പെരുമ്പാവൂര്‍: പാലായില്‍
നിന്നു സ്വദേശമായ കോഴിക്കോട്ടേയ്ക്കു പോവുകുയായിരുന്ന അച്ചനും മകളും കാര്‍ മിനി
ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.
കോഴിക്കോട് പുതിയറയിലെ മലബാര്‍ അഗ്രോ
കെമിക്കത്സ് ഉടമ പന്തീരങ്കാവ് കൊടല് നടക്കാവ് കുഞ്ഞാമൂല മഠത്തില്‍ വീട്ടില്‍
വി.എം മണികണ്ഠന് (48), പാല ബ്രില്യന്‍സ് എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലെ
വിദ്യാര്‍ത്ഥിനി ശ്രീ ലക്ഷ്മി (17) എന്നിവരാണ് മരിച്ചത്. കുറ്റിപ്പുറം എം.ഇ.എസ്
കോളജില്‍ എന്‍ജിനിയറിംഗ് പ്രവേശനം ലഭിച്ച ശ്രീലക്ഷ്മി പിതാവിനൊപ്പം പാലായില്‍
നിന്ന് സ്വദേശത്തേയ്ക്കു മടങ്ങവെ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് എം.സി റോഡില്‍
കീഴില്ലം നവജീവന്‍ കവലയി (ഷാപ്പുംപടി)ലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സാന്‍ഡ്രോ
കാര്‍ പൂര്‍ണമായി തകര്‍ന്നു. മണികണ്ഠന് സംഭവസ്ഥലത്തും ശ്രീലക്ഷ്മി
ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗമദ്ധ്യേയുമാണ് മരിച്ചത്.
സിംഗപ്പൂരില്‍
ട്രോപ്പിക്കല്‍ അഗ്രോ കെമിക്കല്‍ യോഗത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ മണികണ്ഠന്
നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു സ്വന്തം കാറില്‍ പാലായിലെത്തി മകളേയും
കൂട്ടി മടങ്ങുകയായിരുന്നു. കോഴിക്കോട് സെണ്റ്റ് ജോസഫ്സ് ആംഗ്ളോഇന്ത്യന്സ്
സ്കൂളില്‍ നിന്നു പ്ളസ് ടു പാസായ ശ്രീ ലക്ഷ്മിയ്ക്ക് എന്‍ജിനിയറിംഗ് പരീക്ഷയില്‍ 1011 ആയിരുന്ന റാങ്ക്. ഉയര്‍ന്ന റാങ്ക് കിട്ടുന്നതിനായി പാലായിലെ പരിശീലന
കേന്ദ്രത്തില്‍ ചേര്‍ന്നു. ഇതിനിടെയാണു കുറ്റിപ്പുറത്തെ കോളജില്‍ അലോട്ട്മെണ്റ്റ്
കിട്ടിയത്. കാറോടിച്ച മണികണ്ഠന് ഉറങ്ങിയതാവാം അപകടകാരണമെന്നാണു നിഗമനം.
മണികണ്ഠണ്റ്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും ശ്രീലക്ഷ്മിയുടെ
മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും. മണികണ്ഠണ്റ്റെ
ഭാര്യ രതീദേവി. മറ്റൊരു മകള്‍ ദേവ. ഫറോക്ക് കോളജ് വെനേറിനി സ്കൂള്‍ ഏഴാം ക്ളാസ്
വിദ്യാര്‍ത്ഥിനി.
മംഗളം 18.07.2012
No comments:
Post a Comment