പെരുമ്പാവൂര്‍: റോഡരികില്‍
ഇടിച്ചുകിടന്ന വാഹനത്തിലെ സ്റ്റീരിയോ പ്ളേയര്‍ മോഷ്ടിയ്ക്കാന്‍ ശ്രമിച്ച യുവാവ്
പോലീസ് പിടിയിലായി. മരോട്ടിച്ചുവട് മുക്കില്‍ വീട്ടില്‍ നിധിന്‍ (22) ആണ്
പിടിയിലായത്.
കീഴില്ലം നവജീവന്‍ കവലയില്‍ കഴിഞ്ഞദിവസം കാറുമായി കൂട്ടിമുട്ടിയ
മിനിലോറിയില്‍ നിന്നാണ് സ്റ്റീരിയോ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെ
വാഹനത്തില്‍ നിന്ന് സ്റ്റീരിയോ അഴിച്ച് കടത്താന്‍ ശ്രമിയ്ക്കുന്നത് ശ്രദ്ധയില്‍
പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍
ഹാജരാക്കും.
മിനിലോറിയും കാറും കൂട്ടിമുട്ടി അച്ഛനും മകളും മരിച്ചിരുന്നു.
മംഗളം 19.07.2012
No comments:
Post a Comment