പെരുമ്പാവൂര്‍: നാടകകൃത്തും കലാകാരനുമായ
കോടനാട് പനങ്കുരുത്തോട്ടം നിവാസി വേലായുധണ്റ്റെ മകന് അണ്ണന് വടേരി എന്ന രവി (62)
മരിച്ച നിലയില്‍. ഇന്നലെ രാവിലെ 11-ന് അമ്പലപ്പടി പാടത്താണ് മരിച്ച നിലയില്‍കണ്ടെത്തിയത്. സംസ്കാരം പിന്നീട്.
നാടകകൃത്ത്, നടന്, നിമിഷ കവി, കോടനാട്
സര്‍ഗ്ഗവേദി പ്രസിഡണ്റ്റ് , സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്സ് അസോസിയേഷന്
ഭാരവാഹി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സാക്ഷരതാ മിഷന് മത്സരത്തിനുള്പ്പടെ
നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശാന്ത കോടനാട് ചാപ്രത്ത്
കുടുംബാംഗം. മക്കള്‍: റോഷന്, സണ്ണി (സൌദി)
മംഗളം 25.07.2012
No comments:
Post a Comment