പെരുമ്പാവൂര്‍ : കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള റബര്‍ വ്യാപാരികളില്‍
നിന്ന് ഒരു കോടിയിലേറെ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെതിരെ പോലീസ്
അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. ആലുവ-കുന്നത്തുനാട് റബര്‍
മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്ന് മാത്രം, വണ്ടിച്ചെക്ക് നല്കി 50 ലക്ഷം രൂപയുടെ റബര്‍ ഷീറ്റാണ് ഇയാള്‍ തട്ടിയെടുത്തത്...
സംഘത്തിണ്റ്റെ ഇടപാടുകാരനായ കല്ലട ട്രേഡേഴ്സ് ഉടമ കൊമ്പനാട് കല്ലട
വീട്ടില്‍ ഷൈബു തോമസാണ് പണം നല്‍കാതെ മുങ്ങിയത്. ഭാര്യയുമൊത്ത്
മാര്‍ച്ച് 28-ന് ഇയാള്‍ നാടുവിടുകയായിരുന്നു. ഇയാള്‍ക്കെതിരെ
പെരുമ്പാവൂറ്‍ പോലീസ് കേസെടുത്തിരുന്നു.
2004 മുതല്‍ സൊസൈറ്റിയില്‍ നിന്ന് റബര്‍ ഷീറ്റ് വിലയ്ക്കെടുക്കുന്ന കല്ലട
ട്രേഡേഴ്സ് ഒടുവില്‍ നല്കിയ നല്കിയ ചെക്ക് ബാങ്ക് പണമില്ലാത്തതിനാല്‍
മടക്കുകയായിരുന്നു. കിലോ ഗ്രാമിന് 200 രൂപ പ്രകാരം മുപ്പതു ടണ്‍ റബര്‍
ഷീറ്റാണ് സൊസൈറ്റി കല്ലട ട്രേഡേഴ്സിന് കഴിഞ്ഞ മാസം 23-ന് നല്‍കിയത്.
ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കരാര്‍. ഇതിന് ഉറപ്പായി
ചെക്ക് നല്‍കുകയും ചെയ്തു.
ആകെ നല്‍കേണ്ട അറുപത് ലക്ഷത്തില്‍ പതിനഞ്ചു
ലക്ഷം 26-ന് നല്കി. ഇതിനിടയില്‍ കരാര്‍പ്രകാരമുള്ള മുപ്പതു ടണ്ണില്‍ 25 ടണ്‍ റബര്‍ ഷീറ്റും ഷൈബു സംഘത്തില്‍ നിന്ന് കൊണ്ടു പോയിരുന്നു.
സാമ്പത്തിക വര്‍ഷം സമാപിയ്ക്കുന്നതിനാല്‍ 30-ന് നിര്‍ബന്ധമായും ബാക്കി
പണം അടയ്ക്കണമെന്ന് സംഘം അധികൃതര്‍ ആവശ്യപ്പെട്ടു. മുപ്പത്തിയൊന്നിനും
ഷൈബു പണം അടയ്ക്കാത്തതിനാല്‍ കല്ലട ട്രേഡേഴ്സിണ്റ്റെ 5004028 രൂപയുടെ
ചെക്ക് ബാങ്കിന് നല്‍കുകയായിരുന്നു.
കണ്ണൂറ് ജില്ലയിലെ അയ്യാകുന്നം പഞ്ചായത്തില്‍ ഏഷ്യന്‍ ട്രേഡേഴ്സ് എന്ന
പേരില്‍ റബര്‍ വ്യാപാരം നടത്തുന്ന സമീര്‍ എന്നയാളില്‍ നിന്നും ഇയാള്‍ 50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഈ കേസില്‍ കരിക്കോട്ടക്കരി പോലീസ്
സ്റ്റേഷനില്‍ സൈബു തോമസിനെതിരെ കേസുണ്ട്.
കല്ലട ട്രേഡേഴ്സ് മറ്റു ചില സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും
വന്‍തുക നല്‍കാനുണ്ടെന്നും പോലീസ് പറയുന്നു.
മംഗളം 28.07.2012
No comments:
Post a Comment