പെരുമ്പാവൂര്‍: നൂറുകണക്കിന്
വാഹനങ്ങള്‍ കടന്നുപോകുന്ന മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിലെ പാലം അപകടഭീഷണിയായി.
മണ്ണൂര്‍ പാലച്ചുവടിന് സമീപം പറയന്പാടത്തോടു ചേര്‍ന്ന തോടിന് മുകളിലുള്ള
പാടമാണ് തകര്‍ന്നിരിക്കുന്നത്.പാലത്തിണ്റ്റെ ഇരുവശത്തേയും കരിങ്കല്‍ കെട്ടുകള്‍
ഇടിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ഇത് താഴേയ്ക്ക് പതിക്കാവുന്ന അവസ്ഥയാണ്.
പാലത്തിന് കൈവരികളില്ലാത്തതും അപകടക്കെണിയൊരുക്കുന്നു. റോഡിണ്റ്റെ
പുനര്‍നിര്‍മ്മാണ വേളയില്‍ ഈ പാലത്തിന് കൈവരികള്‍ സ്ഥാപിക്കാത്തതിനെതിരെ
നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചു.
മണ്ണൂര്‍ ഗാര്‍ഡിയല്‍
എയ്ഞ്ചല്‍ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍, സെണ്റ്റ് ജോര്‍ജ് പബ്ളിക് സ്കൂള്‍,
ഐരാപുരംഎസ്.എസ്.വി കോളജ്, വളയന്‍ചിറങ്ങര ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ തുടങ്ങിയ
നിരവധിവിദ്യാലയങ്ങളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ ഈ വഴിയിലൂടെ യാത്ര ചെയ്യുന്നു.
ആലുവ, മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളും
മറ്റുവാഹനങ്ങും ഈ വഴി ഉപയോഗപ്പെടുത്തുന്നു. കരിങ്കല്‍ ക്വാറികളിലേയ്ക്കും
ക്രഷറുകളിലേയ്ക്കും പോകുന്ന നൂറുകണക്കിന് ടിപ്പറുകളാണ് ഈ വഴിയ്ക്ക് പോകുന്നത്.
അമിത ഭാരം കയറ്റിയ ടോറസ് പോലുള്ള ഭാരവണ്ടികളുടെ നിരന്തര യാത്രയാണ് പാലം അപകട
നിലയിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ച്ചയായ മഴയും ഭാരവണ്ടികളുടെ
മരണപ്പാച്ചിലും ഈ വിധം തുടര്‍ന്നാല്‍ പാലം തകര്‍ന്ന് താഴെ വീഴും. അതിന് മുമ്പ്
അടിയന്തിര നടപടികള്‍ സ്വീകരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ്
നാട്ടുകാരുടെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ
സമരപരിപാടികള്‍ക്കുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍
മംഗളം 13.07.2012
No comments:
Post a Comment