പെരുമ്പാവൂര്‍: സംസ്ഥാനത്തൊട്ടാകെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണശാലകളിലും മറ്റും വ്യാപക
പരിശോധന നടത്തുമ്പോഴും പെരുമ്പാവൂരിലെ ഉദ്യോഗസ്ഥര്‍ക്ക് അനങ്ങാപ്പാറ നയം.
ഹോട്ടല്‍
ആണ്റ്റ് റെസ്റ്റോറണ്റ്റ് അസോസിയേഷനു കീഴിലും അല്ലാതെയുമായി നിരവധി ഹോട്ടലുകള്‍
ടൌണിലുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ രണ്ടു ദിവസങ്ങളിലായി പരിശോധന നടത്തിയത് ചുരുക്കം
ഹോട്ടലുകളില്‍ മാത്രം. പേരിന് പരിശോധന നടത്തിയെങ്കിലും ഒരു സ്ഥാപനത്തിനെതിരെ പോലും
കര്‍ശന നടപടി എടുക്കാതിരിയ്ക്കാനും ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. പരിശോധന പോലും
രഹസ്യമായിട്ടായിരുന്നു.
അതേസമയം മലയിടംതുരുത്ത്, വേങ്ങൂറ്‍ സാമൂഹ്യ ആരോഗ്യ
കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ റെയ്ഡുകളാണ് നടന്നത്. വൃത്തിഹീനമായ
ചുറ്റുപാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്നു ഹോട്ടലുകളും ഒരു കോളജ്
ക്യാണ്റ്റീനും അടച്ചുപൂട്ടാനും ഈ മേഖലയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായി. നിരവധി
സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്തു.
ടൌണിലെ ഹോട്ടലുകളില്‍ പലതിലും അന്യസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇവരില്‍ പലര്‍ക്കും ഹെല്‍ത്ത് കാര്‍ഡില്ല. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും
ഉദ്യോഗസ്ഥര്‍ കാണാറില്ല. നാളുകള്‍ക്ക് മുമ്പ് ടൌണിലെ ഒരു ഹോട്ടലില്‍ നിന്ന്
പരിശോധനയ്ക്കിടയില്‍ ഭക്ഷണസാധനങ്ങളില്‍ നിന്ന് ചത്ത എലിയെ കണ്ടെടുത്തിരുന്നു. ഇതും
ഉദ്യോഗസ്ഥര്‍ രഹസ്യമാക്കി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധ വച്ചു.
നിയമത്തിണ്റ്റെ
പിന്‍ബലമില്ലാത്ത അറവു ശാലകളും ഫുട്ട്പാത്തിലെ അനധികൃത മത്സ്യവ്യാപാരവും ടൌണില്‍
അനുദിനം പെരുകുമ്പോഴും ഉദ്യോഗസ്ഥര്‍ യാതൊന്നും അറിയാത്തമട്ടിലാണ്.
കഴിഞ്ഞ ദിവസം
ലക്കി തീയേറ്ററിണ്റ്റെ സമീപം മഞ്ഞപ്പിത്തം ബാധിച്ച് വഴിയരികില്‍ കിടന്നയാളെ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാത്തതും വിവാദമായിട്ടുണ്ട്.
ആരോഗ്യവകുപ്പിണ്റ്റെ വാഹനം തടഞ്ഞു നിര്‍ത്തി രോഗിയെ ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്
പെരുമ്പാവൂറ്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ്. എന്നാല്‍, ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ അതിനു തയ്യാറാവാതെ പോവുകയായിരുന്നു.
ഗുരുതരമായി പനി ബാധിച്ച
തമിഴ്നാട് സ്വദേശിയെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ്
ചെയ്യാതിരുന്നതും അടുത്തിടെയാണ്.
മംഗളം 21.07.2012
No comments:
Post a Comment