള്‍ക്ക്‌ മുമ്പ്‌ നടന്ന ഒരു ചടങ്ങില്‍ ആദരിച്ചത്‌ ചലചിത്രതാരം കവിയൂറ്‍ പൊന്നമ്മയാണ്‌. ഇന്ന്‌ രാവിലെ 10 ന്‌ കോടനാടുള്ള വീട്ടുവളപ്പില്‍ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ച ശേഷം കാക്കനാട്‌ തെങ്ങോട്‌ ക്രിസ്ത്യന്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്കരിയ്ക്കും. 


മംഗളം 26.07.2012

Wednesday, July 25, 2012

നാടകകൃത്ത്‌ അണ്ണന്‍ വടേരി മരിച്ചനിലയില്‍

പെരുമ്പാവൂര്‍: നാടകകൃത്തും കലാകാരനുമായ കോടനാട്‌ പനങ്കുരുത്തോട്ടം നിവാസി വേലായുധണ്റ്റെ മകന്‍ അണ്ണന്‍ വടേരി എന്ന രവി (62) മരിച്ച നിലയില്‍. ഇന്നലെ രാവിലെ 11-ന്‌ അമ്പലപ്പടി പാടത്താണ്‌ മരിച്ച നിലയില്‍കണ്ടെത്തിയത്‌. സംസ്കാരം പിന്നീട്‌.
നാടകകൃത്ത്‌, നടന്‍, നിമിഷ കവി, കോടനാട്‌ സര്‍ഗ്ഗവേദി പ്രസിഡണ്റ്റ്‌ , സ്റ്റേജ്‌ ആര്‍ട്ടിസ്റ്റ്‌ വര്‍ക്കേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സാക്ഷരതാ മിഷന്‍ മത്സരത്തിനുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. 
ഭാര്യ: ശാന്ത കോടനാട്‌ ചാപ്രത്ത്‌ കുടുംബാംഗം. മക്കള്‍: റോഷന്‍, സണ്ണി (സൌദി)
മംഗളം 25.07.2012

Monday, July 23, 2012

അനന്യ മടങ്ങി വന്നാല്‍ സ്വീകരിയ്ക്കും: അച്ഛന്‍

സുരേഷ്‌ കീഴില്ലം 
പെരുമ്പാവൂര്‍: വിവാഹതീരുമാനത്തിലൂടെ വീട്ടുകാരുമായി അകന്ന ചലചിത്രതാരം അനന്യ, മടങ്ങി വന്നാല്‍ സ്വീകരിയ്ക്കുമെന്ന്‌ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍. 
മക്കളുടെ കാര്യത്തില്‍ അച്ഛനമ്മമാര്‍ക്ക്‌ മറിച്ച്‌ ചിന്തിയ്ക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം മംഗളത്തോടു പറഞ്ഞു. 1995-ല്‍ അച്ഛന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നിര്‍മ്മിച്ച പൈ ബ്രദേഴ്സ്‌ എന്ന ചിത്രത്തില്‍ ബാലതാരമായി കടന്നു വന്ന ആയില്യ ജി. നായര്‍ പിന്നീട്‌ അനന്യ എന്ന പേരില്‍ ശ്രദ്ധിയ്ക്കപ്പെടുകയായിരുന്നു. 2008-ല്‍ പോസിറ്റീവ്‌ എന്ന സിനിമയിലും തൊട്ടടുത്ത വര്‍ഷം തമിഴില്‍ നാടോടികള്‍ എന്ന സിനിമയിലും പ്രധാന വേഷങ്ങള്‍ ചെയ്ത അനന്യ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട്‌ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
 ശ്രദ്ധേയമായ വേഷങ്ങളിലൂടെ മുന്‍നിര നായികമാരുടെ ഇടയില്‍ ഇടംതേടിയ അനന്യ നാളുകള്‍ക്ക്‌ മുമ്പാണ്‌ വീട്ടുകാരെ പിരിഞ്ഞത്‌. തൃശൂറ്‍ സ്വദേശിയായ ബിസിനസുകാരന്‍ ആഞ്ജനേയനുമായുള്ള വിവാഹ നിശ്ചയത്തെ തുടര്‍ന്നാണ്‌ അനന്യയുടെ ജീവിതം സിനിമാകഥ പോലെ വഴിമാറിയത്‌. 
പ്രതിശ്രുത വരനെതിരെ അനന്യയുടെ പിതാവ്‌ പോലീസില്‍ പരാതി നല്‍കിയതായിരുന്നു താരവും വീട്ടുകാരും തമ്മില്‍ തെറ്റാനുള്ള കാരണം. ആഞ്ജനേയന്‍ വിവാഹിതനാണെന്നും, ഈ വിവരം തങ്ങളോടു മറച്ചുവയ്ക്കുകയായിരുന്നുവെന്നും കാണിച്ചായിരുന്നു പരാതി. 
എന്നാല്‍, പ്രതിശ്രുത വരന്‍ മുമ്പ്‌ വിവാഹം ചെയ്ത ആളാണെന്ന്‌ തനിയ്ക്കറിയാമായിരുന്നുവെന്ന്‌ അനന്യ വ്യക്തമാക്കി. തീരുമാനിച്ച വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാന്‍ അനന്യ തയ്യാറായതുമില്ല. അതേതുടര്‍ന്ന്‌, അനന്യ എറണാകുളത്തെ ഒരു ഫ്ളാറ്റിലേയ്ക്ക്‌ താമസവും മാറ്റി. എന്നാല്‍, അച്ഛനമ്മമാരുടെ അനുഗ്രഹത്തോടെ വിവാഹിതയാകാനുള്ള കാത്തിരിപ്പിലാണ്‌ താനെന്ന്‌ അനന്യ ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 
അതേസമയം, ഇതു സംബന്ധിച്ച്‌ പ്രതികരിയ്ക്കാന്‍ തയ്യാറില്ലെന്ന നിലപാടാണ്‌ അനന്യയുടെ അച്ഛനമ്മമാര്‍ കൈക്കൊണ്ടത്‌. എങ്കിലും, മകള്‍ തിരിച്ചുവന്നാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തോടാണ്‌ ഗോപാലകൃഷ്ണന്‍ നായര്‍ അനുകൂലമായി പ്രതികരിച്ചത്‌. 
മംഗളം 23.07.2012

Sunday, July 22, 2012

ബൈക്ക്‌ അപകടത്തില്‍ പരുക്കേറ്റ എഞ്ചിനീയറിങ്ങ്്‌ വിദ്യാര്‍ത്ഥി മരിച്ചു

പെരുമ്പാവൂറ്‍: ബൈക്ക്‌ അപകടത്തില്‍ പരുക്കേറ്റ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥി മരിചച്ചു.
തുരുത്തിപ്ളി കല്ലറയ്ക്കപ്പറമ്പില്‍ പൌലോസിണ്റ്റെ മകന്‍ വറുഗീസ്‌ പോള്‍ (21) ആണ്‌ മരിച്ചത്‌. കവിഞ്ഞ 14-ന്‌ അല്ലപ്ര തോട്ടപ്പാടന്‍ കവലയില്‍ ബൈക്കുകള്‍ കൂട്ടിമുട്ടിയാണ്‌ അപകടം. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം നടത്തി. 
അമ്മ: സിനി. സഹോദരന്‍: തോമസ്‌ പോള്‍. 
മംഗളം 22.07.2012

Saturday, July 21, 2012

പെരുമ്പാവൂരില്‍ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അലംഭാവം

പെരുമ്പാവൂര്‍: സംസ്ഥാനത്തൊട്ടാകെ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഭക്ഷണശാലകളിലും മറ്റും വ്യാപക പരിശോധന നടത്തുമ്പോഴും പെരുമ്പാവൂരിലെ ഉദ്യോഗസ്ഥര്‍ക്ക്‌ അനങ്ങാപ്പാറ നയം. 
ഹോട്ടല്‍ ആണ്റ്റ്‌ റെസ്റ്റോറണ്റ്റ്‌ അസോസിയേഷനു കീഴിലും അല്ലാതെയുമായി നിരവധി ഹോട്ടലുകള്‍ ടൌണിലുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയത്‌ ചുരുക്കം ഹോട്ടലുകളില്‍ മാത്രം. പേരിന്‌ പരിശോധന നടത്തിയെങ്കിലും ഒരു സ്ഥാപനത്തിനെതിരെ പോലും കര്‍ശന നടപടി എടുക്കാതിരിയ്ക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പരിശോധന പോലും രഹസ്യമായിട്ടായിരുന്നു. 
അതേസമയം മലയിടംതുരുത്ത്‌, വേങ്ങൂറ്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡുകളാണ്‌ നടന്നത്‌. വൃത്തിഹീനമായ ചുറ്റുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മൂന്നു ഹോട്ടലുകളും ഒരു കോളജ്‌ ക്യാണ്റ്റീനും അടച്ചുപൂട്ടാനും ഈ മേഖലയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായി. നിരവധി സ്ഥാപനങ്ങള്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്തു. 
ടൌണിലെ ഹോട്ടലുകളില്‍ പലതിലും അന്യസംസ്ഥാന തൊഴിലാളികളാണ്‌ ജോലി ചെയ്യുന്നത്‌. ഇവരില്‍ പലര്‍ക്കും ഹെല്‍ത്ത്‌ കാര്‍ഡില്ല. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും ഉദ്യോഗസ്ഥര്‍ കാണാറില്ല. നാളുകള്‍ക്ക്‌ മുമ്പ്‌ ടൌണിലെ ഒരു ഹോട്ടലില്‍ നിന്ന്‌ പരിശോധനയ്ക്കിടയില്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന്‌ ചത്ത എലിയെ കണ്ടെടുത്തിരുന്നു. ഇതും ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധ വച്ചു.
നിയമത്തിണ്റ്റെ പിന്‍ബലമില്ലാത്ത അറവു ശാലകളും ഫുട്ട്പാത്തിലെ അനധികൃത മത്സ്യവ്യാപാരവും ടൌണില്‍ അനുദിനം പെരുകുമ്പോഴും ഉദ്യോഗസ്ഥര്‍ യാതൊന്നും അറിയാത്തമട്ടിലാണ്‌. 
കഴിഞ്ഞ ദിവസം ലക്കി തീയേറ്ററിണ്റ്റെ സമീപം മഞ്ഞപ്പിത്തം ബാധിച്ച്‌ വഴിയരികില്‍ കിടന്നയാളെ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും വിവാദമായിട്ടുണ്ട്‌. ആരോഗ്യവകുപ്പിണ്റ്റെ വാഹനം തടഞ്ഞു നിര്‍ത്തി രോഗിയെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്‌ പെരുമ്പാവൂറ്‍ സ്റ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥരാണ്‌. എന്നാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാവാതെ പോവുകയായിരുന്നു.
 ഗുരുതരമായി പനി ബാധിച്ച തമിഴ്നാട്‌ സ്വദേശിയെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യാതിരുന്നതും അടുത്തിടെയാണ്‌.
 മംഗളം 21.07.2012

ആരോഗ്യ വകുപ്പിണ്റ്റെ പരിശോധന തുടരുന്നു; ഹോട്ടലുകളും കോളജ്‌ കാണ്റ്റീനും അടച്ചുപൂട്ടി

പെരുമ്പാവൂര്‍ : ആരോഗ്യ വകുപ്പ്‌ അധികൃതരുടെ റെയ്ഡ്‌ വിവധ മേഖലകളില്‍ ഇന്നലെയും തുടര്‍ന്നു. അറയ്ക്കപ്പടിയിലെ കോളജിണ്റ്റെ കാണ്റ്റീനും ഹോട്ടലും ഇന്നലെ അടച്ചുപൂട്ടി. 
കഴിഞ്ഞ ദിവസം കുറുപ്പംപടിയിലേയും പുക്കാട്ടുപടിയിലേയും ഹോട്ടലുകള്‍ അടച്ചിരുന്നു. മലയിടംതുരുത്ത്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗത്തിണ്റ്റെ നേതൃത്വത്തില്‍ വെങ്ങോല പഞ്ചായത്തിണ്റ്റെ വിവിധ ഭാഗങ്ങളിലാണ്‌ ഇന്നലെ പരിശോധന നടന്നത്‌. 
വൃത്തിഹീനമായ സാഹചര്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്ന അറയ്ക്കപ്പടി ജയ്ഭാരത്‌ എന്‍ജിനിയറിംഗ്‌ കോളജിണ്റ്റെ കാണ്റ്റീനാണ്‌ അധികൃതര്‍ അടപ്പിച്ചത്‌. വര്‍ഷങ്ങളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്താത്ത, പായലും മറ്റ്‌ അവശിഷ്ഠങ്ങളും നിറഞ്ഞ കിണറിലെ ജലമാണ്‌ ഇവിടെ കുടിയ്ക്കാനും ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നത്‌. കാടുപിടിച്ചു കിടന്ന പ്രദേശത്തെ കിണര്‍ തിരിച്ചറിയാന്‍പോലും കഴിയുമായിരുന്നില്ലെന്ന്‌ പരിശോധനാ സംഘം പറയുന്നു. 
ഓടയിലേയ്ക്ക്‌ വന്‍തോതില്‍ മാലിന്യങ്ങള്‍ തുറന്നു വിടുന്ന, വൃത്തിഹീനമായ അടുക്കളയുള്ള അറയ്ക്കപ്പടിയിലെ അക്ബര്‍ ഹോട്ടലാണ്‌ അടപ്പിച്ച മറ്റൊരു സ്ഥാപനം. റോഡില്‍ ഫുട്ട്പാത്തിനോട്‌ ചേര്‍ന്ന്‌ അനധികൃതമായി മത്സ്യം വില്‍ക്കുന്നവര്‍ക്കും ഓടയിലേയ്ക്ക്‌ മലിന ജലം ഒഴുക്കുന്നവര്‍ക്കും നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. 
അറയ്ക്കപ്പടി, മേപ്രത്തുപടി, ഓണംകുളം, വെങ്ങോല, അല്ലപ്ര എന്നി മേഖലകളില്‍ ഇരുപത്തിയാറ്‌ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പതിനെട്ട്‌ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. 
ഹെല്‍ത്ത്‌ ഓഫീസര്‍ ജോയി ജോസഫിണ്റ്റെ നേതൃത്വത്തില്‍ എം.ബി ഷാജി, എന്‍.കെ സലിം, എം.ഐ സിറാജ്‌, സുരേഷ്‌ ബാബു, എച്ച്‌ ഷബീര്‍ എന്നിവരായിരുന്നു പരിശോധന നടത്തിയത്‌.

 മംഗളം 21.07.2012

മട്ടിമണല്‍ നിര്‍മ്മാണത്തിനെതിരെ ഗ്രാമസഭയില്‍ പ്രമേയം

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത മട്ടിമണല്‍ നിര്‍മ്മാണത്തിനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. 
ആറാം വാര്‍ഡില്‍ നിയമവിരുദ്ധമായി നടക്കുന്ന മട്ടിമണല്‍ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും ഭാരവണ്ടികളുടെ മരണപ്പാച്ചില്‍ മൂലം തകര്‍ന്ന റോഡുകളും കുടിവെള്ളപദ്ധതിയും പുനരുദ്ധരിയ്ക്കാന്‍ അവരില്‍ നിന്നു തന്നെ നഷ്ട പരിഹാരം വാങ്ങണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടു പ്രമേയങ്ങളാണ്‌ അവതരിപ്പിച്ചത്‌.
പുളിയാംമ്പിള്ളി അംഗന്‍വാടിയില്‍ ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ സമര സമിതി പ്രവര്‍ത്തകനായ കെ.എന്‍ അരവിന്ദാക്ഷനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. പാറ മക്ക്‌ കഴുകി മണല്‍ ഉണ്ടാക്കാനുള്ള ഹൈക്കോടതിയുടെ അനുമതി ദുരുപയോഗം ചെയ്തുകൊണ്ടാണ്‌ ഇവിടെ മട്ടി മണല്‍ നിര്‍മ്മാണം നടക്കുന്നത്‌. പഞ്ചായത്ത്‌ അധികൃതരെ തെറ്റിദ്ധരിപ്പിച്ച്‌ നേടിയ ലൈസന്‍സ്‌ ഉപയോഗിച്ചാണ്‌ മട്ടിമണല്‍ നിര്‍മ്മാണം. ഒരു തരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയുക്തമല്ല എന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന്‌ നിരോധിച്ച മട്ടി മണല്‍ ഇവിടെ വന്‍തോതിലാണ്‌ നിര്‍മ്മിയ്ക്കുന്നത്‌.
മണല്‍ കയറ്റി ഓടുന്ന ടിപ്പറുകളുടെ നിരന്തരസഞ്ചാരം മൂലം പനിച്ചയം പാറപ്പടി കനാല്‍ബണ്ട്‌ റോഡുകള്‍ തകര്‍ന്നു. കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പൈപ്പു ലൈനുകളും നശിച്ചു. ഇവപുനസ്ഥാപിയ്ക്കുന്നതിന്‌ ആവശ്യമായ തുക നഷ്ട പരിഹാരമെന്ന നിലയില്‍ മട്ടി മണല്‍ നിര്‍മ്മിയ്ക്കുന്നവരില്‍ നിന്നോവാഹന ഉടമകളില്‍ നിന്നോ വാങ്ങണമെന്നാണ്‌ ഗ്രാമസഭയിലുയര്‍ന്ന മറ്റൊരാവശ്യം
മംഗളം  21.07.2012

ഇന്ന്‌ ഹോട്ടലുകള്‍ അടച്ചിടും

പെരുമ്പാവൂര്‍: ഹോട്ടലുകളില്‍ അനാവശ്യ റെയ്ഡുകള്‍ നടത്തി, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ വ്യാപാര മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ ഇന്ന്‌ ഹോട്ടലുകള്‍ അടച്ചിട്ട്‌ പ്രതിഷേധിയ്ക്കും.
വിദേശ, സ്വദേശ കുത്തകകള്‍ക്കു വേണ്ടി ഉദ്യോഗസ്ഥര്‍ തുടരുന്ന പീഡനം ഇനിയും സഹിയ്ക്കാനാവില്ലെന്ന്‌ കേരള ഹോട്ടല്‍ ആണ്റ്റ്‌ റസ്റ്റോറണ്റ്റ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ജി ജയപാല്‍, സെക്രട്ടറി പി.കെ ഹസ്സന്‍, ട്രഷറര്‍ കെ.പി ശശി എന്നിവര്‍ അറിയിച്ചു. 
മംഗളം 21.07.2012

മലയിടംതുരുത്ത്‌ സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍പുതിയ ഒ. പി ബ്ളോക്ക്‌ തുറന്നു

പെരുമ്പാവൂര്‍: വാഴക്കുളം ബ്ളോക്ക്‌ പഞ്ചായത്തിണ്റ്റെ കീഴിലുള്ള മലയിടംതുരുത്ത്‌ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒ.പി ബ്ളോക്ക്‌ മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ കുഞ്ഞുമുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. 
ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റുമാരായ ജോളി ബേബി, ടി.എച്ച്‌ അബ്ദുള്‍ ജബ്ബാര്‍, ജില്ലാ പഞ്ചായത്തംഗം എം.പി രാജന്‍, ബ്ളോക്ക്‌ പഞ്ചായത്ത്‌ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ബാബു സെയ്താലി, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജോയി ജോസഫ്‌ ഫാത്തിമ സിദ്ദിഖ്‌, ലിസി സെബാസ്റ്റ്യന്‍, കെ.ഐ കൃഷ്ണന്‍കുട്ടി, നബീസ സിദ്ദിഖ്‌, താജുംവി അബ്ദുള്‍ കരിം, ആര്‍ രഹന്‍രാജ്‌, ബീവി മായന്‍കുട്ടി, സിജി കുഞ്ഞുമാന്‍, അംബികാ ജനാര്‍ദ്ദനന്‍, റംല ഉമ്മര്‍, കെ.വി ജേക്കബ്‌, ഐസന്‍ മത്തായി, ഡോ. സുനിതകുമാരി എസ്‌, തുടങ്ങിയര്‍ പ്രസംഗിച്ചു.
 മംഗളം 21.07.2012

വേങ്ങൂരില്‍ സമരസമിതി പ്രസിഡണ്റ്റിനെ പഞ്ചായത്തു മെമ്പര്‍ കയ്യേറ്റം ചെയ്തെന്ന്‌

പെരുമ്പാവൂര്‍: വേങ്ങൂര്‍  ഗ്രാമപഞ്ചായത്തിലെ മുനിപ്പാറയിലെ പാറമട പ്രശ്നവുമായി ബന്ധപ്പെട്ട്‌ ഗ്രാമപഞ്ചായത്തംഗം സമരസമിതി പ്രസിഡണ്റ്റിനെ കയ്യേറ്റം ചെയ്തെന്ന്‌ പരാതി. 
പതിനാലാം വാര്‍ഡില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പാറമടകള്‍ നിര്‍ത്തലാക്കുന്നതിനുവേണ്ടി ചര്‍ച്ച ചെയ്യാനെത്തിയ സമരസമിതി നേതാവ്‌ പി.എസ്‌ ലൈലനെ പത്താം വാര്‍ഡ്‌ അംഗം ബൈജു പോള്‍ മര്‍ദ്ദിച്ചെന്നാണ്‌ ആക്ഷേപം.
ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി നല്‍കിയ നോട്ടീസ്‌ പ്രകാരം പ്രസിഡണ്റ്റ്‌ പ്രസന്ന വാസുവിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനിടയിലായിരുന്നു ഇത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സമരസമിതി അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
മംഗളം 21.07.2012

കൂവപ്പടി മൂഴിപ്പാലം നിര്‍മ്മാണം സര്‍ക്കാര്‍ പരിഗണനയില്‍

പെരുമ്പാവൂ ര്‍ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട്‌ മംഗളഭാരതി റോഡില്‍ തോട്ടുവായില്‍ മൂഴിക്കടവു പാലം പണിയുന്നതിന്‌ ഭരണാനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. നിയമസഭാ സമ്മേളനത്തില്‍ സാജുപോള്‍എം.എല്‍.എയുടെ ചോദ്യത്തിന്‌ പൊതു മരാമത്തുവകുപ്പു മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌ മറുപടിയായി അറിയിച്ചിതാണ്‌ ഇക്കാര്യം.
2011 ലെ പുതുക്കിയ ബഡ്ജറ്റിലാണ്‌ ഈ പാലം നിര്‍മ്മിയ്ക്കുന്നതിനുള്ള സൂചനയുണ്ടായത്‌. എന്നാല്‍ പാലത്തിണ്റ്റെ ദിശയോ വിശദമായ എസ്റ്റിമേറ്റോ ഒന്നും നിശ്ചയിച്ചിട്ടില്ല. പ്രാരംഭ ഇന്‍വെസ്റ്റിഗേഷനും സര്‍വ്വെ നടപടികളും പൂര്‍ത്തിയായാല്‍ മാത്രമെ വിശദമായ എസ്റ്റിമേറ്റ്‌ തയ്യാറാക്കാന്‍ കഴിയൂ എന്ന്‌ മന്ത്രി വ്യക്തമാക്കി. പാലത്തിണ്റ്റെ നിര്‍മ്മാണത്തിന്‌ എത്ര രൂപ വേണ്ടി വരുമെന്നും നിശ്ചയിച്ചിട്ടില്ല.
ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കി കഴിഞ്ഞാലെ ടെണ്റ്റര്‍ നടപടികള്‍ ആരംഭിയ്ക്കാന്‍കഴിയുകയൊള്ളുവെന്നും മന്ത്രി പറഞ്ഞു.
 മംഗളം 21.07.2012

Friday, July 20, 2012

ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടി പരുക്കേറ്റയാള്‍ മരിച്ചു

പെരുമ്പാവൂറ്‍: ഇരുചക്രവാഹനങ്ങള്‍ കൂട്ടിമുട്ടി പരിക്കേറ്റ്‌ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. 
മേതല മാര്യേക്കാട്ട്‌ സജിമോന്‍ (42) ആണ്‌ മരിച്ചത്‌. ബുധനാഴ്ച വൈകിട്ട്‌ 7.30 ന്‌ സജി മോന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ ഒരു ഹോണ്ട ആക്ടിവയുമായി കൂട്ടിമുട്ടുകയായിരുന്നു. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 7.30 ന്‌ മരിച്ചു. സംസ്കാരം ഇന്ന്‌ രാവിലെ 10 ന്‌ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സുജാത. മക്കള്‍: സംഗീത്‌, സനിഗ ഇരുവരും കല്ലില്‍ എച്ച്‌.എസ്‌.എസ്‌ വിദ്യാര്‍ത്ഥികളാണ്‌. 
 മംഗളം 20.07.2012

നേര്യമംഗലത്ത്‌ ഇഞ്ചി സംഭരണശാല സ്ഥാപിയ്ക്കും

പെരുമ്പാവൂറ്‍: നേര്യമംഗലത്ത്‌ കോള്‍ഡ്‌ സ്റ്റോറേജ്‌ അടക്കമുള്ള സൌകര്യങ്ങളോടെ ആധുനിക രീതിയിലുള്ള ഇഞ്ചി സംഭരണശാല സ്ഥാപിയ്ക്കും. നിയസഭാ സമ്മേളനത്തില്‍ മന്ത്രി കെ.പി മോഹനന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. 
സ്മോള്‍ ഫാര്‍മേഴ്സ്‌ അഗ്രി ബിസിനസ്സ്‌ കണ്‍സോര്‍ഷ്യം മുഖേന പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വിവിധ പദ്ധതികള്‍ക്കായി 300 ലക്ഷം രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു. കമ്മ്യൂണിറ്റി സേഫ്റ്റി നെറ്റ്‌ പദ്ധതി പ്രകാരം 2.52 കോടി രൂപ ധനസഹായത്തിനായി ലഭ്യമായിട്ടുണ്ട്‌. ബാക്കി തുക എത്രയും വേഗം ലഭ്യമാക്കും. 
കര്‍ഷക ഗ്രൂപ്പുകള്‍ മുഖേനയാണ്‌ പദ്ധതി നടപ്പാക്കുക. ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം ഇഞ്ചിയുടെ വിള വിസ്തൃതി വ്യാപനത്തിന്‌ ധനസഹായം നല്‍കും. ഹെക്ടര്‍ ഒന്നിന്‌ മൊത്തം പദ്ധതി ചെലവായ 25000 രൂപയുടെ അമ്പതു ശതമാനമായിരിയ്ക്കും നല്‍കുക. 
പദ്ധതി പ്രകാരം ഒരു കര്‍ഷകന്‌ പരമാവധി നാല്‌ ഹെക്ടര്‍ കൃഷി ചെയ്യാനുള്ള ധനസഹായം നല്‍കും. വിത്ത്‌, വളം മറ്റ്‌ ഉല്‍പ്പാദന സാമിഗ്രികള്‍ എന്നിവയ്ക്ക്‌ വേണ്ടി ഈ തുക ഉപയോഗിയ്ക്കാം. 
കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിലെ ഇഞ്ചിക്കുണ്ടായ വിലത്തകര്‍ച്ച സര്‍ക്കാരിണ്റ്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. കര്‍ഷകരില്‍ നിന്ന്‌ അപേക്ഷ ലഭിച്ചതനുസരിച്ച്‌ 16.66 കോടി രൂപ നഷ്ടപരിഹാരത്തുകയായി നല്‍കും. 
പാലക്കാട്‌ ജില്ലയില്‍ രോഗ കീടബാധമൂലം കൃഷിനാശം സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കും. ജില്ലയിലെ 108.63 ഹെക്ടര്‍ സ്ഥലത്തെ 134 കര്‍ഷകര്‍ക്ക്‌ നഷ്ടപരിഹാരമായി 81.4725 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും സാജുപോള്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. 
മംഗളം 20.07.2012

കുറുപ്പംപടിയിലും പുക്കാട്ടുപടിയിലും ഹോട്ടലുകള്‍ അടച്ചുപൂട്ടി

വ്യാപക മിന്നല്‍ പരിശോധന 

പെരുമ്പാവൂര്‍: ആരോഗ്യവകുപ്പ്‌ അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കുറുപ്പംപടിയിലേയും പുക്കാട്ടുപടിയിലേയും ഓരോ ഹോട്ടലുകള്‍ അടച്ചുപൂട്ടി. വീഴ്ചകള്‍ പരിഹരിയ്ക്കാന്‍ 24 മണിക്കൂറ്‍ സമയം നല്‍കി കുറുപ്പംപടിയില്‍ ഏഴു ഹോട്ടലുകള്‍ക്കും പുക്കാട്ടുപടിയില്‍ നാലു ഹോട്ടലുകള്‍ക്കും നോട്ടീസ്‌ നല്‍കി. 
കുറുപ്പംപടിയില്‍ എം.ജി.എം സ്കൂളിന്‌ സമീപമുള്ള അന്ന മരിയ എന്ന ഹോട്ടലാണ്‌ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടിയത്‌. സ്കൂള്‍ അദ്ധ്യാപകരും കുട്ടികളും ആശ്രയിച്ചിരുന്ന ഈ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യങ്ങളാണ്‌ കണ്ടെത്തിയതെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥാപനത്തിന്‌ ലൈസന്‍സ്‌ ഉണ്ടായിരുന്നില്ല. തൊഴിലാളികള്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡും ഉണ്ടായിരുന്നില്ല. അതിനാലാണ്‌ ഹോട്ടലിനെതിരെ കര്‍ശന നടപടി കൈക്കൊണ്ടത്‌. പുക്കാട്ടുപടി വയര്‍ റോക്സ്‌ കവലയിലെ ഭാരത്‌ ഹോട്ടലും ഇതേ സാഹചര്യത്തിലായതിനാല്‍ അടച്ചുപൂട്ടി. 
കുറുപ്പംപടി, വല്ലം, പുല്ലുവഴി എന്നിവിടങ്ങളിലെ 23 ഹോട്ടലുകളിലും പുക്കാട്ടുപടി, കിഴക്കമ്പലം, പഴങ്ങനാട്‌ മേഖലകളില്‍ ഹോട്ടലുകള്‍, ആശുപത്രികള്‍, ബാറുകള്‍, കാണ്റ്റീനുകള്‍, മത്സ്യവില്‍പന ശാലകള്‍, അറവു കേന്ദ്രങ്ങള്‍ എന്നിങ്ങനെ മുപ്പത്തിയഞ്ചു കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. രാവിലെ എട്ടിന്‌ തുടങ്ങിയ റെയ്ഡില്‍ പല ഹോട്ടലുകളിലേയും ഫ്രീസറുകളില്‍ നിന്ന്‌ മുന്‍ദിവസങ്ങളില്‍ പാകപ്പെടുത്തിയ ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി. ഉപയോഗിച്ച്‌ പഴകിയ എണ്ണയാണ്‌ പലയിടങ്ങളിലും ആവര്‍ത്തിച്ച്‌ ഉപയോഗിച്ചിരുന്നത്‌. വല്ലത്തെ ഒരു ഹോട്ടലില്‍ നിന്ന്‌ പഴകി പൂപ്പല്‍ പിടിച്ച ഭക്ഷണം കണ്ടെത്തി.
കുറുപ്പംപടി മേഖലയില്‍ പരിശോധന നടത്തിയ ഹോട്ടലുകളില്‍ ആകെ എഴുപത്തിയേഴു തൊഴിലാളികളാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇവരില്‍ ആകെ പതിന്നാലു പേര്‍ക്കാണ്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഉണ്ടായിരുന്നത്‌. അതില്‍ തന്നെ ഇരുപതോളം പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്‌. ഹോട്ടലുകളിലെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ ശുചീകരിയ്ക്കുക, ലൈസന്‍സ്‌ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഏഴു ഹോട്ടലുകള്‍ക്ക്‌ 24 മണിക്കൂറ്‍ സമയമാണ്‌ അനുവദിച്ചിട്ടുള്ളത്‌. അതിനുള്ളില്‍ ഇക്കാര്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഈ ഹോട്ടലുകള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
വേങ്ങൂറ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്റര്‍ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ എന്‍.സി ബേബിയുടെയും മലയിടംതുരുത്ത്‌ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ജോയി ജോസഫിണ്റ്റേയും നേതൃത്വത്തിലായിരുന്നു റെയ്ഡ്‌. ജൂനിയര്‍ ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍മാരായ സുരേഷ്‌, ശ്രീജിത്‌, ജിതിന്‍, ജലജ, ഗന്നിമോള്‍, അനീഷ്‌ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
മംഗളം 20.07.2012

Thursday, July 19, 2012

കോഴി സംസ്കരണ പ്ളാണ്റ്റ്‌: പെരുമ്പാവൂര്‍ നഗരസഭാ ഓഫീസിലേയ്ക്ക്‌ ഇന്ന്‌ മാര്‍ച്ച്‌ നടത്തും

പെരുമ്പാവൂര്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാണ്റ്റിന്‌ സമീപം കോഴി സംസ്കരണ പ്ളാണ്റ്റ്‌ സ്ഥാപിയ്ക്കുന്നതിനെതിരെ നഗരസഭാ ഓഫീസിലേയ്ക്ക്‌ പൌരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ മാര്‍ച്ച്‌ നടത്തും.
ഒ.എം.റോഡിണ്റ്റെ അരികില്‍ പുതിയതായി പണിതുയര്‍ത്തിയിട്ടുള്ള കെട്ടിടത്തില്‍ കോള്‍ഡ്‌ സ്റ്റോറേജ്‌ സൌകര്യത്തോടെ കോഴിയിറച്ചി ശീതീകരണ സംസ്കരണ വ്യവസായ സ്ഥാപനം വരുന്നതിനെതിരെയാണ്‌ മാര്‍ച്ച്‌. ഇതിന്‌ ലൈന്‍സന്‍സ്‌ കൊടുക്കുന്നതിനെതിരെ വിവിധ റസിഡണ്റ്റ്സ്‌ അസോസിയേഷനുകളും വ്യക്തികളും മുനിസിപ്പാലിറ്റിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനുപുറമെ സ്ഥാപനത്തിന്‌ ലൈസന്‍സ്‌ അനുവദിയ്ക്കുന്നതിനു മുമ്പ്‌ പരാതികള്‍ നേരിട്ട്‌ കേള്‍ക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശവുണ്ട്‌. 
ഇതനുസരിച്ച്‌ ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ നഗരസഭാ കോണ്‍ഫറന്‍സ്‌ ഹാളില്‍ സെക്രട്ടറി പരാതിക്കാരെ അക്ഷേപങ്ങള്‍ കേള്‍ക്കാനായി ക്ഷണിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ സമീപ വാസികളുടെ വികാരം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ്‌ മാര്‍ച്ച്‌.
 നിര്‍ദ്ദിഷ്ട വ്യവസായ സ്ഥാപനത്തിന്‌ മുന്നില്‍ നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 2 ന്‌ മാര്‍ച്ച്‌ തുടങ്ങുമെന്ന്‌ ചെയര്‍മാന്‍ പി.എസ്‌ സുബിന്‍, ജനറല്‍ കണ്‍വീനര്‍ എ.വി ജെയ്സിങ്ങ്‌ എന്നിവര്‍ അറിയിച്ചു. 
മംഗളം 19.07.12

വാഹനത്തിലെ സ്റ്റീരിയോ മോഷ്ടിച്ച യുവാവ്‌ പിടിയില്‍

പെരുമ്പാവൂര്‍: റോഡരികില്‍ ഇടിച്ചുകിടന്ന വാഹനത്തിലെ സ്റ്റീരിയോ പ്ളേയര്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി. മരോട്ടിച്ചുവട്‌ മുക്കില്‍ വീട്ടില്‍ നിധിന്‍ (22) ആണ്‌ പിടിയിലായത്‌. 
കീഴില്ലം നവജീവന്‍ കവലയില്‍ കഴിഞ്ഞദിവസം കാറുമായി കൂട്ടിമുട്ടിയ മിനിലോറിയില്‍ നിന്നാണ്‌ സ്റ്റീരിയോ കടത്താന്‍ ശ്രമിച്ചത്‌. ഇന്നലെ ഉച്ചയോടെ വാഹനത്തില്‍ നിന്ന്‌ സ്റ്റീരിയോ അഴിച്ച്‌ കടത്താന്‍ ശ്രമിയ്ക്കുന്നത്‌ ശ്രദ്ധയില്‍ പെട്ട നാട്ടുകാരാണ്‌ പോലീസില്‍ വിവരമറിയിച്ചത്‌. ഇയാളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. 
മിനിലോറിയും കാറും കൂട്ടിമുട്ടി അച്ഛനും മകളും മരിച്ചിരുന്നു. 
 മംഗളം 19.07.2012

ചേലാമറ്റം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന്‌ പതിനായിരങ്ങളെത്തി

പെരുമ്പാവൂര്‍  : ദക്ഷിണകാശി എന്ന നിലയില്‍ പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയ്ക്ക്‌ പതിനായിരങ്ങളെത്തി. 
ബലിതര്‍പ്പണാദികളും നമസ്കാരം, വാവു തിലഹവനം തുടങ്ങിയവയും ക്ഷേത്രം തന്ത്രി തരണനെല്ലൂറ്‍ സതീശന്‍ നമ്പൂതിരിപ്പാടിണ്റ്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പെരിയാറിണ്റ്റെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന്‌ വിവിധ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ പുലര്‍ച്ചെ മുതല്‍ ഇവിടേയ്ക്ക്‌ എത്തി. പെരിയാര്‍ തീരത്ത്‌ പ്രത്യേകം തയ്യാറാക്കിയ ബലി പന്തലുകളില്‍ ധാരാളം പുരോഹിതന്‍മാര്‍ ബലിതര്‍പ്പണത്തിന്‌ കാര്‍മ്മികത്വം വഹിച്ചു. 
ബലിതര്‍പ്പണത്തിനായി വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയിരുന്നത്‌. തര്‍പ്പണം ചെയ്യാനെത്തിയവര്‍ക്കായി കെ.എസ്‌.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസുകളുണ്ടായിരുന്നു.. കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യാന്‍ മാത്രം പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു. പോലീസിണ്റ്റെ സഹകരണത്തോടെ ക്രമസമാധാന പരിപാലനവും പെരുമ്പാവൂറ്‍ ലക്ഷ്മി ആശുപത്രിയുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ക്ക്‌ ചികിത്സാ സൌകര്യവും ഒരുക്കി.. ഇതിനു പുറമെ സേവാ ഭാരതിയുടെ നേതൃത്വത്തില്‍ വാളണ്ടിയര്‍മാരും സുരക്ഷയ്ക്കായി കേരള ഫയര്‍ഫോഴ്സും രംഗത്തുണ്ടായിരുന്നു.
 മംഗളം 19.07.2012 

Wednesday, July 18, 2012

ഇടിച്ചു തകര്‍ന്നത്‌ മകളുടെ തുടര്‍ വിദ്യാഭ്യാസ മോഹങ്ങള്‍; പിതാവിണ്റ്റെ വ്യവസായ സ്വപ്നങ്ങളും

പെരുമ്പാവൂറ്‍: എഞ്ചിനീയറിങ്ങിന്‌ പ്രവേശനം നേടാനുള്ള യാത്രയിലായിരുന്നു ആ പെണ്‍കുട്ടി. സിങ്കപ്പൂരില്‍ ബിസിനസ്‌ സംബന്ധമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു മടങ്ങുകയായിരുന്നു അവളുടെ അച്ഛന്‍. ഒരു നിമിഷത്തെ അശ്രദ്ധ...ഇടിച്ചുതകര്‍ന്നു പോയത്‌ അച്ഛനും മകളും സഞ്ചരിച്ച കാര്‍ മാത്രമല്ല, കുറേ അധികം സ്വപ്നങ്ങള്‍ കൂടിയാണ്‌. 
മലബാര്‍ അഗ്രോ കെമിക്കത്സ്‌ ഉടമ കോഴിക്കോടു സ്വദേശി മണികണ്ഠനും മകള്‍ ലക്ഷ്മിയും സഞ്ചരിച്ചിരുന്ന കാറാണ്‌ ഇന്നലെ ഉച്ചയ്ക്ക്‌ കീഴില്ലം ഷാപ്പുംപടിയില്‍ അപകടത്തില്‍ പെട്ടത്‌. എന്‍ട്രന്‍സ്‌ പരിശീലനം പൂര്‍ത്തിയാക്കിയ മകളെ പാലായിലുള്ള കോച്ചിങ്ങ്‌ സെണ്റ്ററില്‍ നിന്നും വിദേശത്തുനിന്നു വരുംവഴിതന്നെ നാട്ടിലേയ്ക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു മണികണ്ഠന്‍. 
കോഴിക്കോട്‌ റീജിയണല്‍ എഞ്ചിനീയറിങ്ങ്‌ കോളജില്‍ ലക്ഷ്മിയ്ക്ക്‌ അഡ്മിഷന്‍ ശരിയായിരുന്നു. ഇന്ന്‌ കോഴ്സിനു ചേരണമെന്നതിനാലാണ്‌ ബിസിനസ്‌ ആവശ്യത്തിന്‌ സിങ്കപ്പൂരിന്‌ പോയിരുന്ന മണികണ്ഠന്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ശേഷം നേരെ മകളുടെ അടുത്തേയ്ക്ക്‌ പോയത്‌. എന്നാല്‍, മണികണ്ഠണ്റ്റെ ദീര്‍ഘകാലത്തെ വ്യാവസായിക വളര്‍ച്ചയും മകള്‍ ലക്ഷ്മിയുടെ ശോഭനമായ ഭാവിയും ഒരു നിമിഷത്തില്‍ അവസാനിച്ചുപോയി. ഇടിയുടെ ആഘാതത്തില്‍ കാറിണ്റ്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിരുന്നു. 
വാഹനത്തില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ക്ക്‌ ഭഗീരഥ പ്രയത്നം വേണ്ടിവന്നു. പുറത്തെടുത്തവരെ ആശുപത്രിയിലെത്തിയ്ക്കാന്‍ അതിലേറെ ബുദ്ധിമുട്ടി. റോഡിലൂടെ കടന്നുപോയ വാഹനങ്ങളോന്നും ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലെത്തിയ്ക്കണമെന്ന അപേക്ഷ ചെവിക്കൊണ്ടില്ല. ആംബുലന്‍സുകളുടെ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും അവ യഥാസമയം ലഭ്യമായില്ല. 
നാട്ടിലെ വ്യവസായിയായ യുവാവിണ്റ്റെ വാഹനത്തില്‍ ഇതിനിടയില്‍ ഒരാളെ ആശുപത്രിയിലേയ്ക്ക്‌ കൊണ്ടുപോയി. റോഡിലൂടെ കടന്നുപോയ ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്ഥണ്റ്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും പരുക്കേറ്റയാളെ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. ഒടുവില്‍ നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ സമ്മതിച്ചത്‌. 
രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷമാണ്‌ കുറുപ്പംപടി പോലീസും പെരുമ്പാവൂരില്‍ നിന്നുള്ള ഫയര്‍ യൂണിറ്റും സംഭവസ്ഥലത്ത്‌ എത്തിയത്‌.
മംഗളം 18.07.12

മിനി ലോറിയില്‍ കാറിടിച്ചുകയറി വ്യവസായിയും മകളും മരിച്ചു

പെരുമ്പാവൂര്‍: പാലായില്‍ നിന്നു സ്വദേശമായ കോഴിക്കോട്ടേയ്ക്കു പോവുകുയായിരുന്ന അച്ചനും മകളും കാര്‍ മിനി ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. 
കോഴിക്കോട്‌ പുതിയറയിലെ മലബാര്‍ അഗ്രോ കെമിക്കത്സ്‌ ഉടമ പന്തീരങ്കാവ്‌ കൊടല്‍ നടക്കാവ്‌ കുഞ്ഞാമൂല മഠത്തില്‍ വീട്ടില്‍ വി.എം മണികണ്ഠന്‍ (48), പാല ബ്രില്യന്‍സ്‌ എന്‍ട്രന്‍സ്‌ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി ശ്രീ ലക്ഷ്മി (17) എന്നിവരാണ്‌ മരിച്ചത്‌. കുറ്റിപ്പുറം എം.ഇ.എസ്‌ കോളജില്‍ എന്‍ജിനിയറിംഗ്‌ പ്രവേശനം ലഭിച്ച ശ്രീലക്ഷ്മി പിതാവിനൊപ്പം പാലായില്‍ നിന്ന്‌ സ്വദേശത്തേയ്ക്കു മടങ്ങവെ ഇന്നലെ ഉച്ചകഴിഞ്ഞ്‌ ഒന്നരയ്ക്ക്‌ എം.സി റോഡില്‍ കീഴില്ലം നവജീവന്‍ കവലയി (ഷാപ്പുംപടി)ലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സാന്‍ഡ്രോ കാര്‍ പൂര്‍ണമായി തകര്‍ന്നു. മണികണ്ഠന്‍ സംഭവസ്ഥലത്തും ശ്രീലക്ഷ്മി ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗമദ്ധ്യേയുമാണ്‌ മരിച്ചത്‌. 
സിംഗപ്പൂരില്‍ ട്രോപ്പിക്കല്‍ അഗ്രോ കെമിക്കല്‍ യോഗത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ മണികണ്ഠന്‍ നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു സ്വന്തം കാറില്‍ പാലായിലെത്തി മകളേയും കൂട്ടി മടങ്ങുകയായിരുന്നു. കോഴിക്കോട്‌ സെണ്റ്റ്‌ ജോസഫ്സ്‌ ആംഗ്ളോഇന്ത്യന്‍സ്‌ സ്കൂളില്‍ നിന്നു പ്ളസ്‌ ടു പാസായ ശ്രീ ലക്ഷ്മിയ്ക്ക്‌ എന്‍ജിനിയറിംഗ്‌ പരീക്ഷയില്‍ 1011 ആയിരുന്ന റാങ്ക്‌. ഉയര്‍ന്ന റാങ്ക്‌ കിട്ടുന്നതിനായി പാലായിലെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. ഇതിനിടെയാണു കുറ്റിപ്പുറത്തെ കോളജില്‍ അലോട്ട്മെണ്റ്റ്‌ കിട്ടിയത്‌. കാറോടിച്ച മണികണ്ഠന്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണു നിഗമനം. 
മണികണ്ഠണ്റ്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലും ശ്രീലക്ഷ്മിയുടെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലും. മണികണ്ഠണ്റ്റെ ഭാര്യ രതീദേവി. മറ്റൊരു മകള്‍ ദേവ. ഫറോക്ക്‌ കോളജ്‌ വെനേറിനി സ്കൂള്‍ ഏഴാം ക്ളാസ്‌ വിദ്യാര്‍ത്ഥിനി. 
മംഗളം 18.07.2012

Tuesday, July 17, 2012

മോഹന്‍ലാലിണ്റ്റെ വീട്ടിലെ ആനക്കൊമ്പ്‌: പെരുമ്പാവൂറ്‍ കോടതിയില്‍ വാദം 23-ന്‌ തുടങ്ങും

പെരുമ്പാവൂ ര്‍ : ആദായവകുപ്പ്‌ ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിണ്റ്റെ വീട്ടില്‍ നിന്നും ആനകൊമ്പ്‌ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പെരുമ്പാവൂ ര്‍  ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഈ മാസം 23 ന്‌ വാദം തുടങ്ങും. 
ഓള്‍ കേരള ആണ്റ്റി കറപ്ഷന്‍ ആണ്റ്റ്‌ ഹ്യൂമണ്‍ റൈറ്റ്സ്‌ പ്രൊട്ടക്ഷന്‍ കൌണ്‍സില്‍, പെരുമ്പാവൂറ്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ മോഹന്‍ലാലിനെ ഒന്നാം പ്രതിയായും ലാലിന്‌ ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച കെ കൃഷ്ണകുമാര്‍, പി എന്‍ കൃഷ്ണകുമാര്‍ എന്നിവരെ രണ്ടും മൂന്നും പ്രതികളായും കേസ്‌ ഫയല്‍ ചെയ്തിരുന്നു. ആദായ വകുപ്പ്‌ റെയ്ഡ്‌ ചെയ്തിട്ടും കേസ്‌ എടുത്തില്ലെന്ന പേരില്‍ കോടനാട്‌ ഡിവിഷന്‍ ഫോറസ്റ്റ്‌ ഓഫീസറെ നാലാം പ്രതിയായും ഫോറസ്റ്റ്‌ ചീഫ്‌ കണ്‍സര്‍വേറ്ററെ അഞ്ചാം പ്രതിയായും കക്ഷിചേര്‍ക്കുകയും ചെയ്തു. ഡി.എഫ്‌.ഒ ഇന്നലെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. എ.പി.പി ഇന്നലെ ലീവെടുക്കുകയും ചെയ്തു. തുടര്‍ന്നാണ്‌ മജിസ്ട്രേറ്റ്‌ ഈ മാസം ൨൩ന്‌ വാദം കേള്‍ക്കുന്നതിന്‌ കേസ്‌ മാറ്റിയത്‌. 
കഴിഞ്ഞ ഡിസംബര്‍ 21-നാണ്‌ മോഹന്‍ാലാലിണ്റ്റെ തേവരയിലുള്ള വീട്ടില്‍ ആദായനികുതി വകുപ്പ്‌ റെയ്ഡ്‌ നടത്തിയത്‌. റെയ്ഡില്‍ നാല്‌ ആനക്കൊമ്പുകള്‍ കണ്ടെത്തിയെങ്കിലും ഇവ തൊണ്ടി മുതലായി എടുക്കുവാന്‍ ഫോറസ്റ്റ്‌ അധികൃതര്‍ തയ്യാറായില്ല. മറ്റൊരാളുടെ കൈവശമുള്ള ലൈസന്‍സ്‌ പ്രകാരം ലാലിണ്റ്റെ വീട്ടില്‍ ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ നിയമമില്ല. എന്നാല്‍ മൂന്നും നാലും പ്രതികളുടെ ലൈസന്‍സിണ്റ്റെ പുറത്താണ്‌ അവരില്‍ നിന്നും വാങ്ങിയ ആനക്കൊമ്പുകള്‍ മോഹന്‍ലാലിണ്റ്റെ വീടിണ്റ്റെ ആര്‍ട്ട്‌ ഗ്യാലറിയില്‍ സൂക്ഷിച്ചിരുന്നത്‌. 
ഇന്നലെ കോടതിയില്‍ ഡി.എഫ്‌.ഒ ഹാജരാകാതിരുന്നതും എ.പി.പി ലീവെടുത്തതും ലെഫ്റ്റനണ്റ്റ്‌ കേണല്‍ കൂടിയായ മോഹന്‍ലാലിനെതിരെയുള്ള കേസ്‌ അട്ടിമറിക്കാനാണെന്ന്്‌ ആണ്റ്റി കറപ്ഷന്‍ സംസ്ഥാന പ്രസിഡണ്റ്റ്‌ ഐസക്‌ വറുഗീസ്‌ ആരോപിച്ചു. എറണാകുളം അശോക്‌ അസോസിയേറ്റ്‌ എം ആര്‍ ഗോപാലാണ്‌ ആണ്റ്റി കറപ്ഷന്‌ വേണ്ടി കോടതിയില്‍ ഹാജരായത്‌. 
 മംഗളം 17.07.2012

കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പു വര്‍ഷം പൂര്‍ത്തീകരിയ്ക്കണമെന്ന്‌ ഓംബുഡ്സ്മാന്‍

പതിനഞ്ചാം ആണ്ടിലും പാതിവഴിയില്‍  

പെരുമ്പാവൂര്‍:അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പനിച്ചയംവാര്‍ഡില്‍ പതിനഞ്ച്‌ വര്‍ഷമായിട്ടും പൂര്‍ത്തീകരിയ്ക്കാത്ത കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഓംബുഡ്സ്മാന്‍ വിധി. കേരള കോണ്‍ഗ്രസ്‌ (എം) അശമന്നൂ ര്‍   മണ്ഡലം സെക്രട്ടറി കുര്യാക്കോസ്‌ ജേക്കബ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റീസ്‌ എം.എന്‍ കൃഷ്ണന്‍ വിധി പുറപ്പെടുവിച്ചത്‌. 
ജനകീയാസൂത്രണത്തിണ്റ്റെ പ്രഥമ വര്‍ഷത്തിലാണ്‌ പെരിയാര്‍വാലി ലോ ലെവല്‍ കനാലിണ്റ്റെ വലതു ബണ്ടിനോടു ചേര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. 1998-ല്‍ തന്നെ കുളംകുഴിച്ച്‌ മോട്ടോറും സ്ഥാപിച്ചു. 2004-ലാണ്‌ പുളിയാമ്പിള്ളിമുകള്‍ ഹരിജന്‍ കോളനിയില്‍ ടാങ്ക്‌ നിര്‍മ്മിച്ച്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിച്ചത്‌. രണ്ട്‌ വര്‍ഷത്തിനു ശേഷം പദ്ധതിയ്ക്കു വേണ്ടി ട്രാന്‍സ്ഫോമറും സ്ഥാപിച്ചു. പദ്ധതിയുടെ ആരംഭഘട്ടത്തില്‍ ചന്ദ്രമ്മ ജയനും തുടര്‍ന്നുള്ള 10 വര്‍ഷം ഷാജി സരിഗയുമായിരുന്നു വാര്‍ഡ്‌ മെമ്പര്‍മാര്‍. 
പിന്നീട്‌ പഞ്ചായത്തുഭരണ സമിതിയുടെ മൌനാനുവാദത്തോടെ കെ.എസ്‌.ഇ.ബി അധികൃതര്‍ ട്രാന്‍സ്ഫോമര്‍ എടുത്തുകൊണ്ടുപോയി. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പ്രവര്‍ത്തന രഹിതമായ മറ്റൊരു ട്രാന്‍സ്ഫോമര്‍ ഇവിടെ പകരം സ്ഥാപിയ്ക്കുകയും ചെയ്തു. വൈദ്യുതി കണക്ഷനുവേണ്ടി 9000  രൂപ വൈദ്യുതി ബോര്‍ഡില്‍ അടച്ചുവെന്ന്‌ പഞ്ചായത്ത്‌ അധികൃതരും പണമടയ്ക്കുകയോ, വയറിംഗ്‌ നടത്തുകയോ, വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷ നല്‍കുകുയോ ചെയ്തിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി അധികൃതരും പറയുന്നു. 
വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയില്ലെന്ന്‌2009-ല്‍ നടന്ന അക്കൌണ്ട്‌ ജനറലിണ്റ്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പ്‌ ലൈന്‍ തകര്‍ന്നതിനേപ്പറ്റിയും പൈപ്പുകളുടെ ഗുണമേന്‍മയില്ലായ്മയേക്കുറിച്ചും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുണ്ട്‌. 
 പദ്ധതി പാതി വഴിയില്‍ നില്‍ക്കേ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ വര്‍ഷത്തെ കരട്‌ പദ്ധതിയില്‍ 3 ലക്ഷം രൂപ നീക്കി വച്ചതായി കാണുന്നു. പക്ഷ, അത്‌ ഉപയോഗപ്പെടുത്തിയില്ല. 
2013 മാര്‍ച്ച്‌ 31നകം പദ്ധതി പൂര്‍ത്തീകരിയ്ക്കണമെന്നും ഇതിനാവശ്യമായ പണത്തിന്‌ ഏത്‌ അധികാരികളേയും സമീപിയ്ക്കാമെന്നും ഓംബുഡ്സ്മാന്‍ പഞ്ചായത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌.
 മംഗളം 17.07.2012

യുവാവ്‌ ഷോക്കേറ്റു മരിച്ചു

പെരുമ്പാവൂറ്‍: തടിമില്ലില്‍ ജോലിയ്ക്കിടയില്‍ യുവാവ്‌ ഷോക്കേറ്റു മരിച്ചു. രായമംഗലം നെല്ലിമോളം പീടികക്കുടി ശ്രീധരണ്റ്റെ മകന്‍ മധു (27) ആണ്‌ മരിച്ചത്‌. 
നെല്ലിമോളത്തുള്ള കൈരളി സോമില്ലില്‍ ചെയിന്‍ സോ ഉപയോഗിച്ച്‌ തടി മുറിയ്ക്കുന്നതിനിടയിലാണ്‌ ഷോക്കേറ്റത്‌. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45നാണ്‌ സംഭവം. ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 
സംസ്കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ വീട്ടുവളപ്പില്‍. അമ്മ: അംബിക. സഹോദരങ്ങള്‍: മനു, പ്രിയ.
മംഗളം 17.07.2012

Monday, July 16, 2012

സൂപ്പര്‍വൈസറുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു

കുറുപ്പംപടി: ആറുമാസം മുമ്പ്‌ വേങ്ങൂ ര്‍  കോഴിക്കോട്ടുകുളങ്ങരയില്‍ റബര്‍ എസ്റ്റേറ്റ്‌ സൂപ്പര്‍വൈസര്‍ എസ്റ്റേറ്റ്‌ ബംഗ്ളാവ്‌ മുറ്റത്ത്‌ വെട്ടേറ്റുമരിച്ച സംഭവത്തിണ്റ്റെ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തു.
ലോക്കല്‍ പോലീസിണ്റ്റെ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാലാണ്‌ കേസ്‌ ക്രൈബ്രാഞ്ച്‌ ഏറ്റെടുത്തത്‌. രാജാക്കാട്‌ പൊന്‍മുടി പന്ന്യാര്‍കുട്ടി അമ്പഴത്താനാലില്‍ തോമസിണ്റ്റെ മകന്‍ ടിനു തോമസി (29) നെ ജനുവരി 22-നാണ്‌ ഹില്‍വ്യൂ റബര്‍ എസ്റ്റേറ്റിണ്റ്റെ ബംഗ്ളാവ്‌ മുറ്റത്ത്‌ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടത്‌. സ്ഥലപരിശോധനയും നിരവധിപേരെ ചോദ്യം ചെയ്യലും നടത്തിയെങ്കിലും നിര്‍ണ്ണായക തെളിലുകളൊന്നും ലഭിച്ചില്ല. ഇതേതുടര്‍ന്ന്‌ ലോക്കല്‍ പോലീസിണ്റ്റെ ആവശ്യപ്രകാരമാണ്‌ ക്രൈംബ്രാഞ്ച്‌ കൊച്ചി വിങ്ങ്‌ അന്വേഷണം ഏറ്റെടുത്തത്‌. അന്വേഷണ സംഘം ഒരു പ്രാവശ്യം സ്ഥലത്തെത്തി പരിശോധിച്ചു.
 ലോക്കല്‍ പോലീസിണ്റ്റെ കൈവശമുള്ള അന്വേഷണ ഫയലുകള്‍ ക്രൈംബ്രാഞ്ചിന്‌ കൈമാറി. കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിണ്റ്റെ നേതൃത്വത്തിലായിരുന്നു ആദ്യ അന്വേഷണം. തെളിവുകള്‍ കണ്ടെത്താന്‍ ഈ കേസില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തണമായിരുന്നു. എന്നാല്‍, ഇതിനുള്ള സമയവും പോലീസുകാരും ഇല്ലാത്തതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കണമെന്ന്‌ ലോക്കല്‍ പോലീസ്‌ തന്നെ ആവശ്യപ്പെടുകയായിരുന്നു. 
മലയാള മനോരമ 16.07.2012

നാട്ടുകാരുടെ പ്രതിഷേധം നേരിടാനാകാതെ വേങ്ങൂരില്‍ ഗ്രാമസഭ പിരിച്ചുവിട്ടു

അനധികൃത പാറമടയ്ക്ക്‌ ലൈസന്‍സ്‌ 

പെരുമ്പാവൂര്‍: അനധികൃത പാറമടകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കിയതിനെതിരെ ഉയര്‍ന്ന നാട്ടുകാരുടെ പ്രതിഷേധം നേരിടാനാകാതെ വേങ്ങൂരില്‍ ഗ്രാമസഭ പാതിവഴിയില്‍ പിരിച്ചുവിട്ടു. 
കൊമ്പനാട്‌ യു.പി സ്കൂളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ ചേര്‍ന്ന പതിന്നാലാം വാര്‍ഡ്‌ ഗ്രാമസഭയാണ്‌ പാതിവഴിയില്‍ പിരിച്ചുവിട്ടത്‌. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനാകാതെ പ്രസിഡണ്റ്റ്‌ പ്രസന്നകുമാരി വാസു ഗ്രാമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിയ്ക്കുകയായിരുന്നു. 
നാട്ടുകാരുടെ പരാതി നിലനില്‍ക്കെ വേങ്ങൂരിലെ മുനിപ്പാറയില്‍ പാറമടയ്ക്ക്‌ പഞ്ചായത്ത്‌ ഭരണസമിതി അനുമതി നല്‍കിയതിനെതിരെയാണ്‌ ഗ്രാമസഭയില്‍ പ്രതിഷേധമുയര്‍ന്നത്‌. ഇത്തരം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടാണ്‌ പ്രസിഡണ്റ്റും വാര്‍ഡ്‌ മെമ്പര്‍ ലാനി രവിയും കൈക്കൊണ്ടതെന്ന്‌ ഗ്രാമസഭയില്‍ പങ്കെടുത്തവര്‍ പറയുന്നു. 
മുനിപ്പാറയില്‍ ജനജീവിതത്തിന്‌ ഭീഷണിയായി മൂന്നു പാറമടകളാണ്‌ പ്രവര്‍ത്തിയ്ക്കുന്നത്‌. പാറമടയിലെ തുടര്‍ച്ചയായ സ്ഫോടനങ്ങളെ തുടര്‍ന്ന്‌ പാണ്ടഞ്ചേരി കുടിവെള്ള പദ്ധതിയുടെ ടാങ്കിന്‌ വിള്ളല്‍ വീണിട്ടുണ്ട്‌. നാട്ടുകാര്‍ സഞ്ചരിയ്ക്കുന്ന റോഡിലേയ്ക്കും തൊട്ടുചേര്‍ന്ന വീടുകളിലേയ്ക്കും പാറക്കല്ലുകള്‍ തെറിയ്ക്കുന്നതും പതിവാണ്‌. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം വി.ജി മനോജിണ്റ്റെ നേതൃത്വത്തില്‍ ഇതിനെതിരെ നാട്ടുകാര്‍ സമരരംഗത്താണ്‌. ഇത്‌ മുമ്പ്‌ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 
അതേസമയം, തണ്റ്റെ വാര്‍ഡില്‍ ഒരൊറ്റ അനധികൃത പാറമട പോലും പ്രവര്‍ത്തിയ്ക്കുന്നില്ലെന്ന്‌ വാര്‍ഡ്‌ മെമ്പര്‍ ലാനി രവി മംഗളത്തോട്‌ പറഞ്ഞു. എല്ലാം നിയമപരമാണ്‌. ഗ്രാമസഭ അജണ്ടയ്ക്ക്‌ പുറമെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ ഒരു വിഭാഗം ബഹളമുണ്ടാക്കിയതിനെ തുര്‍ന്നാണ്‌ ഗ്രാമസഭ പിരിച്ചുവിട്ടതെന്നും അതിനുള്ള അവകാശം അദ്ധ്യക്ഷനുണ്ടെന്നും മെമ്പര്‍ പറയുന്നു. 
മംഗളം 16.07.2012

പിതാവ്‌ മരിച്ചു; ബാബുരാജ്‌ വീണ്ടും വില്ലനായി

പെരുമ്പാവൂര്‍: വില്ലന്‍ വേഷങ്ങളില്‍ നിന്ന്‌ ഹാസ്യത്തിണ്റ്റെ പുതിയ മാനങ്ങള്‍ തേടുന്ന നടന്‍ ബാബുരാജിന്‌ വീണ്ടും ഭാവമാറ്റം. 
അപകടത്തില്‍ മരിച്ച പിതാവിനെ കാണാനെത്തിയ നടനാണ്‌ ആശുപത്രി അടിച്ചുതകര്‍ത്ത്‌ വീണ്ടും വില്ലത്തരം കാണിച്ചത്‌. കെട്ടിടത്തിണ്റ്റെ മുകള്‍ നിലയില്‍ നിന്ന്‌ വീണ്‌ പരുക്കേറ്റ നടണ്റ്റെ പിതാവ്‌ ജേക്കബ്‌ (70) ശനിയാഴ്ച രാത്രി പത്തരയോടെ സാന്‍ജോ ആശുപത്രിയിലാണ്‍്‌ മരിച്ചത്‌. വിവരമറിഞ്ഞെത്തിയ ബാബുരാജ്‌ മോര്‍ച്ചറിയുടെ സൌകര്യക്കുറവുകളുടെ പേരിലാണ്‌ അക്രമാസക്തനായത്‌. കാഷ്വാലിറ്റിയുടെ മുന്‍വശം നടന്‍ ചവിട്ടിതകര്‍ത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിയ്ക്കുകയായിരുന്നു. 
കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുടെ മദ്ധ്യസ്ഥതയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ്‌ സംഘര്‍ഷാവസ്ഥ അവസാനിച്ചത്‌. ആശുപത്രി അധികൃതര്‍ ബാബുരാജിനെതിരെ പോലീസിന്‌ പരാതി നല്‍കിയിട്ടുണ്ട്‌. നടന്‍ മദ്യലഹരിയിലായിരുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു 
മംഗളം 16.07.2012

Sunday, July 15, 2012

പനിച്ചയത്ത്‌ പെരിയാര്‍വാലി കനാല്‍പ്പാലങ്ങളുടെ നിര്‍മ്മാണം വിവാദത്തിലേയ്ക്ക്‌

മുന്നൂറു മീറ്ററിനുള്ളില്‍ മൂന്നുപാലങ്ങള്‍ 
പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പെരിയാര്‍ വാലി മെയിന്‍ കനാലിന്‌ കുറുകെ പുതിയ രണ്ടു പാലങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള നീക്കം വിവാദത്തിലേയ്ക്ക്‌. 
മെയിന്‍ കനാല്‍ പതിനഞ്ചാം കിലോമീറ്ററിലും 14.75 കിലോമീറ്ററിലുമായി തൊട്ടുചേര്‍ന്ന്‌ രണ്ട്‌ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെയാണ്‌ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്‌. പതിനഞ്ചാം കിലോമീറ്ററില്‍ പാലം നിര്‍മ്മിയ്ക്കാന്‍ 23 ലക്ഷം രൂപയും14.75 ാം കിലോമീറ്ററില്‍ പാലം നിര്‍മ്മാണത്തിന്‌ പതിനഞ്ച്‌ ലക്ഷം രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഇതേ തുടര്‍ന്ന്‌ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ്‌ എതിര്‍പ്പുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തു വന്നിരിയ്ക്കുന്നത്‌. പാലം നിര്‍മ്മാണത്തിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്‌. 
പതിനഞ്ചാം കിലോമീറ്ററില്‍ ഉണ്ടായിരുന്ന പാലം 2009  ഒക്ടോബറിലാണ്‌ തകര്‍ന്നത്‌. മുപ്പതു വര്‍ഷം പഴക്കമുള്ള ഈ പാലത്തിന്‌ പകരമാണ്‌ പുതിയത്‌ നിര്‍മ്മിയ്ക്കുന്നത്‌. നൂറ്റിപ്പതിനെട്ടോളം കുടുംബങ്ങള്‍ക്ക്‌ ഉപകാരപ്പെടുന്ന പാലം എത്രയും പെട്ടെന്ന്‌ യാഥാര്‍ത്ഥ്യമാക്കണമെന്നാണ്‌ ഒരു വിഭാഗത്തിണ്റ്റെ ആവശ്യം. ഓടയ്ക്കാലി, പറപ്പടി കനാല്‍ബണ്ട്‌ റോഡ്‌ സന്ധിയ്ക്കുന്ന സ്ഥലത്താണ്‌ പാലം. ഓടയ്ക്കാലി പുളിയാംമ്പിള്ളി-കോളനി റോഡും ഇതിനു സമീപത്തായി വന്നു ചേരുന്നു. ഓടയ്ക്കാലിയില്‍ നിന്ന്‌ പനിച്ചയം ദേവീക്ഷേത്രത്തിലേയ്ക്കും അശമന്നൂറ്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേയ്ക്കും പോകാനുള്ള എളുപ്പവഴിയാണ്‌ ഈ പാലം. 
കൃഷിക്കാര്‍ കാര്‍ഷിക ഉല്‍പന്നങ്ങളും വളങ്ങളും കൊണ്ടുപോകാനും ഓടയ്ക്കാലി, അശമന്നൂറ്‍ സ്കൂളുകളിലേയ്ക്കുള്ള കുട്ടികള്‍ക്ക്‌ സഞ്ചരിയ്ക്കാനും ഈ പാലം അത്യന്താപേക്ഷിതമാണ്‌. ഇരു കരകളേയും ബന്ധിപ്പിച്ചുള്ള ജലവിതരണ പൈപ്പ്‌ ലൈന്‍, ടെലഫോണ്‍ കേബിള്‍ തുടങ്ങിയവ കടത്തിവിടുന്നതും ഈ പാലത്തിലൂടെയാണ്‌. എന്നാല്‍ 14.75  കിലോമീറ്ററിലും പുതിയ പാലം വരുന്നുണ്ട്‌. റേഷന്‍ കട, ആയൂര്‍വേദ ആശുപത്രി തുടങ്ങിയ ഇടങ്ങളിലേയ്ക്ക്‌ പോകാന്‍ ഇവിടെ പാലമുണ്ടാക്കുന്നത്‌ വഴി കഴിയും. നിലവിലുള്ള വീതി കുറഞ്ഞ സൂപ്പര്‍ പാസ്‌ കാല്‍നടയാത്രയ്ക്ക്‌ മാത്രമാണ്‌ ഉതകുന്നത്‌. ഇതാവട്ടെ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന നിലയിലുമാണ്‌. അതിനാല്‍, ഇവിടെയാണ്‌ പാലത്തിണ്റ്റെ യഥാര്‍ത്ഥ ആവശ്യമെന്ന്‌ മറു വിഭാഗം പറയുന്നു.
ഇവിടെ പുതിയ പാലത്തിന്‌ കേവലം 15 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ പൊതുജനങ്ങള്‍ക്ക്‌ യാതൊരു ഉപകാരവുമില്ലാത്ത പതിനഞ്ചാം കിലോമീറ്ററിലെ പാലത്തിന്‌ എട്ടര ലക്ഷംരൂപ കൂടുതല്‍ അനുവദിച്ചിരിയ്ക്കുകയാണ്‌. ഇവിടെ പുതിയ പാലത്തിന്‌ യാതൊരു പ്രസക്തിയുമില്ലെന്നും പണം ധൂര്‍ത്തടിയ്ക്കുക എന്നതു മാത്രമാണ്‍്‌ ഈ പാലത്തിണ്റ്റെ നിര്‍മ്മാണോദ്ദേശമെന്നും ഇവര്‍ പറയുന്നു. പതിനഞ്ചാം കിലോമീറ്ററിന്‌ ചേര്‍ന്ന്‌ ഗതാഗത യോഗ്യമായ മറ്റൊരു പാലമുണ്ടെന്നും ഇവര്‍ പറയുന്നു. 
പുതിയ രണ്ടു പാലങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ കേവലം 300 മീറ്ററിനുള്ളില്‍ മൂന്നു പാലങ്ങളാവുമെന്ന്‌ നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പതിനഞ്ചാം കിലോമീറ്ററിലും ൧൪.൭൫ കിലോമീറ്ററിലും നിര്‍മ്മിയ്ക്കുന്ന രണ്ടു പാലങ്ങള്‍ക്കു പകരം മദ്ധ്യത്തില്‍ ഒരു പാലം നിര്‍മ്മിക്കേണ്ട ആവശ്യമേയൊള്ളു എന്നു വാദിക്കുന്നവരുണ്ട്‌. അനാവശ്യമായി പാലങ്ങള്‍ നിര്‍മ്മിക്കുന്നത്‌ സാമ്പത്തിക ക്രമക്കേടുകള്‍ക്കുവേണ്ടിയാണെന്നും ഇവര്‍ പറയുന്നു.
പനിച്ചയം മുതല്‍ കൂട്ടുമഠം അമ്പലം ജംഗ്ഷന്‍ വരെയുള്ള കനാല്‍ ബണ്ട്‌ റോഡ്‌ വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനുമായി സര്‍ക്കാര്‍ ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. അതിണ്റ്റെ ഭാഗമായാണ്‌ പനിച്ചയം ഭാഗത്തെ പാലങ്ങളുടെ നിര്‍മ്മാണം. 2009-ല്‍ തകര്‍ന്ന പാലം പുനരുദ്ധരിയ്ക്കാന്‍ വേണ്ടി പെരിയാര്‍വാലിയും 9ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി യു.ഡി.എഫ്‌ കണ്‍വീനര്‍ ചൂണ്ടിക്കാട്ടി..
 പതിനഞ്ചാം കിലോമീറ്റില്‍ പുതിയ പാലം നിര്‍മ്മിയ്ക്കുകയല്ല, മറിച്ച്‌ ഉണ്ടായിരുന്ന പാലം പുനസ്ഥാപിയ്ക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ ബ്ളോക്ക്‌ സെക്രട്ടറി കെ.പി വറുഗീസ്‌ ചൂണ്ടിക്കാട്ടി. ഈ പാലത്തിലൂടെ കടന്നുപോയിരുന്ന കുടിവെള്ള പൈപ്പ്‌ ലൈന്‍, പാലം നിര്‍മ്മിയ്ക്കുന്നതോടെ പുനസ്ഥാപിയ്ക്കാനാവും. അതോടെ പുളിയാംമ്പിള്ളി ഹരിജന്‍ കോളനിയിലേയ്ക്കുള്ള കുടിവെള്ള വിതരണം പുനസ്ഥാപിയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
പനിച്ചയത്ത്‌ രണ്ടു പാലങ്ങളും നിര്‍മ്മിയ്ക്കണമെന്ന ആവശ്യവുമായി മുന്‍ പഞ്ചായത്ത്‌ അംഗം ഷാജി സരിഗയും രംഗത്തുവന്നിരുന്നു. എന്നാല്‍, അനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുഖജനാവ്‌ കൊള്ളയടിയ്ക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ട്‌ തിരിച്ചറിയണമെന്നാണ്‌ പാലത്തെ എതിര്‍ക്കുന്നവരുടെ ആവശ്യം.
മംഗളം 15.07.2012

Saturday, July 14, 2012

ചേലാമറ്റം ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിയ്ക്ക്‌ ഒരുക്കങ്ങളായി

പെരുമ്പാവൂര്‍: അതിപുരാതനവും ദക്ഷിണകാശി എന്ന നിലയില്‍ പ്രസിദ്ധവുമായ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയ്ക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബലിതര്‍പ്പണാദികളും നമസ്കാരം, വാവു തിലഹവനം തുടങ്ങിയവും 18,19 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്‌ മുഖ്യ കാര്‍മ്മികത്വം വഹിയ്ക്കും.
പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന പെരിയാറിണ്റ്റെ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന്‌ ധാരാളം പുരോഹിതന്‍മാര്‍ ഉണ്ടാകും. ബലിതര്‍പ്പണത്തിനായി വിപുലമായ സൌകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. യാത്രാ സൌകര്യത്തിനായി കെ.എസ്‌.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വ്വീസുകളുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യാന്‍ മാത്രം പ്രത്യേകം സൌകര്യങ്ങള്‍ ഒരുക്കിയതായും ഭാരവാഹികള്‍ പറഞ്ഞു.
പോലീസിണ്റ്റെ സഹകരണത്തോടെ ക്രമസമാധാന പരിപാലനവും പെരുമ്പാവൂറ്‍ ലക്ഷ്മി ആശുപത്രിയുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ക്ക്‌ ചികിത്സാ സൌകര്യവും ഒരുക്കിയിട്ടുണ്ട്‌. ഇതിനു പുറമെ സേവാ ഭാരതിയുടെ നേതൃത്വത്തില്‍ വാളണ്ടിയര്‍മാരും സുരക്ഷയ്ക്കായി കേരള ഫയര്‍ഫോഴ്സും രംഗത്തുണ്ടാവും.
ഒരു ലക്ഷത്തിലധികം ആളുകള്‍ വാവുബലിയ്ക്ക്‌ എത്തുമെന്നാണ്‌ പ്രതിക്ഷയെന്ന്‌ പ്രസിഡണ്റ്റ്‌ വി.എന്‍ നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ടി.ബി ജയപ്രകാശ്‌, എ.പി.കെ നായര്‍, എന്‍ കരുണാകരന്‍ നായര്‍, പി.എസ്‌ വേണുഗോപാല്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മംഗളം 14.07.2012

Friday, July 13, 2012

മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡിലെ പാലം അപകടഭീഷണിയില്‍

പെരുമ്പാവൂര്‍: നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിലെ പാലം അപകടഭീഷണിയായി. 
മണ്ണൂര്‍ പാലച്ചുവടിന്‌ സമീപം പറയന്‍പാടത്തോടു ചേര്‍ന്ന തോടിന്‌ മുകളിലുള്ള പാടമാണ്‌ തകര്‍ന്നിരിക്കുന്നത്‌.പാലത്തിണ്റ്റെ ഇരുവശത്തേയും കരിങ്കല്‍ കെട്ടുകള്‍ ഇടിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഇത്‌ താഴേയ്ക്ക്‌ പതിക്കാവുന്ന അവസ്ഥയാണ്‌. പാലത്തിന്‌ കൈവരികളില്ലാത്തതും അപകടക്കെണിയൊരുക്കുന്നു. റോഡിണ്റ്റെ പുനര്‍നിര്‍മ്മാണ വേളയില്‍ ഈ പാലത്തിന്‌ കൈവരികള്‍ സ്ഥാപിക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചു. 
മണ്ണൂര്‍ ഗാര്‍ഡിയല്‍ എയ്ഞ്ചല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍, സെണ്റ്റ്‌ ജോര്‍ജ്‌ പബ്ളിക്‌ സ്കൂള്‍, ഐരാപുരംഎസ്‌.എസ്‌.വി കോളജ്‌, വളയന്‍ചിറങ്ങര ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ നിരവധിവിദ്യാലയങ്ങളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നു. ആലുവ, മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന സ്വകാര്യ ബസുകളും മറ്റുവാഹനങ്ങും ഈ വഴി ഉപയോഗപ്പെടുത്തുന്നു. കരിങ്കല്‍ ക്വാറികളിലേയ്ക്കും ക്രഷറുകളിലേയ്ക്കും പോകുന്ന നൂറുകണക്കിന്‌ ടിപ്പറുകളാണ്‌ ഈ വഴിയ്ക്ക്‌ പോകുന്നത്‌. അമിത ഭാരം കയറ്റിയ ടോറസ്‌ പോലുള്ള ഭാരവണ്ടികളുടെ നിരന്തര യാത്രയാണ്‌ പാലം അപകട നിലയിലാക്കിയതെന്ന്‌ നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായ മഴയും ഭാരവണ്ടികളുടെ മരണപ്പാച്ചിലും ഈ വിധം തുടര്‍ന്നാല്‍ പാലം തകര്‍ന്ന്‌ താഴെ വീഴും. അതിന്‌ മുമ്പ്‌ അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ റോഡ്‌ ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിലാണ്‌ നാട്ടുകാര്‍ 
മംഗളം 13.07.2012

Thursday, July 12, 2012

വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ ബഹുജന മാര്‍ച്ച്‌ നടത്തി

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെ എല്‍.ഡി. എഫ്‌ പഞ്ചായത്ത്‌ ഓഫീസിലേയ്ക്ക്‌ ബഹുജന മാര്‍ച്ച്‌ നടത്തി. തുടര്‍ന്ന്‌ നടന്ന ഉപരോധസമരം സി.പി.എം ഏരിയാ കമ്മിറ്റിയംഗം ആര്‍.എം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ വി.പി മക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. 
സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി റെജിമോന്‍, ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ തച്ചയില്‍, കോണ്‍ഗ്രസ്‌ എസ്‌ സാംസ്കാരിക വേദി കണ്‍വീനര്‍ മമ്മി സെഞ്ച്വറി, സി.പി.എം ലോക്കല്‍ സെക്രട്ടറി സി.എം അബ്ദുള്‍ കരിം, കര്‍ഷക സംഘം ഏരിയാ സെക്രട്ടറി കെ.പി അശോകന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.എന്‍ ഗോപിനാഥ്‌, എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എം.എ അഷറഫ്‌, കേരള കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡണ്റ്റ്‌ മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. 
യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്ന്‌ പറഞ്ഞ 36 വാഗ്ദാനങ്ങളില്‍ ഒന്നുപോലും ഇതുവരേയും നടപ്പാക്കാത്തതിലും വികസന മുരടിപ്പിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. ഇ.എം.എസ്‌ പാര്‍പ്പിട പദ്ധതി പഞ്ചായത്തില്‍ അവതാളത്തിലായി. കെട്ടിട നികുതി വര്‍ദ്ധനവിനുവേണ്ടി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗതീരുമാനങ്ങള്‍ അട്ടിമറിയ്ക്കപ്പെട്ടു. ഭരണസമിതി ജനങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുകയാണ്‌.
നടപ്പുവര്‍ഷത്തെ പട്ടികജാതി ഫണ്ട്‌ കേവലം അറുപത്‌ ശതമാനത്തില്‍ കുറവുമാത്രമാണ്‌ ചെലവഴിച്ചത്‌. 80ശതമാനം നിര്‍ബന്ധമായും ചെലവു ചെയ്യണമെന്നാണ്‌ ചട്ടം. പഞ്ചായത്ത്‌ ഫ്രണ്ട്‌ ഓഫിസിണ്റ്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ല. പഞ്ചായത്തിലെ കുടിവെള്ളം എത്താത്ത മേഖലകളില്‍ പൈപ്പ്‌ ലൈന്‍ വലിയ്ക്കാനുള്ള പദ്ധതി ഇതേവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. തെരുവു വിളക്കുകളുടെ അറ്റകുറ്റ പണികള്‍ യഥാസമയം നിര്‍വ്വഹിയ്ക്കാന്‍ കഴിയാത്തത്‌ ഭരണ സമിതിയുടെ പിടിപ്പുകേടാണെന്ന്‌ പ്രതിപക്ഷം പറയുന്നു. 
എന്‍.ആര്‍.എച്ച്‌.എം ഫണ്ടും സംസ്ഥാന സര്‍ക്കാറിണ്റ്റെ സഹായവും ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുമായി സംയോജിപ്പിച്ച്‌ പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ശ്രമങ്ങള്‍ ഇവിടെ നടപ്പാവുന്നില്ല. 
മാര്‍ച്ചിന്‌ അഡ്വ. പുഷ്പാ ദാസ്‌, കെ.ബി ഹസ്സന്‍, ഷനില്‍കുമാര്‍, റഫിയ ഷെഫീക്ക്‌, സാബിറ അലീര്‍, രാധാകുട്ടന്‍, കെ.കെ സുകു, വി.ജി മനോജ്കുമാര്‍, നന്ദകുമാര്‍, ബിനോയ്‌ പ്ളാവട, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മംഗളം 12.07.2012

വി. സനല്‍കുമാറിന്‌ ഡോക്ടറേറ്റ്‌

 പെരുമ്പാവൂര്‍: പ്രാചീന വെങ്കി രാജ്യത്തെ ചരിത്ര പുരാവസ്തു കണ്ടെത്തലുകളുടെ ഭൂമിശാസ്ത്ര വിശകലനത്തിന്‌ വി.സനല്‍ കുമാറിന്‌ മൈസൂറ്‍ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ ലഭിച്ചു. 
പൊറ്റൈ നാടിണ്റ്റേയും ചേരനാടിണ്റ്റേയും ആസ്ഥാനം, വഞ്ചി, മലയാളം കൊല്ല വര്‍ഷം, പ്രാചീന സ്ഥലനാമങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിശകലനങ്ങളാണ്‌ പ്രബന്ധത്തിലുള്ളത്‌. പാലക്കാട്‌ കൊല്ലങ്കോട്‌ നെന്‍മേനി സ്വദേശിയായ സനല്‍ കുമാര്‍ പുല്ലുവഴി ജയകേരളം ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ ഭൂമിശാസ്ത്രം അദ്ധ്യാപകനാണ്‌. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിയ്ക്കാറുള്ള സനല്‍ കുമാര്‍ ആറു പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്‌. 
മംഗളം 12.07.2012

Wednesday, July 11, 2012

ഒറ്റയ്ക്കാണ്‌; പക്ഷേ ഒത്തിരി പറയാനുണ്ട്‌

സുരേഷ്‌ കീഴില്ലം 

മഞ്ജുളന്‍ കൂനന്‍ എന്ന നാടകത്തില്‍
പെരുമ്പാവൂര്‍: നില്‍ക്കാന്‍ ഒരു തറയോ പിന്നില്‍ ഒരു മറയോ വേണ്ടാതെ ഒരു പറ്റം ചെറുപ്പക്കാര്‍. 
അവര്‍ക്ക്‌ ഒത്തിരി പറയാനുണ്ട്‌. സംസ്ഥാനത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എത്തിയ അവര്‍ കണ്‍കണ്ട ദൈവങ്ങളായ കാണികളോട്‌ സംവദിച്ചു. 
അതേ, അവര്‍ നാടകം കളിയ്ക്കുകയായിരുന്നു. 
അത്‌, ഒരു കാലത്ത്‌ മലയാളത്തിണ്റ്റെ ബൌദ്ധിക കേന്ദ്രമായിരുന്ന പുല്ലുവഴിയിലായത്‌ യാദൃശ്ചികം. 
മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവണ്റ്റെ പേരില്‍ രൂപീകരിച്ച സാംസ്കാരിക പഠനകേന്ദ്രത്തിണ്റ്റെ സഹകരണത്തോടെ പുല്ലുവഴി പബ്ളിക്‌ ലൈബ്രറിയാണ്‌ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി ഒരു ഒറ്റയാള്‍ നാടകമേള സംഘടിപ്പിയ്ക്കുന്നത്‌. കഥകളുടേയും കാര്യങ്ങളുടേയും തമ്പുരാനായിരുന്ന എം.പി നാരായണപിള്ളയും നാടക പ്രതിഭയായിരുന്ന കാലടി ഗോപിയും കേരളത്തിലെ ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരനായിരുന്ന മുന്‍ മുഖ്യമന്ത്രി പി.കെ.വിയും മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികനായ പി. ഗോവിന്ദപിള്ളയും ചുവടുറപ്പിച്ച പുല്ലുവഴിയുടെ ഒരു തിരിച്ചുവരവു കൂടിയായി ഇത്‌. 
സ്ത്രീ പുരുഷ ബന്ധത്തിണ്റ്റെ സങ്കീര്‍ണതകള്‍ ഇഴപിരിച്ച്‌ പരിശോധിച്ച തെരഞ്ഞടുപ്പ്‌ എന്ന നാടകമയിരുന്നു ആദ്യത്തേത്‌. പലേരി മാണിക്യം, ഇന്ത്യന്‍ റുപ്പി തുടങ്ങിയ സിനിമകളിലൂടെ മലയാളിയ്ക്ക്‌ പരിചിതനായ എരഞ്ഞിക്കല്‍ ശശി ആണായും പെണ്ണായും അരങ്ങ്‌ അടക്കിവാണു. 
ജന്‍മദിനം എന്ന നാടകത്തില്‍ നിന്ന്‌
വീട്ടുമുറ്റത്തും നാടകം കളിയ്ക്കാം എന്നു തെളിയിച്ച മലപ്പുറം അരിയെല്ലൂറ്‍ സ്വദേശി കുമാരലുവിണ്റ്റെ പ്രകടനമായിരുന്ന പിന്നീട്‌. ചലചിത്രതാരം മാമ്മുക്കോയയുടെ വീട്ടുമുറ്റത്ത്‌ ആയിരത്തിയൊന്നാമത്‌ വേദിയും പിന്നിട്ട്‌ വെളിച്ചെണ്ണ എന്ന ഒറ്റയാള്‍ നാടകം ഇവിടേയും എത്തി. 
കണ്ണൂറ്‍ വനിതാ സാഹിതിയുടെ ഏകപാത്രനാടകമായ അബൂബക്കറിണ്റ്റെ ഉമ്മ പറയുന്നു കാണികളെ രക്തസാക്ഷികളുടെ ചരിത്രം ഓര്‍മ്മിപ്പിച്ചു. നാടകത്തില്‍ അബൂബക്കറിണ്റ്റെ ഉമ്മയായി രജിത മധു സ്ത്രീയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ രംഗത്ത്‌ ആവിഷ്ക്കരിച്ചു. 
ബുദ്ധിയുള്ളവരുടെ ലോകത്തേയ്ക്ക്‌ ഹൃദയശുദ്ധിയുള്ള യുവാവിണ്റ്റെ വിളിച്ചു പറയലുകളായി ദിനേശണ്റ്റെ കഥ. ഗാന്ധി യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ വിനോദ്‌ കുമാര്‍ ഇന്ത്യന്‍ യുവത്വത്തിണ്റ്റെ നിസ്സഹായത നമ്മെ ബോദ്ധ്യപ്പെടുത്തി. 
മനുഷ്യണ്റ്റെ ഒറ്റപ്പെടലും സംഘടിത ലോകത്തിണ്റ്റെ കാപട്യങ്ങളും മലയാളിയ്ക്ക്‌ ചൂണ്ടിക്കാണിച്ചുകൊടുത്ത വൈക്കം മുഹമ്മദ്‌ ബഷീറിണ്റ്റെ ജന്‍മദിനം എന്ന കഥയുടെ പുനരാവിഷ്ക്കരണവും ഇവിടെ ഉണ്ടായി. കൊച്ചിന്‍ തീയറ്റര്‍ മൂവ്മെണ്റ്റ്സിണ്റ്റെ ബാനറില്‍ എം.എസ്‌ അഷറഫ്‌ ആവിഷ്ക്കരിച്ച നാടകത്തില്‍ ബഷീറായി ചൊവ്വര ബഷീര്‍ അരങ്ങിലെത്തി. 
കടും നിറങ്ങളുടെ ലോകത്തുനിന്നു യാഥാര്‍ത്ഥ്യത്തിണ്റ്റെ ബ്ളാക്ക്‌ ആണ്റ്റ്‌ വൈറ്റ്‌ സാഹചര്യങ്ങളിലേയ്ക്കുള്ള അതിശയിപ്പിയ്ക്കുന്ന ഭാവപ്പകര്‍ച്ചയായി മഞ്ജുളന്‍ അവതരിപ്പിച്ച കൂനന്‍. ഇന്ത്യയിലും വിദേശത്തുമുള്ള ഈ നാടകത്തിണ്റ്റെ അവതരണങ്ങളിലൂടെ വിശുദ്ധ പ്രണയത്തിണ്റ്റെ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച മഞ്ജുളന്‍ ചുവടു വെയ്ക്കുന്നത്‌ ഗിന്നസ്‌ റെക്കോഡിലേയ്ക്കാണ്‌. 
അവതരിപ്പിച്ച ആറു നാടകങ്ങളില്‍ നാലും എഴുതിയ നാടകാചാര്യന്‍ ജയപ്രകാശ്‌ കൂളൂരായിരുന്നു മേളയുടെ ഏറ്റവും വലിയ ആകര്‍ഷണം. ഇതിനുപുറമെ പ്രമുഖ നടന്‍ ജയരാജ്‌ വാര്യരും മറ്റു നിരവധി പ്രമുഖരും മേളയിലെ സജീവ സാന്നിദ്ധ്യമായി. 
നാടകം മരിയ്ക്കുന്നുവെന്ന വിലാപങ്ങള്‍ക്കുള്ള തക്ക മറുപടിയായി ഒറ്റയാള്‍ നാടകമേളയിലെ ഉജ്ജ്വല രംഗ മുഹൂര്‍ത്തങ്ങള്‍. കോരിച്ചൊരിയുന്ന മഴയിലും സമൂഹത്തിണ്റ്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ ആളുകള്‍ ഉള്‍കൊണ്ട സദസും മേളയില്‍ സജീവമായി. ഓരോ നാടകത്തിനുശേഷവും നടന്ന തുറന്ന ചര്‍ച്ചകളായിരുന്നു അതിനുള്ള സാക്ഷ്യം. 

മംഗളം 11.07.2012

നാടകത്തിന്‌ മരണമില്ല

പെരുമ്പാവൂര്‍: നാടകം മരിച്ചുവെന്ന വിലാപങ്ങളോട്‌ തനിയ്ക്ക്‌ യോജിയ്ക്കാന്‍ കഴിയില്ലെന്ന്‌ പ്രശസ്ത നാടകാചാര്യന്‍ ജയപ്രകാശ്‌ കൂളൂര്‍. 
ഓരോ കാലഘട്ടത്തിലും നാടകത്തിന്‌ വലിയ പ്രസക്തിയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. നാടകം കളിയാണ്‌. പക്ഷെ, നാടകത്തെ കളിയാക്കാന്‍ താന്‍ അനുവദിയ്ക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പുല്ലുവഴി പബ്ളിക്‌ ലൈബ്രറിയില്‍ സംഘടിപ്പിച്ച ഒറ്റയാള്‍ നാടകമേളയുടെ സമാപന ചടങ്ങില്‍ പുതിയതായി രൂപീകരിച്ച തീയേറ്റര്‍ ഗ്രൂപ്പ്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. 
പ്രശസ്ത നടന്‍ ജയരാജ്‌ വാര്യര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ സോമന്‍, കെ.ഇ നൌഷാദ്‌, ഡോ.എസ്‌ വിനീത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
മംഗളം 11.07.2012

Tuesday, July 10, 2012

കിണറില്‍ വീണ കാളയെ ഫയര്‍ഫോഴ്സ്‌ രക്ഷിച്ചു

 പെരുമ്പാവൂര്‍: ഉപയോഗരഹിതമായിക്കിടന്ന കിണറില്‍ വീണ കാളയെ ഫയര്‍ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക്‌ 12 മണിയോടെയാണ്‌ സംഭവം. പെണ്റ്റാ ബൈപ്പാസ്‌ റോഡിന്‌ സമീപം കാര്‍ പ്ളസ്‌ സര്‍വ്വീസ്‌ സ്റ്റേഷന്‍ വളപ്പിലുള്ള കിണറിലാണ്‌ ഉടമസ്ഥനാരെന്നറിയാത്ത കാള വീണത്‌. മാലിന്യം തള്ളാനുപയോഗിച്ചിരുന്ന കിണര്‍ പഴയ ആസ്ബറ്റോസ്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ മൂടിയിരിക്കുകയായിരുന്നു. ഇടുങ്ങിയ കിണറില്‍ കുടുങ്ങിപ്പോയ കാളയെ ബെല്‍റ്റുകളില്‍ കുടുക്കി ഉയര്‍ത്തിയെടുക്കുകയായിരുന്നു. കാളയ്ക്ക്‌ സാരമായ പരുക്കുകളില്ല. 
മംഗളം 10.07.2012

അനധികൃത മണ്ണെടുപ്പ്‌മലമുറിയില്‍ 11 കെ. വി ഇലക്ട്രിക്‌ ടവറിണ്റ്റെ സംരക്ഷണ ഭിത്തി തകര്‍ന്നു

 പെരുമ്പാവൂര്‍: അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന്‌ മലമുറിയില്‍ അപകട നിലയിലായ 11 കെ.വി ഇലക്ട്രിക്‌ ടവറിനു ചുറ്റും നിര്‍മ്മിച്ചിരുന്ന സംരക്ഷണ ഭിത്തി മഴയില്‍ തകര്‍ന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷണ്റ്റെ പെട്രോള്‍ പമ്പിനോട്‌ ചേര്‍ന്ന ഇലക്ട്രിക്‌ ടവര്‍ വാന്‍ അപകട ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. 
ഉയര്‍ന്ന പ്രദേശമായ മലമുറിയില്‍ നാളുകളായി വന്‍തോതിലുള്ള മണ്ണെടുപ്പാണ്‌ നടക്കുന്നത്‌. രാത്രിയും പകലും ഭേദമില്ലാതെ ഇവിടെ നടന്ന മണ്ണെടുപ്പിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല. പെട്രോള്‍ പമ്പിന്‌ സമീപമുള്ള ഉയര്‍ന്ന ഭാഗത്തുനിന്ന്‌ യാതൊരു മാനദണ്ഡങ്ങളും പാലിയ്ക്കാതെയാണ്‌ മണ്ണെടുത്തത്‌. ഒറ്റപ്പെട്ട മണ്‍തുരുത്തില്‍ ടവര്‍ എപ്പോള്‍ വേണമെങ്കിലും മറിയാവുന്ന നിലയിലായി. അതോടെ ജനരോഷവും ശക്തിപ്പെട്ടു. 
ഇതേ തുടര്‍ന്നാണ്‌ മണ്ണെടുത്തവര്‍ ടവറിന്‌ ചുറ്റും കരിങ്കല്‍ ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തി തീര്‍ത്തത്‌. അങ്ങനെ ജനങ്ങളെ നിശബ്ദരാക്കി വീണ്ടും മണ്ണെടുപ്പ്‌ തുടര്‍ന്നു. ജെ.സി.ബിയും മറ്റ്‌ യന്ത്രങ്ങളും ഉപയോഗിച്ച്‌ രാത്രിയും മണ്ണെടുക്കുന്നതിനെതിരെ വീണ്ടു ജനങ്ങള്‍ രംഗത്ത്‌ വന്നു. ശബ്ദ ശല്യവും പൊടി പടലങ്ങളും മൂലം പരിസരവാസികള്‍ക്ക്‌ ജീവിയ്ക്കാന്‍ ബുദ്ധിമുട്ടായി. എന്നാല്‍ അധികാരികളില്‍ നിന്നും മണ്ണെടുപ്പിനെതിരെ കര്‍ശന നടപടികളൊന്നും ഉണ്ടായില്ല. 
ഇതിനിടയിലാണ്‌ മഴയില്‍ കരിങ്കല്‍കെട്ട്‌ തകര്‍ന്നത്‌. ടവറിനോട്‌ ചേര്‍ന്ന ഭാഗത്തും അല്‍പം മാറിയുമായി കെട്ട്‌ ഇടിഞ്ഞ്‌ താഴേയ്ക്ക്‌ പതിച്ചിരിയ്ക്കുകയാണ്‌. ഇനിയുള്ള മഴയില്‍ ടവറിണ്റ്റെ ചുവട്ടിലെ മണ്ണ്‌ ഒഴുകി പോകാം. അതോടെ ടവര്‍ ഏതുനമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലായി. 
ഇലക്ട്രിക്‌ ടവര്‍ പെട്രോള്‍ പമ്പിന്‌ മുകളില്‍ വീണാലുണ്ടാകുന്ന അപകടം ചെറുതായിരിയ്ക്കില്ല. നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നുപോകുന്ന എം.സി റോഡിലെ യാത്രക്കാരുടെ ജീവനും ഇത്‌ ഭീഷണിയാണ്‌. 
മംഗളം 10.07.2012

Monday, July 9, 2012

കുറുപ്പംപടിയില്‍ സ്വകാര്യബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു; ഇരുപത്തിയഞ്ചോളം പേര്‍ക്ക്‌ പരുക്ക്‌

കുറുപ്പംപടിയ്ക്ക്‌ സമീപം മറിഞ്ഞ സ്വകാര്യ ബസ്‌ ക്രെയിന്‍ ഉപയോഗിച്ച്‌ നിവര്‍ത്തുന്നു.
പെരുമ്പാവൂര്‍: കുറുപ്പംപടി പാറ ജങ്ങ്ഷനു സമീപം സ്വകാര്യബസ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഇരുപത്തിയഞ്ചോളം പേര്‍ക്ക്‌ പരുക്കേറ്റു.
 വേങ്ങൂറ്‍ മാളിയേക്കല്‍ വീട്ടില്‍ പ്രഭാകരണ്റ്റെ മകന്‍ പങ്കജാക്ഷന്‍ (45) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ എട്ടേകാലിന്‌ വേങ്ങൂര്‍-പെരുമ്പാവൂറ്‍ റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന കെ.എല്‍ 07 എ.ജെ 4224 നമ്പറിലുള്ള സെണ്റ്റ്‌ തോമസ്‌ എന്ന ബസാണ്‌ മറിഞ്ഞത്‌. അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറയുന്നു. നിയന്ത്രണം വിട്ട ബസ്‌ റോഡിനു കുറുകെ മറിയുകയായിരുന്നു. മൂന്നു മണിക്കൂറോളം ഈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. 
പങ്കജാക്ഷന്‍
ബസിണ്റ്റെ ഡോര്‍ചെക്കര്‍ വേങ്ങൂറ്‍ കോലോത്തുംകുടി അനീഷി (34) ണ്റ്റെ കൈവിരലുകള്‍ മുറിഞ്ഞുപോയതിനാല്‍ എറണാകുളം സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയിലും ഡ്രൈവര്‍ കൊമ്പനാട്‌ എലഞ്ഞിയ്ക്കല്‍ മലയില്‍ എല്‍ദോസി (45)നെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുന്നത്തുനാട്‌ താലൂക്ക്‌ ആശുപത്രിയിലും ടൌണിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. പ്രളയക്കാട്‌ പുലക്കുടി വീട്ടില്‍ മരിയ പോള്‍ (24), വേങ്ങൂറ്‍ വെള്ളക്കനി വീട്ടില്‍ കാര്‍ത്ത്യായനി (75), താഴത്തേത്ത്‌ എലമ്മ (50), അരിമ്പാശ്ശേരി വീട്ടില്‍ ബാലകൃഷ്ണന്‍ (72), ചിന്നമ്മ (40), മാരിയമ്മാള്‍ (70), വാളകം എല്ലുവാര്യത്തില്‍ വീട്ടില്‍ ഭാരതി (50), ഒക്കല്‍ പണ്ഡാരത്തിക്കുടി വീട്ടില്‍ ഭാരതി (67), തുരുത്തി തൃത്താപ്പിള്ളി സലോമി (45), മണ്ഡപത്തില്‍ പോള്‍ (62), ചിറയ്ക്കല്‍ മേരി (57), തൃത്തന്‍പിള്ളി വീട്ടില്‍ സുഭദ്ര (65), ക്രാരിയേലി ചുണ്ടാട്ട്‌ വീട്ടില്‍ മേരി (57), മുടിക്കരായി അറയ്ക്കക്കുടി മത്തായി (52), നെല്ലിക്കുഴി പേയിക്കാട്ട്‌ വറുഗീസ്‌ (64), കൊച്ചുപുരയ്ക്കല്‍ കടവ്‌ കോഴിക്കോട്ടുകുളങ്ങര സരസ്വതി (57) മുടക്കുഴ മുച്ചിപ്പറമ്പില്‍ തങ്കമണി (40), കുറുപ്പംപടി പാറയ്ക്കാക്കുടി അപര്‍ണ (18), കാരോത്തുംമഠം സീതാറാം (57) തുടങ്ങിയവര്‍ക്കാണ്‌ പരുക്കേറ്റത്‌. നിസാര പരുക്കുകള്‍ മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.
ക്രെയിന്‍ ഉപയോഗിച്ച്‌ ഇന്നലെ പതിനൊന്ന്‌ മണിയോടെയാണ്‌ ബസ്‌ റോഡില്‍ നിന്ന്‌ നിവര്‍ത്തി മാറ്റിയത്‌. കുറുപ്പംപടി പോലീസിണ്റ്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. 
മരിച്ച പങ്കജാക്ഷന്‍ പെയിണ്റ്റിങ്ങ്‌ തൊഴിലാളിയാണ്‌. സംസ്കാരം നടത്തി. ഭാര്യ: മീന. മക്കള്‍: അഭിജിത്‌, ഇന്ദ്രജിത്‌. 

മംഗളം 9.7.2012